ധാര്‍മ്മിക-നൈതികമൂല്യ നിരാസം നല്ല പ്രവണതയല്ല: ഓപ്പണ്‍ ഫോറം

February 21st, 2012

drishya-epathram
അബുദാബി: മറ്റെല്ലാ മേഖലകളിലെന്ന പോലെ സിനിമയിലും  ധാര്‍മ്മിക-നൈതിക മൂല്യ നിരാസം വര്‍ദ്ധിച്ചു വരികയാണെന്നും ഇതിനെതിരെ നമ്മുടെ സാംസ്കാരിക ബോധം കൂടുതല്‍ ഉണരേണ്ടത് അത്യാവശ്യമാണെന്നും അബുദാബി ദൃശ്യ ഫിലിം ഫെസ്റ്റിവെലിനോട് അനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. നല്ല ദൃശ്യ സംസ്കാരത്തിലൂടെ ഒരു നല്ല ആസ്വാദന വൃന്ദത്തെ സൃഷ്ടിക്കാനാകും. അത്  സമൂഹത്തിന്റെ ഗുണപരമായ മാറ്റങ്ങള്‍ക്കു വഴിവെക്കും.  മനുഷ്യ ബന്ധങ്ങളില്‍ ഉണ്ടായികൊണ്ടിരിക്കുന്ന മൂല്യച്യുതിയാണ് ഒട്ടുമിക്ക സംഘര്‍ഷങ്ങള്‍ക്കും കാരണം, നിര്‍ഭാഗ്യവശാല്‍ ഇത്തരം സംഘര്‍ഷങ്ങളെ നീതീകരിക്കുന്ന പ്രവണത നമ്മുടെ സിനിമാ രംഗത്തും വര്‍ദ്ധിക്കുകയാണ് ഈ അപകടം നാം തിരിച്ചറിയണം. ഇത്തരം പ്രവണതകളെ ചെറുക്കാന്‍ ഇത്തരം ചലച്ചിത്രോത്സവങ്ങള്‍ക്ക് കഴിയുമെന്ന് അഭിപ്രായം ഉയര്‍ന്നു. “മനുഷ്യ ബന്ധങ്ങള്‍, ധാര്‍മ്മിക-നൈതിക മൂല്യങ്ങള്‍ സിനിമയില്‍” എന്ന വിഷയം ടി. കൃഷ്ണകുമാര്‍ അവതരിപ്പിച്ചു. പ്രസക്തി വൈസ് പ്രസിഡന്റ്‌ ഫൈസല്‍ ബാവ ഓപ്പണ്‍ ഫോറം നിയന്ത്രിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ അജി രാധാകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകരായ മൊയ്തീന്‍ കോയ, ടി. പി ഗംഗാധരന്‍, കെ. എസ്. സി. പ്രസിഡന്റ്‌ കെ. ബി. മുരളി, ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ് സെക്രെട്ടറി നാസര്‍, കെ. എസ്. സി വനിതാ വിഭാഗം ജോ: സെക്രെട്ടറി ബിന്ദു ജലീല്‍, ഫാസില്‍, അസ്മോ പുത്തന്‍ചിറ, ജലീല്‍ കുന്നത്ത്, ഒ. ഷാജി, പ്രീത നാരായണന്‍, ഷാജി സുരേഷ് ചാവക്കാട്, മുനീര്‍, ജോഷി ഒടെസ, സാബു, തുടങ്ങിയവര്‍ സംസാരിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്ററും പ്രസക്തിയും സംയുക്തമായി നടത്തിയ   ദൃശ്യ ഫിലിം ഫെസ്റ്റിവലില്‍ അഞ്ച് ലോകോത്തര സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. യു. ഇ. യിലെ സിനിമാ പ്രേമികള്‍ക്ക് ആവേശ പൂര്‍വമാണ് ഈ ചലച്ചിത്രോത്സവത്തെ സ്വീകരിച്ചത്.  എല്ലാ സിനിമകളും നിറഞ്ഞ സദസോടെയാണ് പ്രദര്‍ശിപ്പിച്ചത്. തുടര്‍ വര്‍ഷങ്ങളിലും ഇത്തരം ഫെസ്റ്റിവല്‍ നടത്തുമെന്നും കൂടാതെ എല്ലാ മാസവും ഒരു സിനിമ കെ. എസ്. സി മിനിഹാളില്‍ പ്രദര്‍ശിപ്പിക്കുമെന്നും, അടുത്ത സിനിമ മാര്‍ച്ച് 13നു പ്രദര്‍ശിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുഗള്‍ ഗഫൂറിന്റെ വിയോഗത്തില്‍ അനുശോചിച്ചു

February 9th, 2012

അബുദാബി: കഴിഞ്ഞ നാല്‍പത്‌ വര്‍ഷമായി യു. എ. യിലെ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ രംഗത്ത്‌ നിറ സാന്നിദ്ധ്യവും അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ സജ്ജീവ പ്രവര്‍ത്തകനുമായ മുഗള്‍ ഗഫൂറിന്റെ അകാല വിയോഗത്തില്‍ കേരള സോഷ്യല്‍ സെന്റെര്‍ പ്രസിഡന്റ് കെ. ബി. മുരളി, സെക്രെട്ടറി അഡ്വ: അന്‍സാരി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. കെ. എസ്. സിയുടെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ ആത്മാര്‍ഥയോടെ ഇടപെടുന്ന  നല്ല ഒരു സാഹിത്യാസ്വാദകനെയും സാംസ്കാരിക പ്രവര്‍ത്തകനെയുമാണ് കെ. എസ്. സിക്ക്‌ നഷ്ടമായത്‌ എന്ന് അനുശോചന കുറിപ്പില്‍ പറഞ്ഞു. പരേതനോടുള്ളടുള്ള ആദര സൂചകമായി അഞ്ചു ദിവസത്തെ കെ. എസ്. സിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചതായി സെക്രെട്ടറി അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാരംസ് ടൂര്‍ണമെന്റ് വെള്ളിയാഴ്ച

January 11th, 2012

അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടി പ്പിക്കുന്ന യു. എ. ഇ. തല ഓപ്പണ്‍ കാരംസ് ടൂര്‍ണമെന്റ് ജനുവരി 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. ജെറ്റ് എയര്‍ വെയ്‌സ് മുഖ്യ പ്രായോജ കരായി സംഘടി പ്പിക്കുന്ന ടൂര്‍ണമെന്റില്‍ സിംഗിള്‍സ്, ഡബിള്‍സ് എന്നീ രണ്ട് വിഭാഗ ങ്ങളിലേക്കാണ് മത്സരം നടക്കുക. സിംഗിള്‍സില്‍ 32 ടീമുകളും ഡബിള്‍സില്‍ 16 ടീമു കളുമാണ് മത്സര രംഗ ത്തുള്ളത്. കൂടുതല്‍ വിവര ങ്ങള്‍ക്ക് 02 631455 എന്ന നമ്പറില്‍ കെ. എസ്. സി. ഓഫീസുമായി ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടകോത്സവ ത്തില്‍ നാടക സൌഹൃദം അവാര്‍ഡുകള്‍ വാരിക്കൂട്ടി

December 30th, 2011

winners-ksc-drama-fest-2011-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഭരത് മുരളി സ്മാരക നാടകോത്സവ ത്തില്‍ അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച ‘ആയുസ്സിന്‍റെ പുസ്തകം’ മികച്ച നാടകമായി തെരഞ്ഞെ ടുത്തു.
മികച്ച സംവിധായകന്‍ : സുവീരന്‍, മികച്ച ബാലതാരം (ഐശ്വര്യാ ഗൌരി നാരായണന്‍), മികച്ച രംഗപടം (രാജീവ്‌ മുളക്കുഴ), മികച്ച ദീപവിതാനം ( ശ്രീനിവാസ പ്രഭു) എന്നിങ്ങനെ 5 അവാര്‍ഡുകള്‍ നാടകസൌഹൃദം വാരിക്കൂട്ടി.

best-child-artist-of-drama-fest-2011-ePathram

മികച്ച ബാലതാരം: ഐശ്വര്യാ ഗൌരി നാരായണന്‍


ആയുസ്സിന്‍റെ പുസ്തകത്തിലെ വികാരിയച്ചനെ അവതരിപ്പിച്ച ഷാബു, സാറ – ആനി എന്നീ കഥാപാത്ര ങ്ങളെ അവിസ്മരണീയ മാക്കിയ സ്മിത ബാബു, യാക്കോബ് എന്ന വേഷം ചെയ്ത ഒ. റ്റി. ഷാജഹാന്‍ എന്നിവരുടെ പ്രകടനത്തെ ജൂറി പ്രത്യേകം പരാമര്‍ശിച്ചു.
best-actress-drama-fest-2011-Pathram

മികച്ച നടി : മെറിന്‍ ഫിലിപ്പ്‌ (നാടകം : ശബ്ദവും വെളിച്ചവും)


കല അബുദാബി അവതരിപ്പിച്ച ബാബു അന്നൂരിന്‍റെ ‘ശബ്ദവും വെളിച്ച’ വുമാണ് മികച്ച രണ്ടാമത്തെ നാടകം. ഇതിലെ പ്രകടനത്തിന് വിനോദ് പട്ടുവം മികച്ച നടനും മെറിന്‍ ഫിലിപ്പ്‌ മികച്ച നടിയുമായി തെരഞ്ഞെടുത്തു. മികച്ച ചമയം അടക്കം 4 അവാര്‍ഡുകള്‍ കല സ്വന്തമാക്കി.

ദല ദുബായ് അവതരിപ്പിച്ച ചിന്നപ്പാപ്പാന്‍ എന്ന നാടകത്തിലെ പ്രകടനത്തിന് പി. പി. അഷ്‌റഫ്‌ മികച്ച രണ്ടാമത്തെ നടന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. പശ്ചാത്തല സംഗീതം അടക്കം രണ്ടു അവാര്‍ഡുകള്‍ നേടി ദല മൂന്നാം സ്ഥാനത്ത്‌ നിലയുറപ്പിച്ചു.

drama-fest-2011-2nd-best -actress-ePathram

മികച്ച രണ്ടാമത്തെ നടി : ശ്രീലക്ഷ്മി

യുവ കലാ സാഹിതി യുടെ ത്രീ പെനി ഓപ്പെറ യിലൂടെ മികച്ച രണ്ടാമത്തെ നടി യായി ശ്രീലക്ഷ്മിയെ തെരഞ്ഞെടുത്തു. യു. എ. ഇ. യിലെ നാടക പ്രതിഭയ്ക്കുള്ള പുരസ്കാരം സര്‍പ്പം എന്ന നാടക ത്തിലൂടെ സാജിദ്‌ കൊടിഞ്ഞി അര്‍ഹനായി.

drama-fest-2011-sajid-kodinhi-ePathram

സര്‍പ്പം എന്ന നാടകത്തില്‍ സാജിദ്‌ കൊടിഞ്ഞി

വിധി പ്രഖ്യാപനത്തിനു മുന്‍പായി നാടകങ്ങളെ കുറിച്ച് ജൂറി അംഗങ്ങള്‍ വിശദമായി പ്രതിപാദിച്ചു. പ്രശസ്ത നടനും സംവിധായകനുമായ പ്രിയനന്ദനന്‍, നാടക പ്രവര്‍ത്തക ശൈലജ എന്നിവരാണ് വിധി കര്‍ത്താക്കള്‍. കേരളാ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി അദ്ധ്യക്ഷത വഹിച്ചു. വി. എ.കലാം സ്വാഗതവും, മോഹന്‍ദാസ്‌ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. യില്‍ നാടക ചലച്ചിത്ര അവബോധ ക്യാമ്പ്

December 28th, 2011

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍, ശക്തി, നാടക സൗഹൃദം, യുവ കലാ സാഹിതി, കല, ഫ്രണ്ട്‌സ് ഓഫ് എ. ഡി. എം. എസ്. തുടങ്ങിയ കലാ സമിതി കളുടെ സഹകരണ ത്തോടെ നാടക ചലച്ചിത്ര അവ ബോധ ക്യാമ്പ് കെ. എസ്. സി. യില്‍ സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 30 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ 4 മണി വരെ കെ. എസ്. സി. മിനി ഹാളില്‍ ആണ് പരിപാടി.

ആധുനിക മലയാള ഇന്ത്യന്‍ വിദേശ സിനിമ നാടക വേദി കളിലെ പുതു രീതി കള്‍, സങ്കേതങ്ങള്‍ എന്നിവ പങ്കു വെക്കാന്‍ പ്രശസ്ത സിനിമ നാടക പ്രതിഭ കളായ പ്രിയനന്ദനന്‍, ശൈലജ, സാംകുട്ടി, സുവീരന്‍, ബാബു അന്നൂര്‍ തുടങ്ങി യവര്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ പേരുകള്‍ സെന്‍റര്‍ ഓഫീസില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 02 631 44 55 – 050 57 081 91

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു
Next »Next Page » അക്ബര്‍ ട്രാവല്‍സ് പുതിയ ശാഖ അബുദാബിയില്‍ »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine