കെ. എസ്. സി. പാചക മത്സരം വിജയികള്‍

November 29th, 2010

ksc-cooking-competition-winner-epathram

അബുദാബി: അബുദാബി കേരള സോഷ്യല്‍   സെന്‍റര്‍ വനിതാ വിഭാഗം സംഘടിപ്പിച്ച പാചക മത്സര ത്തില്‍ നോണ്‍ വെജിറ്റേറിയന്‍, വെജിറ്റേറിയന്‍, പായസം എന്നീ ഇനങ്ങളില്‍ നാന്‍സി റോജി, രഹന ബഷീര്‍, സീന അമര്‍ സിംഗ്  എന്നിവര്‍ ഒന്നാം സമ്മാനങ്ങള്‍ നേടി.

നോണ്‍ വെജിറ്റേറിയനില്‍ അനിത കൃഷ്ണ കുമാര്‍, റാബിയ കുന്നത്തൊടി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.  വെജിറ്റേറിയ നില്‍ സായിദ മഹബൂബിനും ലത മോഹന ബാബു വിനുമായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങള്‍. പായസ മത്സര ത്തിലും രണ്ടാം സ്ഥാനം സായിദ മഹബൂബിനു തന്നെയായിരുന്നു. സ്വപ്ന സുന്ദറി നാണ് മൂന്നാം സ്ഥാനം.
 
പ്രത്യേകം അലങ്കരിച്ച വേദികളിലാണ് പാചക വിഭവങ്ങള്‍ ഒരുക്കിയത്‌.  കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ പ്രീതാ വസന്ത്‌,  ജോയിന്‍റ് കണ്‍വീനര്‍ മാരായ ഷക്കീലാ സുബൈര്‍, ഷീബാ മനാഫ്‌ എന്നിവര്‍ മല്‍സര പരിപാടികള്‍ നിയന്ത്രിച്ചു.
 
എമിറേറ്റ്‌സ് പാലസ് ഹോട്ടലിലെ പ്രമുഖ പാചക വിദഗ്ധരായ നൂറുദ്ദീന്‍ പടന്ന, സിഞ്ജു വര്‍ഗീസ്, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ആയിരുന്നു വിധി കര്‍ത്താക്കള്‍. വിജയി കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ അല്‍ ഖൈത്ത് ട്രേഡിംഗ് കെന്‍വുഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ റാഹേല്‍,  ഷാമ സ്‌പൈസസ് പ്രതിനിധി കുഞ്ഞഹമ്മദ്, അലോയ് ദന്തല്‍ ഹൈജിന്‍ പ്രതിനിധി കലാം എന്നിവര്‍ വിതരണം ചെയ്തു.

അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക:

1 അഭിപ്രായം »

അയ്യപ്പന്‍: വ്യവസ്ഥാപിത കാവ്യ സങ്കല്‌പങ്ങളെ വെല്ലു വിളിച്ച കവി

November 27th, 2010

kuzhoor-vilson-ayyappan-anusmaranam-epathram

അബുദാബി : വ്യവസ്ഥാപിത കാവ്യ നിയമ ങ്ങളെ കവിത കൊണ്ടും സാമൂഹിക സങ്കല്പങ്ങളെ ജീവിതം കൊണ്ടും വെല്ലു വിളിച്ച മഹാകവി യായിരുന്നു എ. അയ്യപ്പന്‍ എന്ന് അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച എ. അയ്യപ്പന്‍ – ശാന്താദേവി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
 
ലഹരിയില്‍ ഉലഞ്ഞ ജീവിത ത്തിന്‍റെ ഒരു താള ഭംഗവും ഏശാതെ ഉറച്ച വാക്കുകള്‍ കൊണ്ട് കാവ്യ ലോകത്തെ സ്തബ്ധമാക്കിയ അപൂര്‍വ്വ പ്രതിഭ യായിരുന്നു എ. അയ്യപ്പന്‍.  കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ദരിദ്രനും പീഡിതനും എന്നാല്‍, കവിത  കൊണ്ട് അതി സമ്പന്നനും ആയിരുന്നു അദ്ദേഹം.  ജീവിത ത്തില്‍ ജാഗ്രത ഉണ്ടായിരുന്നു എങ്കില്‍ മലയാള ത്തിലെ ഏറ്റവും മഹാനായ കവിയായി അയ്യപ്പനെ വാഴ്ത്ത പ്പെടുമായിരുന്നു എന്നും സമ്മേളനം വിലയിരുത്തി.
 

അഞ്ഞൂറി ലേറെ സിനിമ കളിലും  ആയിരത്തിലേറെ നാടക ങ്ങളിലും വേഷമിട്ടു കൊണ്ട് സാംസ്‌കാരിക കേരള ത്തിന്‍റെ ഭാഗമായി ത്തീര്‍ന്ന കോഴിക്കോട് ശാന്താ ദേവിയെ അവസാന ഘട്ടത്തില്‍ സാംസ്‌കാരിക കേരളം, വിശിഷ്യ ‘അമ്മ’ പോലുള്ള സിനിമാ കലാ കാരന്മാരുടെ സംഘടനകള്‍ വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്നും അവരുടെ ശ്രദ്ധ ശാന്താദേവി യില്‍ പതിഞ്ഞിരുന്നു വെങ്കില്‍ ശാന്താദേവി ഇപ്പോഴും നമ്മോടൊപ്പം ഉണ്ടാകു മായിരുന്നു വെന്നും അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.

അരങ്ങിലും വെള്ളിത്തിര യിലും ഒട്ടനേകം കഥാപാത്ര ങ്ങളെ അവതരിപ്പിച്ച ശാന്താ ദേവിയുടെ ജീവിതം, ‘കേരള കഫെ’ യില്‍ മകനാല്‍ ഉപേക്ഷിക്കപ്പെട്ട അമ്മയുടെ ജീവിത ത്തിന്‍റെ അനുഭവ ങ്ങളാണ് അവസാന നാളുകളില്‍  നേരിടേണ്ടി വന്നത്. (രണ്‍ജിതിന്‍റെ നേതൃത്വ ത്തില്‍ മലയാള ത്തിലെ പത്ത് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ ‘കേരള കഫേ’ എന്ന ചിത്ര ത്തിലെ ‘ദ ബ്രിഡ്ജ്’ എന്ന സിനിമയില്‍, വൃദ്ധയും കാഴ്ച യില്ലാത്തവളുമായ അമ്മയെ മകന്‍ ഉപേക്ഷി ക്കുന്നതാ യിരുന്നു കഥ.  ഇതിലെ അമ്മയെ ഹൃദയ സ്പര്‍ശി യായ വിധത്തില്‍ അവതരിപ്പിച്ചത് ശാന്താദേവി യായിരുന്നു).

ഇത്തരം ഒരവസ്ഥ ഒരു കലാകാരിക്ക് എന്നല്ല ഒരമ്മയ്ക്കും ഉണ്ടാകാ തിരിക്കാന്‍ സാംസ്‌കാരിക കേരളം ജാഗ്രത പുലര്‍ത്തണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.

കുഴൂര്‍ വിത്സന്‍,  ഇ. ആര്‍.  ജോഷി,  സി. വി. സലാം എന്നിവര്‍ കവി എ. അയ്യപ്പനെ അനുസ്മരിച്ചു കൊണ്ടും,  എസ്. എ. ഖുദ്‌സി, സഫറുള്ള പാലപ്പെട്ടി എന്നിവര്‍  ശാന്താ ദേവിയെ അനുസ്മരിച്ചു കൊണ്ടും സംസാരിച്ചു. നസീര്‍ കടിക്കാട്,  കെ. എം. എം.  ഷെരീഫ്, സുജി നിലമ്പൂര്‍, ശശി എന്നിവര്‍ അയ്യപ്പന്‍റെ കവിതകള്‍ അവതരിപ്പിച്ചു. 
 
സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം, പ്രശസ്ത ഛായാഗ്രാഹകന്‍ മങ്കട രവി വര്‍മ്മ യുടെ വേര്‍പാടില്‍ അനുശോചിച്ചു കൊണ്ടാണ് ആരംഭിച്ചത്.  കെ. എസ്. സി.  ഓഡിറ്റര്‍ ഇ. പി. സുനില്‍ സ്വാഗതവും വെല്‍ഫെയര്‍ സെക്രട്ടറി ഷെരീഫ് കാളച്ചാല്‍ നന്ദിയും പറഞ്ഞു.

അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

ശിശുദിനം ആഘോഷിക്കുന്നു

November 12th, 2010

ksc-balavedhi-epathram

അബുദാബി:  കേരളാ സോഷ്യല്‍ സെന്‍റര്‍ ബാലവേദി സംഘടിപ്പിക്കുന്ന ശിശു ദിനാഘോഷം വിവിധ കലാ പരിപാടി കളോടെ  കെ. എസ്. സി. യില്‍ നവംബര്‍ 14 ഞായറാഴ്ച രാത്രി 8 മണിക്ക് നടക്കും. ബാലവേദി കൂട്ടുകാര്‍ അവതരിപ്പിക്കുന്ന ചിത്രീകരണ ങ്ങള്‍, മൈം, ആകര്‍ഷകങ്ങളായ നൃത്തങ്ങള്‍  തുടങ്ങിയവ അരങ്ങേറും. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തിരുവാതിരക്കളി മല്‍സരം: സമ്മാന ജേതാക്കള്‍

November 7th, 2010

winners-ladies-thiruvathira-epathram

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ വനിതാ വിഭാഗം സംഘടിപ്പിച്ച തിരുവാതിരക്കളി മല്‍സര ത്തില്‍ സീനിയര്‍ വിഭാഗ ത്തില്‍ ഫ്രണ്ട്സ് എ. ഡി. എം. എസ്. ഒന്നാം  സ്ഥാനം നേടി.  ജൂനിയര്‍ വിഭാഗ ത്തില്‍ ഐശ്വര്യാ ഗൌരി നാരായണന്‍ നയിച്ച സംഘമാണ് സമ്മാനം നേടിയത്.  സീനിയര്‍ വിഭാഗ ത്തില്‍ സമ്മാന ജേതാക്കളായ ടീമില്‍  നന്ദിനി സന്തോഷ്‌, അനന്തലക്ഷ്മി ശരീഫ്‌, സിന്ധു ഗോവിന്ദന്‍, ഷാഹിധനി വാസു, അനില സുരേഷ്,  സുകന്യാ സുധാകര്‍, മാനസ സുധാകര്‍, രമ്യ മിഥുന്‍, എന്നിവര്‍ പങ്കെടുത്തു. 
 
 winners-children-thiruvathira-epathram
ജൂനിയര്‍ വിഭാഗ ത്തില്‍ സമ്മാന ജേതാക്കളായ ടീമില്‍   ഐശ്വര്യാ ഗൌരി നാരായണന്‍, സ്വാതി, ശ്രീലക്ഷ്മി, ഡെനീന, അഞ്ജന, വിധുപ്രിയ, വിജയ, ഐഷ, ഗായത്രി എന്നിവര്‍ പങ്കെടുത്തു.
 
ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച തിരുവാതിരക്കളി മല്‍സര ത്തില്‍ ഫ്രണ്ട്സ് എ. ഡി. എം. എസ് നെ കൂടാതെ ശക്തി തിയ്യറ്റേഴ്സ്, കല അബുദാബി, എന്‍. എസ്. എസ്. അബുദാബി, തരംഗ്, ഗുരൂവായൂരപ്പന്‍ കോളേജ്‌ അലൂംനി, ആള്‍ കേരളാ വിമന്‍സ്‌ അസ്സോസ്സിയേഷന്‍ തുടങ്ങിയ സംഘടനകള്‍ അടക്കം ഇരുപതോളം ടീമുകള്‍, സ്ത്രീ കള്‍ക്കും പെണ്‍കുട്ടി കള്‍ക്കും വേണ്ടി ഒരുക്കിയ മല്‍സരത്തില്‍ ഇരു വിഭാഗ ങ്ങളിലുമായി പങ്കെടുത്തു.
 
പ്രശസ്ത നൃത്താദ്ധ്യാപകരായ സേതു കലാസദനം, ഗോപിനാഥ്, ഷീജ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.  കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ പ്രീതാ വസന്ത്‌ അദ്ധ്യക്ഷത വഹിച്ച  സമാപന ചടങ്ങില്‍ ഗണേഷ്‌ ബാബു, ലീന എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

- pma

വായിക്കുക:

1 അഭിപ്രായം »

തിരുവാതിരക്കളി മല്‍സര ത്തിലേക്ക്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു

October 20th, 2010

thiruvathirakkali-epathram

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന തിരുവാതിരക്കളി മല്‍സര ത്തിലേക്ക്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.  നവംബര്‍ 4 ന് അവതരിപ്പി ക്കുന്ന തിരുവാതിരക്കളി മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 30 നു മുന്‍പായി  അപേക്ഷകള്‍  സെന്‍റര്‍ ഓഫീസില്‍ എത്തിക്കണം. അബുദാബി യില്‍ താമസിക്കുന്ന സ്ത്രീ കള്‍ക്കും പെണ്‍കുട്ടി കള്‍ക്കും വേണ്ടി ഒരുക്കുന്ന തിരുവാതിരക്കളി യില്‍ ഓരോ ടീമിലും ആറ് മുതല്‍ എട്ടു വരെ അംഗങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നാണ് നിബന്ധന. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55, 050 531 22 62 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

100 of 105102099100101»|

« Previous Page« Previous « വിദ്യാഭ്യാസ അവാര്‍ഡ്‌ മീറ്റ്‌ 2010
Next »Next Page » ‘മൈലാഞ്ചി മൊഞ്ച്2010’ കവിയൂര്‍ പൊന്നമ്മ ഉദ്ഘാടനം ചെയ്യും »



  • അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം
  • ലുലുവിയിൽ ഇന്ത്യൻ മാംഗോ മാനിയ
  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ
  • അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
  • വായനാ ദിനാചാരണം സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine