അബുദാബി: നാഷണല്‍ തിയേറ്ററില്‍ തിങ്ങി നിറഞ്ഞ സംഗീത പ്രേമികളില്‍ ആവേശ ത്തിരയിളക്കി, സ്റ്റേജ് ഷോ യുടെ ചരിത്ര ത്തില്‍ പുതിയ ഒരു അദ്ധ്യായം എഴുതിച്ചേര്‍ത്തു കൊണ്ട് പട്ടുറുമാല്‍ താരങ്ങള്‍ മിന്നി തിളങ്ങിയ സംഗീത സാന്ദ്രമായ ഒരു രാവ്. അതായിരുന്നു ‘സ്റ്റാര്‍സ് ഓഫ് പട്ടുറുമാല്‍’.
അബുദാബി ശക്തി തിയ്യറ്റേഴ്സ് ഒരുക്കിയ ഈ സംഗീത രാവില്‍ പ്രശസ്ത ഗായകരായ ഓ. യു. ബഷീര്‍, താജുദ്ധീന്‍ വടകര, ഷമീര്‍ ചാവക്കാട്, ആന്‍ഡ്രിയ, ദൃശ്യ, സീന രമേശ്, സജലാ സലിം, ഹസീനാ ബീഗം, എന്നിവര്‍ അവതരിപ്പിച്ച ജനപ്രിയ ഗാനങ്ങളും, പട്ടുറുമാല്‍ നൃത്ത സംഘം അവതരിപ്പിച്ച ആകര്‍ഷകമായ നൃത്ത ങ്ങളും സിനിമാറ്റിക് ഒപ്പനകളും മുന്‍നിര മുതല്‍ ഗാലറി യിലുള്ളവരും അടക്കം എല്ലാതരം പ്രേക്ഷകരേയും കയ്യിലെടുത്തു.