സമാജം സമ്മര്‍ ക്യാമ്പിന് തുടക്കമായി

July 10th, 2012

samajam-summer-camp-2012-ePathram
അബുദാബി : മലയാളി സമാജ ത്തിന്റെ സമ്മര്‍ ക്യാമ്പ് ‘സമ്മര്‍ കൂള്‍ 2012’ ന് തുടക്കമായി. അമൃതാ ടി. വി. യില്‍ കുട്ടികളുടെ ലോകം കൈകാര്യം ചെയ്യുന്ന ഇബ്രാഹീം ബാദുഷ യുടെ ശിക്ഷണ ത്തില്‍ 14 ദിവസം നീളുന്ന ക്യാമ്പിന് ഈ മാസം 19 ന് സമാപനം കുറിക്കും. കളിയും ചരിയും കാര്യവുമായി 150ല്‍ അധികം കുട്ടികള്‍ ഇത്തവണത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.

പ്രമുഖരായ ഒട്ടനവധി വ്യക്തികള്‍ വിവിധ വിഷയ ങ്ങളില്‍ ക്ലാസ്സെടുക്കുന്നുണ്ട്. റൂബി, സഫയര്‍, ടോപ്പാസ്, എമറാള്‍ഡ്, ഡയമണ്ട് എന്നീ അഞ്ച് ഗ്രൂപ്പുകളില്‍ ആയാണ് കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നത്. അജിത് സുബ്രഹ്മണ്യന്‍, ശ്യാം അശോക് കുമാര്‍, ദേവികാ ലാല്‍, അക്ഷയാ രാധാകൃഷ്ണന്‍, മെറിന്‍ മേരി ഫിലിപ്പ് എന്നിവരെ യഥാക്രമം ടീമിന്റെ ക്യാപ്റ്റന്മാരായി തിരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ ക്യാമ്പിന്റെ പ്രത്യേകത ‘ സമാജത്തിനൊരു തണല്‍ ‘ എന്ന പേരില്‍ ഓരോ കുട്ടി കളുടെയും പേരില്‍ ഓരോ വൃക്ഷത്തൈ സമാജം അങ്കണ ത്തില്‍ നടുന്നതും അത് പരിപാലിക്ക പ്പെടുന്നതുമാണ്.

സമാജം വൈസ് പ്രസിഡന്റും സമ്മര്‍ ക്യാമ്പിന്റെ ചീഫ് കോര്‍ഡിനേറ്ററുമായ ഷിബു വര്‍ഗീസ്, കോര്‍ഡിനേറ്റര്‍ മാരായ വക്കം ജയലാല്‍, അബ്ദുല്‍ ഖാദര്‍, കുമാര്‍ വേലായുധന്‍, സമാജം ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍, ജീബ എം. സാഹിബ്, വി. വി. സുനില്‍ കുമാര്‍, സക്കീര്‍ഹുസ്സയിന്‍, സുരേഷ് പയ്യന്നൂര്‍, അഫ്‌സല്‍, എം. യു. ഇര്‍ഷാദ്, വനിതാ വിഭാഗം പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല ‘വേനല്‍ കൂടാരം’

July 10th, 2012

dala-summer-camp-2012-ePathram
ദുബായ് : കുട്ടികള്‍ക്കായി ദല സംഘടിപ്പിക്കുന്ന ‘വേനല്‍ കൂടാരം’ 2012 ജൂലായ്‌ 13 വെള്ളിയാഴ്ച ദുബായ് ഗള്‍‌ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടത്തുന്നു.

ജ്യോതികുമാര്‍ നയിക്കുന്ന ക്യാമ്പില്‍ വ്യക്തിത്വ വികസനം, കേരളം, ഭാഷ, സാഹിത്യം, ചിത്രരചന, നാടന്‍പാട്ട്, നാടന്‍ കളി തുടങ്ങി വിവിധ വിഭാഗ ങ്ങളില്‍ ക്ലാസ്സുകളും ചര്‍ച്ചയും ഉണ്ടായിരിക്കും.

സണ്‍ഡെ തിയ്യേറ്ററിന്റെ ഡയറക്ടര്‍ ഗോപി കുറ്റിക്കോല്‍ അടക്കം വിത്യസ്ഥ വിഷയ ങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള അദ്ധ്യാപകര്‍ ക്യാമ്പില്‍ ക്ലാസ് എടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 050 – 54 51 629

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സമ്മര്‍ ക്യാമ്പ്‌ ജൂണ്‍ 29 മുതല്‍

June 27th, 2012

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ‘ദ ഡെന്‍’ എന്ന പേരില്‍ സമ്മര്‍ ക്യാമ്പ് നടത്തുന്നു.

ഏഴ് മുതല്‍ 17 വരെ വയസ്സുള്ള കുട്ടികളെ ഉള്‍പ്പെടുത്തി ‘വിദ്യാഭ്യാസം വിനോദ ത്തിലൂടെ’ എന്ന ആശയ ത്തിന്റെ അടിസ്ഥാന ത്തില്‍ ഒരുക്കിയിരിക്കുന്ന ക്യാമ്പ് ജൂണ്‍ 29 മുതല്‍ ജൂലായ്‌ 18 വരെ നടക്കുമെന്ന് പ്രസിഡന്റ് തോമസ് ജോണ്‍ അറിയിച്ചു.

വ്യത്യസ്തവും വിപുലവുമായ പരിപാടി കളിലൂടെ കുട്ടികളുടെ വ്യക്തിത്വ വികസന ത്തിന് വേദിയൊരുക്കുക എന്നതാണ് ഈ ക്യാമ്പിന്റെ ലക്ഷ്യമെന്ന് ക്യാമ്പ് ഡയറക്ടര്‍ എം. കെ. രവിമേനോന്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം സമ്മര്‍ ക്യാമ്പ് ജൂലായ് അഞ്ച് മുതല്‍

June 27th, 2012

അബുദാബി : മലയാളി സമാജത്തിന്റെ ഇക്കൊല്ലത്തെ അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് ‘ സമ്മര്‍ കൂള്‍ ‘ ജൂലായ് 5 മുതല്‍ 19 വരെ മുസഫ സമാജം അങ്കണത്തില്‍ നടക്കും.

കാര്‍ട്ടൂണ്‍ ആനിമേഷന്‍ ഫിലിം മേഖലകളില്‍ കഴിവു തെളിയിച്ച അമൃത ഫെയിം ഇബ്രാഹിം ബാദുഷയാണ് ഡയറക്ടര്‍.

രജിസ്‌ട്രേഷന്‍ ഫോറം സമാജം വെബ്‌ സൈറ്റിലും കൗണ്ടറിലും ലഭ്യമാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 120 പേര്‍ക്കാണ് അവസരം. അബുദാബി ഭാഗത്തു നിന്നും മുസഫ ഭാഗത്തു നിന്നും സമ്മര്‍ ക്യാമ്പി ലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക് ഷിബു വര്‍ഗീസ് 050 57 00 314

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. സമ്മര്‍ക്യാമ്പ് : വേനല്‍ത്തുമ്പികള്‍

June 24th, 2012

ksc-summer-camp-2012-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ വേനലവധി ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 28 വ്യാഴാഴ്ച ആരംഭിക്കുന്ന ‘വേനല്‍ത്തുമ്പികള്‍ ‘ നയിക്കുന്നത് ഗോപി കുറ്റിക്കോല്‍. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസ ങ്ങളിലും വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് രാത്രി 9 മണി വരെ ഉണ്ടാകും.

കഥ പറഞ്ഞും പാട്ടു പാടിയും കളിച്ചും തിമിര്‍ത്തും വിനോദ യാത്രയുമായി കുട്ടികളുടെ ഉത്സവ വേദിയായി മാറുകയാണ് കേരള സോഷ്യല്‍ സെന്റര്‍ അങ്കണം. ജൂലായ് 18 ന് ക്യാമ്പ്‌ സമാപിക്കും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക : 02 631 44 55 – 050 56 12 513

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തൊഴില്‍ വിസ രണ്ടു മണിക്കൂറിനകം
Next »Next Page » സി. എച്ച്. സെന്റര്‍ : സര്‍ക്കാര്‍ നിര്‍ദ്ദേശം സ്വാഗതാര്‍ഹം »



  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine