അബുദാബി : അലൈന്‍ സെന്‍റ്. ജോര്‍ജ്ജ് യാക്കോബായ സുറിയാനി സിംഹാസന പള്ളി യില്‍ വെക്കേഷണല്‍ ബൈബിള്‍ സ്കൂള്‍ ക്ലാസ്സുകള്‍ മാര്‍ച്ച് 27 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 1 വെള്ളിയാഴ്ച വരെ നടക്കും.
എല്ലാ ദിവസവും വൈകുന്നേരം 5.30 നു ക്ലാസ്സുകള്‍ ആരംഭിക്കും. മലങ്കര വൈദിക സെമിനാരി അദ്ധ്യാപകന്‍ റവ. ഫാദര്‍ ഡോ. ജോമി ജോസഫ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
ഏപ്രില്‍ ഒന്നിന് സമാപന സമ്മേളനം, കുട്ടികളുടെ കലാ പരിപാടികള്‍, വര്‍ണ്ണ ശബളമായ റാലി എന്നിവ ഉണ്ടായിരിക്കും എന്ന് വികാരി റവ. ഫാദര്‍ മത്തായി ക്കുഞ്ഞു ചാത്തനാട്ടുകുടി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ജയിംസ് വര്‍ഗ്ഗീസ്(ഹെഡ് മാസ്റ്റര്‍) 050 330 58 44
-അയച്ചു തന്നത് : ജോയ് തണങ്ങാടന്‍.




ഷാര്‍ജ : കേരള ത്തിന്‍റെ നവോത്ഥാന സാംസ്‌കാരിക ചരിത്രം വിഷയ മാക്കി എട്ടു മുതല്‍ പന്ത്രണ്ടാം തരം വരെ യുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കാന്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ തീരുമാനിച്ചു. മാര്‍ച്ച് 5 ശനിയാഴ്ച ഷാര്‍ജ കെ. എം. സി.സി. ഹാളില്‍ നടത്തുന്ന മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 050 86 38 300 (ബാവ തോട്ടത്തില്‍) എന്ന നമ്പരില്‍ ബന്ധപ്പെടുക യോ seethisahibvicharavedhi at gmail dot com മില്‍ മെയില്‍ ചെയ്യുക യോ ചെയ്യുക. മത്സര ത്തിനു വരുമ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യ പ്പെടുത്തിയ അപേക്ഷ യുമായി വരേണ്ടതാണ്.




























