ഷാര്‍ജ : കേരള ത്തിന്‍റെ നവോത്ഥാന സാംസ്‌കാരിക ചരിത്രം വിഷയ മാക്കി എട്ടു മുതല്‍ പന്ത്രണ്ടാം തരം വരെ യുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കാന്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ തീരുമാനിച്ചു. മാര്‍ച്ച് 5 ശനിയാഴ്ച ഷാര്‍ജ കെ. എം. സി.സി. ഹാളില്‍ നടത്തുന്ന മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 050 86 38 300 (ബാവ തോട്ടത്തില്‍) എന്ന നമ്പരില്‍ ബന്ധപ്പെടുക യോ seethisahibvicharavedhi at gmail dot com മില്‍ മെയില്‍ ചെയ്യുക യോ ചെയ്യുക. മത്സര ത്തിനു വരുമ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യ പ്പെടുത്തിയ അപേക്ഷ യുമായി വരേണ്ടതാണ്.


































