സ്കൂള്‍ ബസുകള്‍ സ്വകാര്യ മേഖലയിലേക്ക്; പരാതിയുമായി രക്ഷിതാക്കള്‍

February 2nd, 2010

school_busയു.എ.ഇ. യിലെ, പ്രത്യേകിച്ച് അബുദാബിയിലെ, സ്കൂളുകള്‍ സ്കൂള്‍ ബസുകള്‍ നിര്‍ത്തലാക്കുന്നു. പകരം സ്വകാര്യ ട്രാന്‍സ് പോര്‍ട്ട് കമ്പനികളെ സമീപിക്കാനാണ് സ്കൂള്‍ അധിക്യതര്‍ മാതാ പിതാക്കളോട് പറയുന്നത്. അതേ സമയം ഈ ബസുകളില്‍ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളുടെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കു മെന്നാണ് മാതാപിതാക്കള്‍ ചോദിക്കുന്നത്.
 
അബുദാബി മുസ്സഫയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂള്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മാതാപിതാക്കള്‍ക്ക് കത്ത് നല്‍കി.
ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്ന് രക്ഷിതാവായ ജോസഫ് പറഞ്ഞു
 
കുറച്ച് മുന്പ് മലയാളി മാനേജ് മെന്റ് നേതൃത്വം നല്‍കുന്ന ഒരു വലിയ സ്കൂള്‍ ഇത്തരത്തില്‍ ഗതാഗത സംവിധാനം സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദര്‍ശന കുട്ടികള്‍ക്കായി കളിമണ്‍ പ്രതിമ നിര്‍മ്മാണ ചിത്ര രചനാ ക്യാമ്പ്‌ നടത്തി

January 30th, 2010

sadasivan-ambalameduഷാര്‍ജ : എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജ് പാലക്കാട്‌ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു.എ.ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനാ കളിമണ്‍ പ്രതിമ നിര്‍മ്മാണ ക്യാമ്പ്‌ സംഘടിപ്പിച്ചു. ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളില്‍ ഇന്നലെ (വെള്ളി) രാവിലെ 10:30 മുതല്‍ വൈകീട്ട് നാല് മണി വരെ ആയിരുന്നു ക്യാമ്പ്‌. അറിവ്‌, പഠനം, വിനോദം എന്നതായിരുന്നു ക്യാമ്പിന്റെ മുഖ്യ പ്രമേയം.
 
യു.എ.ഇ. യിലെ അറിയപ്പെടുന്ന ചിത്രകാരന്മാരായ പ്രമോദ്‌, ഹര്‍ഷന്‍ എന്നിവര്‍ രാവിലെ നടന്ന ചിത്ര രചനാ ശില്പശാലക്ക് നേതൃത്വം നല്‍കി. വാട്ടര്‍ കളര്‍ ഉപയോഗിക്കേണ്ട വിധം പ്രമോദ്‌ വിശദീകരിക്കുകയും കുട്ടികള്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ച് സ്വന്തമായി ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
പേസ്റ്റല്‍ കളര്‍ ഉപയോഗിച്ച് വ്യത്യസ്ത നിറങ്ങള്‍ സങ്കലനം ചെയ്ത് ചിത്രങ്ങള്‍ വരയ്ക്കാന്‍ ഹര്‍ഷന്‍ കുട്ടികള്‍ക്ക്‌ കാണിച്ചു കൊടുക്കുകയും അത് പ്രകാരം കുട്ടികള്‍ ചിത്രങ്ങള്‍ വരയ്ക്കുകയും ഉണ്ടായി.
 
ഉച്ചയ്ക്ക് ശേഷം പ്രശസ്ത ശില്‍പ്പി സദാശിവന്‍ അമ്പലമേട് കുട്ടികള്‍ക്ക്‌ കളിമണ്‍ പ്രതിമാ നിര്‍മ്മാണത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു കൊടുത്തത്‌ ഏറെ വിജ്ഞാന പ്രദവും രസകരവുമായി. കൈയ്യില്‍ മണ്ണ് ആയാല്‍ കൈ സോപ്പിട്ടോ ഹാന്‍ഡ്‌ ക്ലീനര്‍ ഉപയോഗിച്ചോ കഴുകണം എന്ന കര്‍ശന നിര്‍ദ്ദേശം ഉള്ള ഗള്‍ഫിലെ കുട്ടികള്‍ക്ക്‌ കളിമണ്‍ കൈ കൊണ്ട് കുഴക്കുവാനും, മണ്ണ് കൊണ്ട് രൂപങ്ങള്‍ നിര്‍മ്മിക്കുവാനും ലഭിച്ച അസുലഭ അവസരം അവര്‍ മതിയാവോളം ആസ്വദിച്ചു.
 
കുട്ടികള്‍ക്ക്‌ കളിമണ്‍ പ്രതിമകളുടെ ചരിത്ര പശ്ചാത്തലവും, ശാസ്ത്രീയ വശങ്ങളും അവരുടെതായ ഭാഷയില്‍ വിശദീകരിച്ചു കൊടുത്ത് കൊണ്ട് സദാശിവന്‍ അമ്പലമേട് കളിമണ്ണില്‍ ഒരു ആള്‍ രൂപം നിര്‍മ്മിച്ചു കാണിച്ചു. തങ്ങള്‍ക്കാവും വിധം കുട്ടികള്‍ കളിമണ്ണില്‍ പല രൂപങ്ങളും നിര്‍മ്മിക്കുകയും ചെയ്തു.
 
ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക്‌ പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു.
 
ചിത്രകാരന്മാരായ ഹര്‍ഷന്‍, പ്രമോദ്‌ എന്നിവര്‍ക്കും ശില്പിയായ സദാശിവന്‍ അമ്പലമേടിനും ദര്‍ശന യു.എ.ഇ. ചാപ്റ്ററിന്റെ സ്നേഹോപഹാരം സമ്മാനിച്ചു.
 
കുട്ടികള്‍ ശില്പിയുമായി ഏര്‍പ്പെട്ട സൌഹൃദ സംവാദം പ്രശസ്ത പ്രവാസി എഴുത്തുകാരനും കാഥികനും, ദര്‍ശന അംഗവുമായ പി. മണികണ്ഠന്‍ നിയന്ത്രിച്ചു. ക്യാമ്പില്‍ പങ്കെടുത്തത് കൊണ്ട് തങ്ങള്‍ക്ക് ലഭിച്ച പുതിയ അറിവുകളും പുതിയ കാഴ്ചപ്പാടും കുട്ടികള്‍ സംവാദത്തിനിടയില്‍ സദസ്സുമായി പങ്കു വെച്ചു.
 
ദര്‍ശന യു.എ.ഇ. കണ്‍വീനര്‍ ദിനേശ്‌ ഐ. യുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച ക്യാമ്പിന് ദര്‍ശന എക്സിക്യൂട്ടിവ്‌ മെമ്പര്‍മാരായ പ്രകാശ്‌ ആലോക്കന്‍, മനു രവീന്ദ്രന്‍, കൃഷ്ണ കുമാര്‍, രാജീവ്‌ ടി.പി. എന്നിവര്‍ നേതൃത്വം നല്‍കി.

- ജെ.എസ്.

വായിക്കുക: , ,

4 അഭിപ്രായങ്ങള്‍ »

അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ ഷാര്‍ജ ബ്രെയിന്‍ ഹണ്ട് – 2009 ജേതാക്കളായി

January 12th, 2010

brain-hunt-2009ഷാര്‍ജ : യു. എ. ഇ. യിലെ 54 വിദ്യാലയങ്ങളിലെ കുട്ടികള്‍ പങ്കെടുത്ത പ്രശ്നോത്തരി മത്സരത്തില്‍ ഷാര്‍ജ അവര്‍ ഒണ്‍ ഇംഗ്ലീഷ് ഹൈസ്ക്കൂളിലെ നീതി സാറ ജോണ്‍, വര്‍ഷ വര്‍ഗ്ഗീസ് എന്നീ വിദ്യാര്‍ത്ഥിനികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന മെഗാ ഷോയില്‍ 1500ല്‍ പരം വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും സാക്ഷി നിര്‍ത്തി നടന്ന വാശിയേറിയ മത്സരം വേറിട്ട ഒരു അനുഭവം ആയിരുന്നു.
 
വിഷ്യന്‍ ടുമോറോ യുടെ ബാനറില്‍ എത്തിസലാത്തും സൌത്ത് ഇന്‍ഡ്യന്‍ ബാങ്കും മുഖ്യ പങ്കാളികളായി സംഘടിപ്പിച്ച ബ്രെയിന്‍ ഹണ്ട് – 2009 നയിച്ചത് കണ്ണു ബക്കര്‍ ആണ്.
 
54 വിദ്യാലയങ്ങള്‍ മാറ്റുരച്ച പ്രശ്നോത്ത രിയില്‍ അവര്‍ ഓണ്‍ സ്ക്കൂള്‍ ഷാര്‍ജ ഒന്നാം സ്ഥാനത്തെ ത്തിയപ്പോള്‍ ഷെര്‍വുഡ് അക്കാദമി, അല്‍ ഐന്‍ ജൂനിയര്‍ സ്ക്കൂള്‍ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. ഷാര്‍ജ ഇന്‍ഡ്യന്‍ സ്ക്കൂളിനായിരുന്നു മൂന്നാം സ്ഥാനം ലഭിച്ചത്.
 
വിജയികള്‍ക്ക് എത്തിസലാത്ത് വൈസ് പ്രസിഡണ്ട് ഹൈത്തം അല്‍ ഖറൂഷി, സൌത്ത് ഇന്‍ഡ്യന്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ചെറിയാന്‍ വര്‍ക്കി, യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ കുമാര്‍ ഷെട്ടി, സര്‍ഗം ഗ്രൂപ്പ് ചെയര്‍മാന്‍ വി. കെ. എ. റഹീം, ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡണ്ട് ഇ. എം. അഷ്‌റഫ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ഒരു ലക്ഷം രൂപയും, ഗോള്‍ഡ് മെഡലുകളും, മൊബൈല്‍ ഫോണുകളും, ആദര ഫലകങ്ങളും മറ്റും അടങ്ങുന്ന തായിരുന്നു സമ്മാനങ്ങള്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എസ്‌.ബി.എസ്‌. നിറക്കൂട്ട്‌

January 11th, 2010

sunni-bala-sanghamദുബായ് : രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണ്‍ ജാഫ്ലിയ്യ മദ്രസ്സ ഓഡിറ്റോ റിയത്തില്‍ എസ്‌. ബി. എസ്‌. നിറക്കൂട്ട്‌ സംഘടിപ്പിച്ചു. മുഹമ്മദ്‌ സഅദി കൊച്ചിയുടെ അധ്യക്ഷതയില്‍ കഥാകാരന്‍ ഇബ്രാഹിം ടി. എന്‍. പുരം നിറക്കൂട്ട്‌ ഉല്‍ഘാടനം ചെയ്തു. പെന്‍സില്‍ ഡ്രോയിംഗ്‌, കഥാ രചന, കവിതാ രചന മത്സരങ്ങള്‍, കഥ കേള്‍ക്കല്‍, ക്വിസ്‌ മത്സരം, ഗെയിംസ്‌ തുടങ്ങിയ വിവിധ സെഷഷനുകള്‍ക്ക്‌ ശമീം തിരൂര്‍, മുഹമ്മദ്‌ പുല്ലാളൂര്‍, ആശിഖ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
 

risala-nirakkoot

 
വിജയികള്‍ക്ക്‌ ഹബീബ്‌ മുസ്ലിയാര്‍, ആസിഫ്‌ മുസ്ലിയാര്‍, സുലൈമാന്‍ കന്മനം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
 
ഷമീം തിരൂര്‍
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

118 of 1181020116117118

« Previous Page « കെ.എം.സി.സി. ആരോഗ്യ ബോധ വല്‍ക്കരണ സെമിനാര്‍
Next » റിയാദില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്‌ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine