
അബുദാബി : യു. എ. ഇ. യുടെ ദേശീയ ദിനാഘോഷത്തില്‍ മുസ്സഫ യിലെ ഫോക്കസ് കരാട്ടേ &  കുങ്ങ്ഫു സെന്റര്‍ വിദ്യാര്‍ത്ഥികളും പങ്കാളികളായി. വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഫോക്കസ് കരാട്ടേ  സെന്ററിനു  മുന്നില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ക്ക് സെന്‍സായ് എം. എ. ഹക്കീം നേതൃത്വം നല്കി. മുസ്സഫ ട്രാഫിക് പോലീസ് മേധാവി അഹ്മദ് ബുഹായ് അല്‍ ഹാമിലി ദേശീയ പതാക  കൈമാറി.
 
മുസ്സഫ ശാബിയ10 ലെ പ്രധാന വീഥിയില്‍  ദേശീയ പതാക യും വര്‍ണ്ണാഭമായ തോരണങ്ങളുമേന്തി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും അണിനിരന്ന ഘോഷയാത്ര യില്‍   സെമ്പായ്   മൊയ്തീന്‍ഷാ, സെന്‍സായ്  പോള്‍ നിന്റെഡം, സെമ്പായ് റബീഉല്‍ അവ്വല്‍ എന്നിവര്‍ മുന്നണിയില്‍ ഉണ്ടായിരുന്നു. 
 
 
 
മുസ്സഫ ഷാബിയ യില്‍ 5 വര്‍ഷ മായി പ്രവര്‍ത്തിച്ചു വരുന്ന ഫോക്കസ് കരാട്ടേ & കുങ്ങ്ഫു സെന്ററില്‍  കരാട്ടേ,  കുങ്ങ്ഫു, യോഗ, സെല്‍ഫ് ഡിഫന്‍സ്, ബോഡി ഫിറ്റ്നസ്, തുടങ്ങിയ വിവിധ ഇനങ്ങളിലായി 150 ല്‍പരം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. മൂന്ന് പതിറ്റാണ്ടായി അദ്ധ്യാപന രംഗത്തുള്ള ഷിഹാന്‍ ഇബ്രാഹിം ചാലിയത്തിന്റെ മുഖ്യ കാര്‍മ്മിക ത്വത്തില്‍ വിവിധ ആയോധന കലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള സെന്‍സായ് എം. എ. ഹക്കീം, സെമ്പായ്  മൊയ്തീന് ഷാ, സെന്‍സായ് പോള്‍ നിന്റെഡം തുടങ്ങിയ അദ്ധ്യാപകര്‍ ഫോക്കസ് കരാട്ടേ &  കുങ്ങ്ഫു സെന്ററില്‍ പരിശീലനം നല്കി വരുന്നു.

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 






























 
  
 
 
  
  
  
  
 