ദുബായ് : യു. എ. ഇ. നാഷണൽ ലെവൽ കരാട്ടേ ചാമ്പ്യൻ ഷിപ്പിൽ മലയാളി കളായ കരാട്ടേ വിദ്യാര്‍ത്ഥി കള്‍ വിവിധ ഇനങ്ങളിൽ മെഡലുകൾ കരസ്ഥമാക്കി.
യു. എ. ഇ. നാഷണൽ കരാട്ടേ ചാമ്പ്യനായി സീനിയർ ബ്ലാക്ക് ബെൽറ്റ് ഹെവി വെയ്റ്റ് ഫൈറ്റിംഗ് വിഭാഗ ത്തിൽ ഷാനവാസ് ഇസ്മായീൽ തിരഞ്ഞെടുക്ക പ്പെട്ടു.
അബുദാബി യില്‍ പ്രവർത്തി ക്കുന്ന ഫോക്കസ് കരാട്ടേ – കുംഗ്ഫൂ സെന്‍ററിലെ ഷിഹാൻ ഇബ്രാഹിം ചാലിയം, സെൻസി. എം. എ. ഹക്കീം, സെൻസി. മൊയ്തീൻ ഷാ എന്നിവ രാണ് ഈ വിജയ ങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്. ഇവിടെ നിന്ന് പങ്കെടുത്ത പത്ത് മലയാളി വിദ്യാർത്ഥി കളിൽ ഒമ്പത് പേരും മെഡലുകൾ നേടി.
ഷിഹാൻ ഇബ്രാഹിം ചാലിയത്തിന്‍റെ കീഴിൽ കരാട്ടേ പരിശീലിക്കുന്ന ഷാനവാസ്, വിവിധ ദേശീയ അന്തർദേശീയ കരാട്ടേ ചാമ്പ്യൻ ഷിപ്പു കളിൽ നിരവധി മെഡലു കൾ നേടിയിട്ടുണ്ട്. ഇപ്പോൾ അബുദാബി ബ്രിട്ടീഷ് ക്ലബ്ബിൽ കരാട്ടേ കോച്ച് ആയി സേവനം അനുഷ്ടിക്കുന്നു. മുഹമ്മദ് രിഹാൻ ആസിഫ് അലി, സൂരജ് വിശ്വനാഥൻ, പ്രവീൺ സഷികാന്ത്, ശ്രീകാന്ത് ശ്രീകുമാരൻ, ആസിഫ് മുഹമ്മദ്, ഫഹമിത ഹിബ, കെവിൻ ജേക്കബ് ജയിംസ് എന്നിവ രാണ് മറ്റ് വിജയികൾ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, കുട്ടികള്‍