പാം കഥാ രചനാ മത്സരം

November 29th, 2011

palm-story-writing-risult-ePathram
ഷാര്‍ജ : മലയാള ഭാഷ യുടെ പ്രചരണാര്‍ത്ഥം പാം പുസ്തക പ്പുര യു. എ. ഇ. യിലെ എട്ടാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി കഥാ രചനാ മത്സരം നടത്തി.

ആലുവ യു. സി. കോളേജ് മലയാള വിഭാഗം തലവനും പ്രമുഖ ഫോക് ലോര്‍ ഗവേഷകനു മായ ഡോ. അജു നാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വിജു സി. പരവൂര്‍ അദ്ധ്യക്ഷത വഹിച്ചു. സബാ ജോസഫ് ആശംസയും ജോസാന്‍റണി കുരീപ്പുഴ സ്വാഗതവും സുകുമാരന്‍ വെങ്ങാട് നന്ദിയും പറഞ്ഞു. സലീം അയ്യനേത്ത്, സോമന്‍ കരിവെള്ളൂര്‍, വെള്ളിയോടന്‍, ഗഫൂര്‍ പട്ടാമ്പി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
-അയച്ചു തന്നത് : വെള്ളിയോടന്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റാസല്‍ ഖൈമയില്‍ കളിവീട് അരങ്ങേറി

November 28th, 2011

yks-kaliveedu-er-joshi-ePathram
റാസല്‍ ഖൈമ : പങ്കെടുത്ത കുരുന്നു കള്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിച്ചും ആവേശം പടര്‍ത്തിയും യുവ കലാ സാഹിതി യുടെ കളിവീട് റാസല്‍ ഖൈമ യില്‍ അരങ്ങേറി. റാസല്‍ ഖൈമ യിലെ വിവിധ സ്‌കൂളു കളില്‍ നിന്നെത്തിയ കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തം കളിവീടിനെ സജീവ മാക്കി. റാസല്‍ ഖൈമ ഐ. ആര്‍. സി. യില്‍ നടന്ന കളിവീട് യുവ കലാ സാഹിതി പ്രസിഡന്‍റ് പി. എന്‍. വിനയ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്‍റ് കെ. രഘുനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അംഗം അഡ്വ. നജ്മുദ്ദീന്‍ ആശംസകള്‍ നേര്‍ന്നു.

ചിത്രരചന, അഭിനയം, നാടന്‍ പാട്ട്, ശാസ്ത്രം എന്നിങ്ങനെ നാലു മേഖല കളിലായി കുട്ടികള്‍ കളിവീടി ന്‍റെ ഭാഗമായി. പ്രേംകുമാര്‍, സേതു പാലൂര്‍, ഇ. പി. സുനില്‍, ജോഷി ഒഡേസ്സ, കെ. രഘു നന്ദന്‍ എന്നിവര്‍ വ്യത്യസ്ത വിഭാഗ ങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വൈകിട്ട് നടന്ന സമാപന സമ്മേളനം ജനറല്‍ സെക്രട്ടറി ഇ. ആര്‍. ജോഷി ഉദ്ഘാടനം ചെയ്തു. ഷിഹാബുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. അഷറഫ് എടപ്പാള്‍, ഷാജി, അലിയാര് കുഞ്ഞ്, ഷാഹുല്‍ ഹമീദ്, നജീബ് പള്ളിത്താനം, മോഹന്‍, ബെന്‍സി, മുഹമ്മദാലി എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളന ത്തോട് അനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ശിശുദിനമാഘോഷിച്ചു

November 24th, 2011

ksc-childrens-day-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ബാലവേദി യുടെ ആഭിമുഖ്യ ത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടി കളോടെ ശിശുദിനം ആഘോഷിച്ചു. ബാലവേദി പ്രസിഡന്‍റ് റിച്ചിന്‍ രാജന്‍റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം സണ്‍റൈസ് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജേന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, വനിതാ വിഭാഗം കണ്‍വീനര്‍ ഷാഹിധനി വാസു, ശക്തി ബാലസംഘം പ്രസിഡന്‍റ് റിഷി ഗോവിന്ദ്, വയലാര്‍ ബാലവേദി ജോ. സെക്രട്ടറി സുഹാന സുബൈര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തന്‍റെതല്ലാത്ത കാരണ ങ്ങള്‍കൊണ്ട് അനാഥരായി ത്തീരുന്ന കുഞ്ഞുങ്ങള്‍ ചെയ്യാത്ത തെറ്റു കള്‍ക്ക് ശിക്ഷി ക്കപ്പെടുന്ന ‘മഞ്ഞ് കാലം പുതച്ച പക്ഷികള്‍’ എന്ന ലഘു നാടകം ബാലവേദി കൂട്ടുകാര്‍ അവതരിപ്പിച്ചു. ചൊല്‍ക്കാഴ്ച, ദൃശ്യഭാഷണം, കുച്ചിപ്പുടി, ദേശഭക്തി ഗാനത്തിന്‍റെ ദൃശ്യാവിഷ്‌കാരം എന്നീ കലാ പരിപാടികള്‍ ഒന്നിനൊന്ന് മികവ് പുലര്‍ത്തി.

ശിശുദിനാഘോഷ ത്തില്‍ ബാലവേദി ജനറല്‍ സെക്രട്ടറി ഐശ്വര്യ നാരായണന്‍ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി നൗറീഷ നൗഷാദ് നന്ദിയും പറഞ്ഞു.

– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമ്മ മലയാളത്തിന്റെ നന്മ പകര്‍ന്ന കളിവീട്

October 30th, 2011

kaliveedu-dubai-epathram

ദുബായ് : നാടന്‍ പാട്ടിന്റെയും, കളികളുടെയും ആരവങ്ങളും, മുത്തശ്ശി കഥകളുടെ നന്മയും പകര്‍ന്ന കളിവീട് ദുബായിലെ മലയാളി ബാല്യങ്ങള്‍ക്ക്‌ പുതുമയാര്‍ന്ന ഒരു ദിനം സമ്മാനിച്ചു. യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ള കളിവീടിന്റെ ദുബായ് എഡിഷന്‍ അമ്മ മലയാളത്തിന്റെ നന്മ പകര്‍ന്ന് ദുബായ് അല്‍ യാസ്മീന്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറി.

അഭിനയം, ചിത്രകല, നാടന്‍ പാട്ടുകള്‍, നാട്ടുകളികള്‍ എന്നീ മേഖലകള്‍ അധികരിച്ചു നടന്ന ദുബായ് കളിവീട് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സദാനന്ദന്‍ കാരയില്‍ കാര്‍ട്ടൂണ്‍ വരച്ച് ഉദ്ഘാടനം ചെയ്തു. യുവ കലാ സാഹിതി യു. എ. ഇ. ജോയിന്റ് സെക്രട്ടറി വിജയന്‍ നണിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. യുവ കലാ സാഹിതി യു. എ. ഇ. ജനറല്‍ സെക്രട്ടറി ക്യാമ്പ്‌ രൂപ രേഖ അവതരിപ്പിച്ചു. തുടര്‍ന്ന് സദാനന്ദന്‍ കാരയില്‍, പ്രകാശന്‍ മാസ്റ്റര്‍‍, ഷാജഹാന്‍ എന്നിവര്‍ നേതൃത്വം കൊടുത്ത വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു കുട്ടികള്‍ കളിവീടിന്റെ ഭാഗമായി. വേണുഗോപാല്‍, സതീഷ്‌, ഉദയ് കുളനട, അഭിലാഷ് വി. ചന്ദ്രന്‍, വിനീത് എ. സി. ജലീല്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. വൈകീട്ട് നടന്ന സമാപന സമ്മേളനം യുവ കലാ സാഹിതി യു. എ. ഇ. പ്രസിഡന്റ്‌ പി. എന്‍. വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തിയേറ്റര്‍ ദുബായ് കണ്‍വീനര്‍ ഷാജഹാന്‍ ഒറ്റതയ്യില്‍ ആശംസകള്‍ നേര്‍ന്നു. പ്രകാശന്‍ മാസ്റ്ററുടെ നാടന്‍ പാട്ടോടെ കളിവീടിനു പരിസമാപ്തിയായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വര്‍ത്തമാന കാലത്തെ സാംസ്കാരിക പ്രതിസന്ധി

October 25th, 2011

prof-erumeli-parameshwaran-pillai-epathram

ഷാര്‍ജ : വര്‍ത്തമാന കാലത്തെ സാംസ്കാരിക പ്രതിസന്ധി സമൂഹത്തിന്റെ മൂല്യച്യുതിയില്‍ നിന്നുയിര്‍ഭവിച്ചതാണെന്നും , മനസ്സുകളെ വിമലീകരിക്കാന്‍ കഴിവുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അഭാവമാണ് ഇന്നത്തെ സംസ്കാരിക അധപതനത്തിന്റെ പ്രധാന കാരണമെന്നും പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അഭിപ്രായപ്പെട്ടു. സാഹിത്യ പഠനത്തിലൂടെയും, മാതൃഭാഷാ പഠനത്തിലൂടെയും മനസ്സുകളിലേക്ക് വെളിച്ചം വീശുന്ന അത്തരം വിദ്യാഭ്യാസ രീതി തന്നെ ഇല്ലാതായിരിക്കുന്നു. കാലങ്ങള്‍ക്ക് മുന്‍പ് ശ്രീബുദ്ധന്‍ പോലും മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞിട്ടുണ്ട്. കുറഞ്ഞത് നാലാം ക്ലാസ് വരെയെങ്കിലും കുഞ്ഞുങ്ങളെ മാതൃഭാഷ പഠിപ്പിച്ചു അവരെ നമ്മുടെ സംസ്കാരത്തിന്റെ നറുമണം ഉള്ളവരാക്കുന്നതിനു പകരം, അന്യ ഭാഷാ പഠനവും, എടുക്കാനാകാത്ത പഠന ഭാരവും നല്‍കി നാം അവരെ വളര്‍ത്തി എടുക്കുന്നത് സമൂഹത്തിനു ഗുണമില്ലാത്ത, വ്യക്തി ശുദ്ധിയില്ലാത്ത പൌരന്മാരായിട്ടാണ്. കളിയുടേയും സൌഹൃദങ്ങളുടെയും ലോകത്തു നിന്നും അടര്‍ത്തി മാറ്റി നാമവരെ വളര്‍ത്തുന്നത് ഏകാന്തതയുടെയും, സ്വാര്‍ത്ഥതയുടെയും രാജകുമാരന്മാരായാണ് എന്നും അദ്ദേഹം പറഞ്ഞു.

അസ്തിത്വ വാദികളായ സാഹിത്യകാരന്മാരും ആധുനിക സാഹിത്യകാരന്മാരുമൊക്കെ തന്നെ ഒരു പരിധി വരെ ഈ സംസ്കാരിക അധപതനത്തിനു ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അസ്തിത്വ വാദമെന്നത് തികച്ചും വ്യക്തി കേന്ദ്രീകൃതമാണ്‌. സമൂഹത്തിന് പ്രസക്തമായ സന്ദേശങ്ങള്‍ നല്‍കാത്ത, പൊതുവില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാത്ത ഇത്തരം സാഹിത്യം, പക്ഷെ ഒട്ടും പുരോഗമനപരമല്ല എന്ന് പറയുന്നത് അത് കൊണ്ടാണ്. ആധുനിക സാഹിത്യവും അസ്തിത്വ വാദവും മുന്നോട്ടു വയ്ക്കുന്ന സിദ്ധാന്തങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ, അവരുടെ എഴുത്തിലെ ആര്‍ജ്ജവത്തെയും സത്യസന്ധതയെയും പുരോഗമന സാഹിത്യകാരന്മാര്‍ എന്നും അംഗീകരിച്ചിട്ടുണ്ട്. ഈ ആശയ സംഘര്‍ഷത്തില്‍ നിന്നും ഉണ്ടായ ഒരു തലമുറയെ നിഷ്ക്രിയരാക്കുന്നതാണ് ഇന്നത്തെ സാമൂഹ്യാവസ്ഥ എന്നത് തികച്ചും ഖേദകരമാണ്.

മാസ് ഷാര്‍ജയുടെ വേദിയില്‍ “വര്‍ത്തമാന കാലം സാംസ്കാരിക പ്രതിസന്ധി” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൈരളി ടി. വി. ഡയറക്ടര്‍ എ. കെ. മൂസ മാസ്റ്റര്‍ അനുബന്ധ പ്രഭാഷണം നടത്തി. കൃത്യമായ ചതുര വടിവുകളുടെ അകത്തു നിന്നുള്ള ജീവിത വ്യാപാരം സാംസ്കാരികമായ ഉന്നമനത്തിനു തീര്‍ത്തും അനുഗുണമല്ലെന്നു അദ്ദേഹം പറഞ്ഞു. അത്തരം കണക്കു കൂട്ടലുകള്‍ ജീവിതത്തിന്റെ സ്നേഹ സമ്പന്നമല്ലാത്ത യാന്ത്രികതയിലേക്കു മാത്രമേ നമ്മെ എത്തിക്കൂ എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്റ്‌ കെ. ബാലകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മാസ് പ്രസിഡന്റ്റ്‌ ശ്രീപ്രകാശ്‌ അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി അഫ്സല്‍ സ്വാഗതം ആശംസിച്ചു.

കാക്കനാടന്‍, മുല്ലനേഴി, കാര്‍ടൂണിസ്റ്റ്‌ കുട്ടി, സി. പി. എം. നേതാവും മുന്‍ കാസര്‍ഗോഡ്‌ എം. പി. യുമായ ഗോവിന്ദന്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അനില്‍ അമ്പാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. രമേശ്‌ പി. പി. നന്ദി രേഖപ്പെടുത്തി .

അയച്ചു തന്നത് : ശ്രീപ്രകാശ്‌

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരളപ്പിറവി ആഘോഷിക്കുന്നു
Next »Next Page » സമസ്‌ത ഹജ്ജ്‌ സംഘം ഇന്ന്‌ പുറപ്പെടും »



  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine