മാര്‍ക്ക്‌ കുറഞ്ഞതിനു ശകാരം – വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്നും ഒളിച്ചോടി

October 29th, 2010

girl-child-crying-epathram

ദുബായ്‌ : പരീക്ഷയില്‍ മാര്‍ക്ക്‌ കുറഞ്ഞതിനു ഇന്നലെ രാത്രി അച്ഛനും അമ്മയും മാറി മാറി ശകാരിച്ചപ്പോള്‍ പത്തു വയസുകാരി അഞ്ജലിക്ക് വിഷമം സഹിക്കാനായില്ല. രാത്രി മുഴുവന്‍ കരഞ്ഞ അവള്‍ വെളുപ്പിന് ആരും കാണാതെ വീട് വിട്ടു ഇറങ്ങി. സ്ക്കൂള്‍ ബസ്‌ പോകുന്ന വഴിയിലൂടെ നടന്നു. രാവിലെ കുഞ്ഞിനെ കാണാതായ അച്ഛനും അമ്മയും നെട്ടോട്ടമായി. ഹിറ്റ്‌ എഫ്. എം. റേഡിയോയില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് റേഡിയോയിലും അറിയിപ്പ്‌ നല്‍കി. പോലീസും സി. ഐ. ഡി. യുമെല്ലാം അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ഒരു കൂട്ടുകാരിയുടെ ഫോണിലേക്ക് കുട്ടിയുടെ ഫോണ്‍ വന്നു. താന്‍ ദുബായ്‌ ക്രീക്ക് പാര്‍ക്കിനടുത്തുണ്ട് എന്നായിരുന്നു സന്ദേശം. ഹിറ്റ്‌ എഫ്. എം. പ്രവര്‍ത്തകരും പോലീസും ബന്ധുക്കളും ഉടന്‍ തന്നെ ക്രീക്ക് പാര്‍ക്കിലേക്ക്‌ കുതിച്ചു. പാര്‍ക്കിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ അടുത്ത് സുരക്ഷിതയായി കുട്ടിയെ കണ്ടതോടെയാണ് എല്ലാവര്ക്കും ആശ്വാസമായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നായിരുന്നു കുട്ടി തന്റെ കൂട്ടുകാരിയെ വിളിച്ചത്.

അച്ഛനും അമ്മയും മാത്രമടങ്ങുന്ന ഗള്‍ഫിലെ കുട്ടികള്‍ക്ക് അച്ഛനമ്മമാര്‍ നല്‍കുന്ന മാനസിക പിന്തുണയും ആത്മ ധൈര്യവും ഏറെ ആവശ്യമാണ്‌ എന്ന് പ്രമുഖ മനശാസ്ത്ര വിദഗ്ദ്ധന്‍ ഡോ. ജിതേഷ് മോഹന്‍ അഭിപ്രായപ്പെടുന്നു. മുതിര്‍ന്ന ബന്ധുക്കളോ, നാട്ടുകാരോ ഒന്നും സഹായത്തിനില്ലാത്ത പ്രവാസ ജീവിതത്തില്‍ കുട്ടികളെ നേരാംവണ്ണം ശ്രദ്ധിക്കാനോ അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പെരുമാറാനോ ജോലി തിരക്കിനിടയില്‍ അച്ഛനമ്മമാര്‍ക്ക് കഴിയാറില്ല. തങ്ങളുടെ തൊഴില്‍ അഭിവൃദ്ധിക്കു പുറകെ പായുന്നതിനിടയില്‍ കുഞ്ഞുങ്ങളുടെ ജീവിതത്തിലെ നഷ്ടങ്ങള്‍ ആരും ഗൌനിക്കാറുമില്ല. എന്നാല്‍ പെട്ടെന്ന് ഒരു നാള്‍, പരീക്ഷയില്‍ മാര്‍ക്ക്‌ കുറഞ്ഞതിന്റെ പേരില്‍ അച്ഛനും അമ്മയും മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളുടെ പഠനത്തില്‍ തങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതോടെ കുട്ടികള്‍ ആശയ കുഴപ്പത്തില്‍ ആകുന്നു. ഇത്രയും നാള്‍ തന്നെ ശ്രദ്ധിക്കാഞ്ഞവര്‍ പൊടുന്നനെ തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതോടെ കുട്ടി പൂര്‍ണ്ണമായും ഒറ്റപ്പെടുന്നു. ഒരു സാന്ത്വനത്തിന് പോലും എവിടെയ്ക്കും തിരിയാന്‍ ഇല്ലാത്ത കുട്ടിക്ക്‌ വീട് വിട്ടു എവിടേയ്ക്കെങ്കിലും കടന്നു കളയാനുള്ള തോന്നല്‍ സ്വാഭാവികമാണ് എന്നും ഡോ. ജിതേഷ് വിശദീകരിച്ചു.

പ്രവാസികള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ സ്വീകരിച്ചേ മതിയാവൂ എന്നും ഡോക്ടര്‍ പറയുന്നു. നിര്‍ബന്ധമായും ദിവസേന അല്‍പ്പ നേരം കുട്ടികളുമായി സരസ സംഭാഷണം നടത്താന്‍ അച്ഛനും അമ്മയും സമയം കണ്ടെത്തണം. കുട്ടികളുടെ സാമൂഹ്യ ബന്ധങ്ങളും കൂട്ടുകാരെ പറ്റിയും ചോദിച്ചു മനസിലാക്കണം. ആരോഗ്യകരമായ ബന്ധങ്ങള്‍ മറ്റു കുട്ടികളുമായി വളര്‍ത്തി എടുക്കുന്നതില്‍ അവരെ പ്രോത്സാഹിപ്പിക്കണം. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും മറ്റു കുട്ടികളുമായി ഇടപഴകാനും കളിക്കുവാനും ഉള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കണം. ഗള്‍ഫിലെ പ്രതികൂല സാഹചര്യത്തില്‍ ഇങ്ങനെയുള്ള പ്രത്യേക ശ്രദ്ധ കുട്ടികളുടെ കാര്യത്തില്‍ എടുക്കേണ്ടത്‌ ഇത്തരം ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനു അത്യാവശ്യമാണ് എന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

*പേര് സാങ്കല്‍പ്പികം

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ഇന്റര്‍ ക്വിസ്‌ 2010

October 27th, 2010

ഷാര്‍ജ : ഗള്‍ഫ്‌ ഏഷ്യന്‍ ഇംഗ്ലിഷ് സ്കൂള്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ ക്വിസ്‌ 2010 ഒക്ടോബര്‍ 30ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. യു.എ.ഇ. യിലെ വിവിധ എമിറേറ്റ്സ് സ്കൂളുകളില്‍ നിന്ന് മുപ്പതോളം ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക്‌ എയര്‍ ഇന്ത്യ രണ്ടു റിട്ടേണ്‍ ടിക്കറ്റുകള്‍ നല്‍കും. ഷാര്‍ജ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അതോറിറ്റി (SATA), ഐക്യൂ ദുബായ്‌, ടാന്‍ഡം ദുബായ്‌ എന്നിവരാണ് പരിപാടി സ്പോണ്സര്‍ ചെയ്തിരിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീം അംഗങ്ങള്‍ക്ക്‌ ഇന്ത്യയുടെ ഏതു ഭാഗത്തേയ്ക്കും യാത്ര ചെയ്യുന്നതിനും എയര്‍ ടിക്കറ്റ്‌ സ്പോണ്സര്‍ ചെയ്തിരിക്കുന്നത് എയര്‍ ഇന്ത്യയാണ്.

ഹെറിയോട്ട് വാട്ട് യൂണിവേഴ്സിറ്റി, എവര്‍ഗ്രീന്‍ പബ്ലിക്കേഷന്‍, ഇംപ്രിന്റ് പ്രസ്‌, ബ്ലോസം ടൈലെഴ്സ്, അല്‍ മുന്ന ബുക്ക്‌ ഷോപ്പ്, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മാജിക്‌ ടച്, ടെക്നോ ടൈംസ് എന്നിവരാണ് സഹ പ്രായോജകര്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മല്‍സര വിജയികള്‍ക്ക് റോസാ പുഷ്പങ്ങള്‍

October 24th, 2010

sunday-school-winners-dubai-epathram

അബുദാബി : കഴിഞ്ഞ ഒക്ടോബര്‍ 8നു ദുബായ് സെന്‍റ് തോമസ്‌ ദേവാലയത്തില്‍ വച്ച് നടന്ന സണ്‍‌ഡേ സ്കൂള്‍ വിദ്യാര്‍ത്ഥി കളുടെ വാര്‍ഷിക കലാ മത്സരത്തില്‍ പോയിന്റ്‌ നിലയില്‍ ഒന്നാമത് എത്തിയ അബുദാബി യൂണിറ്റിനു വേണ്ടി പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥി കളെയും കുര്‍ബാനാനന്തരം നടന്ന ചടങ്ങില്‍ വെച്ച് വികാരി ഫാ. ജോണ്‍സന്‍ ഡാനിയേല്‍ ഓരോ റോസാ പുഷ്പങ്ങള്‍ നല്‍കി ആദരിച്ചു.

ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ജോര്‍ജ് ഈപ്പന്‍‍, പരിശീലകരായ ബിജു ടി. സി., തോമസ്‌ കോശി (ബിജു), തോമസ്‌ ടി. മാത്യു, നെവിന്‍ ഡേവിഡ്‌, മോന്‍സി സാമുവല്‍ എന്നിവരെ പ്രത്യേകം അനുമോദിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടെലിഫിലിം സി. ഡി. പ്രകാശനവും പ്രൊഡക്ഷന്‍ ടീം ഉത്‌ഘാടനവും

October 20th, 2010

kaviyoor-ponnamma-epathram

അബുദാബി : പ്രശസ്ത നാടക പ്രവര്‍ത്തകനായ വക്കം ജയലാല്‍ സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ അഭിനയിച്ച ‘ഫോര്‍ ദി സ്റ്റുഡന്‍റ്’ എന്ന ടെലി ഫിലിമിന്‍റെ സി. ഡി. പ്രകാശനം  ഒക്ടോബര്‍ 20 ബുധനാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ വെച്ച് പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ  നിര്‍വ്വഹിക്കുന്നു.
 
പുതുമ യുള്ളതും വ്യത്യസ്തവുമായ പരിപാടികള്‍ ടെലിവിഷനിലേക്ക് ഒരുക്കുക എന്ന ഉദ്ദേശവു മായി രൂപകല്‍പന ചെയ്തിട്ടുള്ള  അബുദാബി യിലെ ‘ടീം ഫൈവ്‌ കമ്മ്യൂണിക്കേഷന്‍’ എന്ന സംരംഭ ത്തിന്‍റെ ഉദ്ഘാടനവും പുതിയ ടെലി സിനിമയുടെ നാമകരണ ചടങ്ങും അതോടൊപ്പം തന്നെ  ഉണ്ടായിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

e ട്യൂഷന്‍ ഗള്‍ഫിലും ലഭ്യമാകുന്നു

October 17th, 2010

planet-tutor-e-tutoring-epathram

ദുബായ്‌ : അതിരാവിലെ സ്ക്കൂളിലേക്ക് ബാഗുമായി ഇറങ്ങുന്ന ഗള്‍ഫിലെ കുട്ടികളുടെ ഒരു ദിവസത്തെ യാത്ര പലപ്പോഴും അവസാനിക്കുന്നത് രാത്രി ഒന്‍പതു മണിക്കോ പത്തു മണിക്കോ ട്യൂഷന്‍ ക്ലാസില്‍ നിന്നും തിരികെ വീട്ടില്‍ എത്തുമ്പോഴാണ്. മുപ്പത്തഞ്ചോ നാല്‍പ്പതോ കുട്ടികള്‍ തിങ്ങി നിറഞ്ഞു പഠിക്കുന്ന സ്ക്കൂളില്‍ നിന്നും പലപ്പോഴും പഠനം പൂര്‍ണ്ണമാവാത്ത ഗള്‍ഫിലെ വിദ്യാഭ്യാസ അന്തരീക്ഷത്തില്‍ സ്വകാര്യ ട്യൂഷനുകള്‍ കുട്ടികള്‍ക്ക്‌ അനിവാര്യമാവുന്നത് തികച്ചും സ്വാഭാവികം. ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങുന്നതിന് മാത്രമല്ല, പാഠ്യ വിഷയങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിനും സ്ക്കൂളിലെ ക്ലാസ്‌ മുറികളില്‍ ലഭ്യമായ പരിമിതമായ സമയം പലപ്പോഴും മതിയാവാതെ പോകുന്നു. പൂര്‍ണ്ണമായി മനസ്സിലാക്കാതെ പഠനം തുടരുന്നത് പഠനത്തിന്റെ നൈരന്തര്യത്തെ പ്രതികൂലമായി ബാധിക്കും എന്നത് ഇന്ന് എല്ലാവരും മനസ്സിലാക്കി തുടങ്ങിയതും സ്വകാര്യ ട്യൂഷന്റെ പ്രസക്തി ഏറെ വര്‍ദ്ധിക്കുവാന്‍ കാരണമായി.

എന്നാല്‍ ഗള്‍ഫിലെ കുട്ടികള്‍ക്ക് സ്വകാര്യ ട്യൂഷന്‍ എന്നത് പലപ്പോഴും അപ്രാപ്യവും പ്രതീക്ഷിച്ച ഫലപ്രാപ്തി ലഭിക്കാതെ പോവുന്നതും എന്നും ഒരു പരാധീനതയാണ്. നല്ല അദ്ധ്യാപകരുടെ അഭാവം തന്നെയാണ് ഇതിനു ഏറ്റവും പ്രധാനമായ കാരണം. തുച്ഛമായ ശമ്പളം മാത്രം ലഭിക്കുന്ന ഗള്‍ഫ്‌ മേഖലയിലേക്ക്‌ പഠിപ്പിക്കാന്‍ തയ്യാറായി കഴിവും യോഗ്യതയുമുള്ള അദ്ധ്യാപകര്‍ വരുന്നില്ല. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയില്‍ വന്ന അഭൂതപൂര്‍വമായ പുരോഗതിയും സാദ്ധ്യതകളും ഈ അവസ്ഥയെ കൂടുതല്‍ വഷളാക്കുകയും ചെയ്തു. നല്ല ഒരു അദ്ധ്യാപകന് ഇന്ന് ഇന്ത്യയില്‍ ഗള്‍ഫില്‍ ലഭിക്കുന്നതിലും കൂടുതല്‍ ശമ്പളം ലഭിക്കുന്നുണ്ട്.

ഇനി സമയവും സന്ദര്‍ഭവും ഒത്തു വന്നാലും ട്യൂഷന് പോയി വരുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിരവധിയാണ്. കുട്ടികളെ ട്യൂഷന് കൊണ്ട് പോകാന്‍ മാത്രമായി ജോലി ഉപേക്ഷിക്കുന്ന അമ്മമാരും, ഇതിനായി മാത്രം ഡ്രൈവിംഗ് പഠിക്കുകയും കാര്‍ വാങ്ങുകയും ചെയ്യുന്ന അമ്മമാര്‍ നിരവധിയാണ്. പെണ്‍കുട്ടികളെ ട്യൂഷന് വിടുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും ഇത്തരത്തില്‍ അമ്മമാരെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഇതിനു സാധിക്കാത്തവര്‍ കാര്‍ ലിഫ്റ്റുകള്‍ ഏര്‍പ്പെടുത്തിയാണ് കുട്ടികളെ ട്യൂഷന് പറഞ്ഞയക്കുന്നത്. ട്യൂഷന്‍ ഫീസോളം തന്നെ വരും ഇതിന്റെ ചെലവ് എന്നതിനാല്‍ ഇത് കുടുംബ ബജറ്റില്‍ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഇരട്ടിയാകാന്‍ കാരണമാകുന്നു. ഇതിനെല്ലാം പുറമെയാണ് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങള്‍. വൈകുന്നേരം ട്യൂഷന് എന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങുന്ന കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം എന്നും മാതാ പിതാക്കള്‍ക്ക് ആശങ്ക തന്നെ. പലപ്പോഴും രാത്രി വൈകി മാത്രം ട്യൂഷന്‍ ക്ലാസില്‍ നിന്നും തിരികെ എത്തുന്ന തങ്ങളുടെ കുട്ടികള്‍ സുരക്ഷിതരായി തിരികെ എത്തുമ്പോള്‍ മാത്രമാണ് മാതാ പിതാക്കള്‍ക്ക് ശ്വാസം നേരെ വീഴുന്നത് എന്നത് നിഷേധിക്കാനാവില്ല. വൈകീട്ടത്തെ ഗതാഗത തിരക്ക്‌ കാരണം ഒരു മണിക്കൂര്‍ ട്യൂഷന് വേണ്ടി കുട്ടികള്‍ പലപ്പോഴും മൂന്ന് മണിക്കൂറോളം ചിലവഴിക്കേണ്ടിയും വരുന്നു.

traffic-block-dubai-epathram

ദുബായിലെ ഗതാഗത കുരുക്ക്

ഇതിനെല്ലാം പരിഹാരമായാണ് “e ട്യൂട്ടറിംഗ്” എന്ന പുത്തന്‍ സാങ്കേതിക വിദ്യയുമായി പ്ലാനെറ്റ് ട്യൂട്ടര്‍ രംഗത്ത്‌ വന്നിരിക്കുന്നത്. ഇന്റര്‍നെറ്റ്‌ എന്ന ശക്തമായ ആശയ വിനിമയ സങ്കേതത്തിന്റെ ഏറ്റവും നൂതനമായ സാദ്ധ്യതകള്‍ ഫലപ്രദമായി കോര്‍ത്തിണക്കി സംവിധാനം ചെയ്തിരിക്കുന്ന ഈ പഠന പദ്ധതിയില്‍ കുട്ടികള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ വഴി ഏറ്റവും മികച്ച അദ്ധ്യാപകരില്‍ നിന്നും നേരിട്ട് നിങ്ങളുടെ വീടിന്റെ സുരക്ഷിതത്വത്തില്‍ തന്നെ ട്യൂഷന്‍ നേടാന്‍ പ്ലാനറ്റ്‌ ട്യൂട്ടര്‍ സഹായിക്കുന്നു.

planettutor-whiteboard-1-epathram

e ട്യൂഷന് ഉപയോഗിക്കുന്ന വൈറ്റ്‌ബോര്‍ഡ്‌

അമേരിക്കയിലെ വിദ്യാഭ്യാസ രംഗത്ത് വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള വിദ്യാഭ്യാസ വിചക്ഷണന്‍ ജെയ്സണ്‍ ബ്യൂളിയാണ് പ്ലാനെറ്റ് ട്യൂട്ടറിന്റെ ഉപജ്ഞാതാവ്‌. അമേരിക്കയില്‍ രണ്ടു സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളില്‍ “e ട്യൂട്ടര്‍” സങ്കേതം വഴി പ്ലാനെറ്റ് ട്യൂട്ടര്‍ കുട്ടികളുടെ പഠനത്തെ സഹായിച്ചു വരുന്നു.

jason-bewley-working-epathram

ജെയ്സന്‍ ബ്യൂളി

അമേരിക്കയില്‍ അദ്ധ്യാപികയായി ജോലി ചെയ്തു വന്ന കോഴിക്കോട്‌ സ്വദേശിനി റസിദ യാണ് ഈ സാങ്കേതിക വിദ്യ ഇന്ത്യയില്‍ എത്തിക്കാന്‍ ജെയ്സന് പ്രചോദനമായത്. അമേരിക്കന്‍ പാഠ്യ പദ്ധതി യില്‍ മാത്രം ലഭ്യമായിരുന്ന “e ട്യൂട്ടറിംഗ്” റസിദ യുടെ മേല്‍ നോട്ടത്തില്‍ ആദ്യമായി ഇന്ത്യന്‍ പാഠ്യ പദ്ധതിയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്ലാനെറ്റ് ട്യൂട്ടര്‍ ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തേക്ക്‌ കടന്നു വന്നതും റസിദ ടീച്ചറുടെ യുടെ നേതൃത്വത്തില്‍ തന്നെ.

ഏറ്റവും മികച്ച അദ്ധ്യാപകരെ തെരഞ്ഞെടുത്തതാണ് പ്ലാനെറ്റ് ട്യൂട്ടറിന്റെ ഏറ്റവും വലിയ നേട്ടം എന്ന് റസിദ ടീച്ചര്‍ e പത്രത്തോട് വിശദീകരിച്ചു. അമേരിക്കയില്‍ അദ്ധ്യാപികയായി ജോലി ചെയ്ത പരിചയ സമ്പത്തുള്ള റസിദ യ്ക്ക് ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ അദ്ധ്യാപകരെ കുറിച്ച് ഏറെ മതിപ്പാണ്. തന്റെ അനുഭവത്തില്‍ ലോകത്തിലെ തന്നെ മികച്ച അദ്ധ്യാപകര്‍ കേരളത്തില്‍ നിന്നും ഉള്ളവരാണ് എന്ന് റസിദ സാക്ഷ്യപ്പെടുത്തുന്നു. ഈ തിരിച്ചറിവാണ് പ്ലാനെറ്റ് ട്യൂട്ടര്‍ കേരളത്തിലെ അദ്ധ്യാപകരെ തേടി ഇന്ത്യയില്‍ എത്താന്‍ കാരണമായത്‌. ഏറ്റവും മികച്ച അദ്ധ്യാപകരെ തെരഞ്ഞെടുത്ത് ഇവര്‍ക്ക്‌ കമ്പ്യൂട്ടര്‍ പരിശീലനവും, ഉച്ചാരണ പരിശീലനവും നല്‍കുകയും അമേരിക്കന്‍ വിദ്യാര്‍ത്ഥികളോട് അവരുടെ ഉച്ചാരണ ശൈലിയില്‍ സംസാരിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്തു. കേരളത്തിലെ അദ്ധ്യാപകരാണ് അമേരിക്കന്‍ പാഠ്യ പദ്ധതിയില്‍ അമേരിക്കയിലെ വിദ്യാര്‍ത്ഥികളെ പോലും പഠിപ്പിക്കുന്നത്. അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ അദ്ധ്യാപകരെ ഏറെ ഇഷ്ടപ്പെടുന്നു എന്നും റസിദ ടീച്ചര്‍ വെളിപ്പെടുത്തി.

ഇതേ അദ്ധ്യാപക സമ്പത്ത്‌ തന്നെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്നത് എന്നതിനാല്‍ e ട്യൂഷന്‍ മൂലം കേവലം പഠനത്തിനോടൊപ്പം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ്‌ പരിജ്ഞാനവും ഉച്ചാരണവും മെച്ചപ്പെടുകയും ചെയ്യും. മാത്രമല്ല കമ്പ്യൂട്ടര്‍ കൊണ്ട് കളികള്‍ മാത്രമല്ല ഫയല്‍ അപ് ലോഡ്‌, പ്രസന്റേഷന്‍, ഡാറ്റാ മാനേജ്മെന്റ്, ബുക്ക്‌ കീപ്പിംഗ് എന്നിങ്ങനെ നിരവധി ഗുണകരമായ കാര്യങ്ങള്‍ ചെയ്യാം എന്ന അറിവും പരിജ്ഞാനവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു.

ആറായിരത്തോളം വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ e ട്യൂട്ടറിംഗിന്റെ ഗുണ ഫലം അനുഭവിച്ചത്‌.

ആറാം ക്ലാസ്‌ മുതല്‍ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള കുട്ടികള്‍ക്ക്‌ കണക്ക്‌, സയന്‍സ്, ഇംഗ്ലീഷ്‌ എന്നീ വിഷയങ്ങളിലാണ് e ട്യൂട്ടറിംഗ് ഇപ്പോള്‍ ലഭിക്കുന്നത്. സി. ബി. എസ്. ഇ., ഐ. സി. എസ്. ഇ., എസ്. എസ്. എല്‍. സി., എന്നിങ്ങനെ എല്ലാ ഇന്ത്യന്‍ വിദ്യാഭ്യാസ പദ്ധതികളിലും e ട്യൂട്ടറിംഗ് ലഭ്യമാണ്.

planettutor-whiteboard-2-epathram

കണക്ക്‌ രസകരമായി പഠിക്കാം!

ഗള്‍ഫിലെ കുട്ടികള്‍ക്ക്‌ e ട്യൂഷന്‍ ഏറെ ഉപകാരപ്രദമാകും. കുട്ടികളെ ട്യൂഷന് വിടുന്നത് പലപ്പോഴും മാതാപിതാക്കള്‍ക്ക് നല്‍കുന്ന സംഘര്‍ഷം ചെറുതൊന്നുമല്ല. കുട്ടികളെ ട്യൂഷന്‍ ക്ലാസില്‍ എത്തിക്കാന്‍ പലപ്പോഴും ഏറെ ചിലവുള്ള കാര്‍ ലിഫ്റ്റ്‌ ഏര്‍പ്പെടുത്തേണ്ടി വരുന്നു. ഗതാ ഗത കുരുക്കിലും മറ്റും പെട്ട് കുട്ടികള്‍ ട്യൂഷന്‍ കഴിഞ്ഞു രാത്രി ഏറെ വൈകിയാവും വീട്ടില്‍ തിരികെ എത്തുന്നത്‌. എന്നിട്ട് വേണം അവര്‍ക്ക്‌ മറ്റു വിഷയങ്ങള്‍ പഠിക്കുവാനും ഹോം വര്‍ക്ക്‌ ചെയ്യാനും സമയം കണ്ടെത്തേണ്ടത്. പല അമ്മമാരും ഗള്‍ഫില്‍ ഡ്രൈവിംഗ് പഠിക്കുന്നത് തന്നെ മക്കളെ ട്യൂഷന് കൊണ്ട് പോവാന്‍ മാത്രമാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. മുതിര്‍ന്ന പെണ്‍ കുട്ടികളെ ട്യൂഷന് വിടുന്നതുമായി ബന്ധപ്പെട്ട ആകുലതകളും മാതാ പിതാക്കള്‍ക്ക് ഏറെയാണ്.

ഇതിനെല്ലാം ഒരു പരിഹാരമാണ് e ട്യൂഷന്‍. വീട്ടില്‍, സൌകര്യ പ്രദമായ സമയത്ത് തങ്ങളുടെ മേല്‍ നോട്ടത്തില്‍ തന്നെ സുഖമായും സുരക്ഷിതരായും കുട്ടികള്‍ ട്യൂഷന്‍ സ്വീകരിക്കുന്നത് എത്ര ആശ്വാസകരമാണ് അച്ഛനമ്മമാര്‍ക്ക്? സമയവും പണവും എത്രയോ ലാഭം.

e ട്യൂട്ടറിംഗിനു ചേരുന്നത് വളരെ ലളിതമാണ്. എത്ര ക്ലാസുകളാണ് വേണ്ടത്‌ എന്നതനുസരിച്ച് താഴെയുള്ള പാക്കേജുകളില്‍ ഒന്ന് തെരഞ്ഞെടുക്കുക. ഒരു സെഷന്‍ എന്നത് ഒരു മണിക്കൂര്‍ സമയമാണ്. 10 മണിക്കൂര്‍ മുതല്‍ 120 മണിക്കൂര്‍ വരെയുള്ള വ്യത്യസ്ത പാക്കേജുകള്‍ ലഭ്യമാണ്. ഒരു പ്രത്യേക വിഷയത്തില്‍ മാത്രം സഹായം വേണം എന്നുണ്ടെങ്കില്‍ മിനിമം പാക്കേജായ 10 സെഷന്‍ പാക്കേജ്‌ സ്വീകരിച്ചാല്‍ മതിയാവും എന്നുള്ളത് ഈ പദ്ധതിയുടെ ആകര്‍ഷകമായ പ്രത്യേകതയാണ്. ഈ സൗകര്യം മൂലം അനാവശ്യമായി പണം ചിലവഴിക്കേണ്ടി വരുന്നില്ല. ആവശ്യമുള്ളതിന് മാത്രം പണം നല്‍കിയാല്‍ മതി. മാത്രമല്ല, തുടര്‍ച്ചയായി പഠനത്തോടൊപ്പം ട്യൂഷന്‍ വേണമെന്നുണ്ടെങ്കില്‍ നാലു മാസത്തേയ്ക്ക് ഒരുമിച്ചു പണം അടച്ചാല്‍ ലഭിക്കുന്ന ഡിസ്കൌണ്ട് വഴി വന്‍ ആദായവും ലഭിക്കും.

planettutor-e-tuition-rates-epathram

ഉപകാരപ്രദമായ e സാങ്കേതിക വിദ്യകള്‍ പ്രോല്‍സാഹി പ്പിക്കുന്നതിന്റെ ഭാഗമായി eപത്രം eട്യൂഷന്‍ ജനങ്ങളിലേക്ക്‌ എത്തിക്കാന്‍ ഈ പദ്ധതിയുടെ ഭാഗഭാക്കാവുകയാണ്. eപത്രം വഴി നിങ്ങള്‍ eട്യൂഷന് റെജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക്‌ 5 ശതമാനം അധിക ഡിസ്ക്കൌണ്ട് ലഭിക്കുന്നതാണ്. ഇതിനായി നിങ്ങളുടെ ഈമെയില്‍ വിലാസം താഴെയുള്ള അഭിപ്രായ  കോളത്തില്‍ നല്‍കി അഭിപ്രായം സമര്‍പ്പിക്കുക. ഡിസ്ക്കൌണ്ടോട് കൂടി റെജിസ്റ്റര്‍ ചെയ്യേണ്ടത് സംബന്ധിച്ച് ഞങ്ങള്‍ നിങ്ങളെ ഈമെയില്‍ വഴി ബന്ധപ്പെടുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »


« Previous Page« Previous « ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം
Next »Next Page » ഇന്ദ്രനീലിമ : പ്രിയ കവിക്ക് മറുനാടിന്‍റെ സ്‌നേഹാഞ്ജലി »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine