അബുദാബി : അബുദാബി ശക്തി തിയേറ്റേഴ്സ് അവര്‍ ഇന്റര്‍നാഷനല്‍ അബുദാബിയുടെ സഹകരണത്തോട് കൂടി നടത്തിയ ചോദ്യോത്തര മല്‍സരം “എന്റെ കേരളം” കേരള സോഷ്യല്‍ സെന്ററില്‍ നടന്നു. കേരളത്തെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ അടങ്ങിയ മല്‍സരത്തിനു ശ്രീ. സി. ഒ. കെ., ശ്രി. സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ക്വിസ് മത്സര വിജയികള്‍ :
12 – 15 വയസ്സ്:
ഒന്നാം സമ്മാനം :ഫാത്തിമ റഹ്‌മ
രണ്ടാം സമ്മനം :അശ്വതി രാജീവ്
മൂന്നാം സ്ഥാനം :മൊഹമ്മദ് ഷമീം
9 – 12 വയസ്സ്:
ഒന്നാം സമ്മാനം :അനിരുദ്ധ്
രണ്ടാം സമ്മനം :ഗായത്രി ഇന്ദുകുമാര്‍
മൂന്നാം സ്ഥാനം :അഭയ് രാജേന്ദ്രന്‍
6-9 വയസ്സ്:
ഒന്നാം സമ്മാനം :ആവന്തിക മുരളീധരന്‍
രണ്ടാം സമ്മനം :കീര്‍ത്തന രവികുമാര്‍
മൂന്നാം സ്ഥാനം :അക്ഷര സുധീര്‍
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അബുദാബി ശക്തി തിയേറ്റേഴ്സ് പ്രസിഡണ്ട് റഹീം കൊട്ടുകാട്, ആക്റ്റിങ് സെക്രട്ടറി ശ്രി. സലീം ചോലമുഖത്ത്, വനിതാ വിഭാഗം കണ്‍വീനര്‍ ശ്രിമതി പ്രിയാ ബാലചന്ദ്രന്‍ എന്നിവര്‍ വിതരണം ചെയ്തു.




ഷാര്‍ജ : ജൈവ വൈവിധ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കി ക്കൊണ്ട്, ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് കൊച്ചു കൂട്ടുകാര്‍ക്കായി ഒരുക്കുന്ന ചങ്ങാതിക്കൂട്ടം ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്ക്കൂളില്‍ ജൂലായ് 12 മുതല്‍ 16 വരെ നടക്കും.
അബുദാബി : അബുദാബി ശക്തി തിയേറ്റേഴ്സ് അവര്‍ ഇന്റര്‍നാഷനല്‍ അബുദാബിയുടെ സഹകരണത്തോട് കൂടി നടത്തുന്ന ചോദ്യോത്തര മല്‍സരം “എന്റെ കേരളം” ജൂലൈ 2 വെള്ളിയാഴ്ച കേരള സോഷ്യല്‍ സെന്ററില്‍ 4 മണി മുതല്‍ 9 മണി വരെ നടക്കും. ചരിത്രം, കല, പൈതൃകം, സാഹിത്യം, ഭൂമിശാസ്ത്രം, കേരള സംസ്കാരം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ചോദ്യങ്ങള്‍ ചോദിക്കുക.

























