അബുദാബി : കേരള സോഷ്യൽ സെന്റർ സമ്മർ ക്യാമ്പ് വേനൽ ത്തുമ്പി കൾ 2019 ന് വർണ്ണാഭ മായ തുടക്കം. ചെണ്ടമേള ത്തിന്റെ അകമ്പടി യോടെ നൂറില്‍ അധികം കുട്ടികളും രക്ഷി താക്കളും അണി നിരന്ന ഘോഷ യാത്ര യോടെ യാണ് ക്യാമ്പിന് തുടക്കം കുറിച്ചത്.
ക്യാമ്പ് ഡയറക്ടർ ഗീതാ ജയചന്ദ്ര ന്റെ അദ്ധ്യക്ഷത യിൽ കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സെന്റർ ബാല വേദി പ്രസി ഡണ്ട് തേജസ്സ് രാജേഷ്, ജോയിന്റ് സെക്രട്ടറി അക്ഷര സജീഷ്, വനിതാ വിഭാഗം കൺവീനർ ഷൈനി ബാല ചന്ദ്രൻ, അസി സ്റ്റന്റ് ക്യാമ്പ് ഡയറക്ടർ മധു പരവൂർ തുടങ്ങി യവർ സംസാ രിച്ചു. കേരള ത്തിൽ നിരവധി ക്യാമ്പു കൾക്ക് നേതൃത്വം നല്‍കി യിട്ടുള്ള അദ്ധ്യാ പകനും എഴുത്തു കാരനും നടനു മായ ബാല ചന്ദ്രൻ എരവില്‍ ക്യാമ്പ് നയി ക്കുന്നു.
കുട്ടികളിലെ സർഗാത്മകതയെ വളർത്തു വാനും ഭയം ഇല്ലാതെ പ്രശ്നങ്ങളെ നേരി ടുന്ന തിനും, പാഠ്യ വിഷയ ങ്ങൾ വിനോദ ങ്ങളി ലൂടെ കുട്ടി കളിലേക്ക് എത്തിക്കുക തുടങ്ങിയ കാര്യങ്ങൾ വേനൽ ത്തുമ്പി കൾക്ക് സാധിക്കും എന്ന് സംഘാടകർ അറി യിച്ചു.
വെള്ളി ഒഴികെയുള്ള ദിവസ ങ്ങളിൽ വൈകു ന്നേരം 6 മുതൽ 9 മണി വരെ യാണ് ക്യാമ്പ്. ആഗസ്റ്റ് ഒൻപതിന് സമാപിക്കും.