അബുദാബി : മലയാളി സമാജം കലാ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തിൽ ‘ഡാൻസ് ഡാൻസ്’ എന്ന പേരില്‍ സിനി മാറ്റിക് ഡാൻസ് മത്സരം സംഘടിപ്പിച്ചു. 2 വിഭാഗ ങ്ങളിലായി ഒരുക്കിയ മല്‍സര ത്തില്‍ യു. എ. ഇ. യിലെ വിവിധ എമി റേറ്റുകളില്‍ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. വിജയികൾ ആയ ഒന്നും രണ്ടും മൂന്നും സ്ഥാന ക്കാർക്ക് ക്യാഷ് അവാർഡും സർട്ടിഫി ക്കറ്റും ട്രോഫിയും സമ്മാനിച്ചു.
മികച്ച കോസ്റ്റ്യൂം, മികച്ച ഡാൻസർ, മികച്ച കൊറിയോ ഗ്രാഫർ എന്നി വർക്ക് സമ്മാന ങ്ങളും മല്‍സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും നല്‍കി. അഞ്ജു മേനോൻ, സാജൻ വർഗ്ഗീസ് എന്നിവർ വിധി കർത്താ ക്കൾ ആയിരുന്നു.
സമാജം പ്രസിഡണ്ട് ഷിബു വർഗ്ഗീസ്, സെക്രട്ടറി ജയരാജ്, ട്രഷറർ അബ്ദുൽ കാദർ തിരുവത്ര ആർട്‌സ് സെക്രട്ടറി മാരായ രേഖിൻ സോമൻ, ഷാജി കുമാർ എന്നിവർ പരിപാടി കള്‍ക്ക് നേതൃത്വം നൽകി.