
അബുദാബി : കുട്ടികള്‍ ക്കു വേണ്ടി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന സമ്മര്‍ ക്യാമ്പിന് തുടക്ക മായി. ലേണ്‍ ഇന്‍ ഫുള്‍ എന്‍ജോയ് മെന്റ് എന്നതിന്റെ ചുരുക്കി എഴു ത്തായി ‘ലൈഫ്’ എന്നാണ് സംഘാ ടകര്‍ ക്യാമ്പിന് പേര് നല്‍കിയിരി ക്കുന്നത്.
ആഗസ്റ്റ് 24 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പില്‍ 8 വയസ്സു മുതൽ 17 വയസ്സു വരെ പ്രായമുള്ള 125 വിദ്യാർ ത്ഥികൾ വിവിധ ഗ്രൂപ്പു കളിലായി പങ്കെടുക്കുന്നു. വെള്ളി, ശനി ദിവസ ങ്ങളില്‍ പകല്‍ സമയവും മറ്റ് ദിവസ ങ്ങളില്‍ വൈകു ന്നേര വുമാണ് ക്യാമ്പ് നടക്കുക.
ക്യാമ്പ് ഡയറക്ടര്‍ ആയി എത്തിയി രിക്കുന്നത് ശാസ്ത്രജ്ഞനും വിദ്യാഭ്യാസ പ്രവര്‍ത്ത കനു മായ ഡോ. ടി. പി. ശശികുമാര്‍.
ഐ. എസ്. സി. യില്‍ നടന്ന ചടങ്ങില്‍ ക്യാമ്പിന്റെ ഉല്‍ഘാടനം ആക്ടിംഗ് പ്രസിഡന്റ് ജയചന്ദ്രൻ നായർ നിര്‍വ്വഹിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ബ്രിജേഷ് തോമസ്, ക്യാമ്പ് കോഡിനേറ്റര്‍ ആര്‍. വി. ജയദേവന്‍, സാഹിത്യ വിഭാഗം സെക്രട്ടറി രാജീവന്‍ മാറോളി തുടങ്ങി യവര്‍ സംബന്ധിച്ചു.





അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബി യുടെ യുവ ജനോത്സവം ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്നു. യു. എ. ഇ. തല ത്തിൽ സംഘടി പ്പിച്ച യുവ ജനോത്സവ ത്തിൽ യു. എ. ഇ . യുടെ വിവിധ എമിറേറ്റു കളിൽ നിന്നു മായി 200 ഓളം വിദ്യാർത്ഥി കൾ പങ്കെടുത്തു. ഭരത നാട്യം, മോഹിനി യാട്ടം, കുച്ചു പ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കവിതാ പാരായണം തുടങ്ങി 14 ഇന ങ്ങളിൽ കുട്ടി കളുടെ പ്രായ ത്തിന്റെ അടിസ്ഥാന ത്തിൽ നാലു വിഭാഗ ങ്ങളായി തരം തിരി ച്ചാണ് മത്സര ങ്ങൾ നടത്തി യത്. 






























