അബുദാബി : വിവിധ പരീക്ഷ കളിൽ ഉയർന്ന മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടി കൾക്ക് ശൈഖ് സായിദ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര ങ്ങള്‍ സമ്മാനിച്ചു. അബുദാബി കേരളാ സോഷ്യൽ സെന്ററിൽ ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം സംഘടിപ്പിച്ച പൊതു സമ്മേളന ത്തിൽ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം പുരസ്കാര ങ്ങൾ വിതരണം ചെയ്തു.
സി. ബി. എസ്. ഇ. കേരളാ സിലബസു കളില്‍ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ കളില്‍ എല്ലാ വിഷയ ങ്ങളിലും എ പ്ലസ്, എ വണ്‍ വിജയം നേടിയ 140 ഓളം വിദ്യാര്‍ഥി കളാണ് പുരസ്‌കാര ത്തിന് അര്‍ഹരായത്.
വിദ്യാഭ്യാസ ത്തോടൊപ്പം നിശ്ചയ ദാര്‍ഢ്യവും ഒത്തു ചേരു മ്പോഴാണ് ഉന്നത വിജയ ത്തിലേക്ക് എത്താന്‍ സാധിക്കുക എന്ന് പുരസ്കാര ങ്ങൾ വിതരണം ചെയ്തു കൊണ്ട് അംബാസഡര്‍ പറഞ്ഞു. എന്ത് പഠിക്കുന്നു എന്നതല്ല, പഠിച്ചത് എങ്ങനെ ജീവിത ത്തില്‍ പ്രാവര്‍ത്തിക മാക്കുന്നു എന്നതി ലാണ് ജീവിത വിജയം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ദലാല്‍ അല്‍ ഖുബൈസി മുഖ്യ പ്രഭാഷണം നടത്തി. ഉന്നത വിജയ ത്തിന് കുട്ടി കളെ പ്രാപ്ത രാക്കിയ സ്‌കൂളു കള്‍ക്കുള്ള പ്രത്യേക പുരസ്‌കാര ങ്ങള്‍ അല്‍ നൂര്‍ ഇസ്ലാമിക് സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍, എമിറേറ്റ്‌സ് ഫ്യൂച്ചര്‍ അക്കാദമി, സണ്‍ റൈസ് സ്‌കൂള്‍, സെന്റ് ജോസഫ്‌സ് സ്‌കൂള്‍, അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ ഇസ്ലിഹി ഇസ്ലാമിക് സ്‌കൂള്‍ എന്നിവ യ്ക്ക് വേണ്ടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഇന്ത്യന്‍ അംബാസിഡറില്‍നിന്ന് ഏറ്റു വാങ്ങി.
വീക്ഷണം ഫോറം സംഘടിപ്പിച്ച സാഹിത്യ മത്സര ങ്ങളിലെ വിജയി കള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം വനിതാ വിഭാഗം പ്രസിഡന്റ് നീന തോമസ് അധ്യക്ഷത വഹിച്ചു. വീക്ഷണം പ്രസിഡന്റ് സി. എം. അബ്ദുള്‍ കരിം, ജനറല്‍ സെക്രട്ടറി ടി. എം. നിസാര്‍, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും സംബന്ധിച്ചു. വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി സുഹറ കുഞ്ഞഹമ്മദ് സ്വാഗതവും റീജ അബൂബക്കര്‍ നന്ദിയും പറഞ്ഞു.