മലയാളി സമാജത്തിൽ വിന്റര്‍ ക്യാമ്പ് 18 മുതല്‍

December 16th, 2014

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം കുട്ടി കള്‍ക്കായി വിന്റര്‍ ക്യാമ്പ് സംഘടി പ്പിക്കുന്നു. ഡിസംബർ 18 മുതല്‍ 27 വരെ യാണ് വിന്റര്‍ ക്യാമ്പ്. പ്രമുഖ വാഗ്മി യും സംസ്‌കൃത സര്‍വ കലാ ശാലാ ഡയറക്ടറുമായ ഡോ. ഇ. ശ്രീധരന്‍ വിന്റർ ക്യാമ്പിനു നേതൃത്വം നല്‍കും. 5 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം.

അബുദാബി യിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് മുസഫയിലെ മലയാളി സമാജം ക്യാമ്പിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.

വിവരങ്ങള്‍ക്ക്: 050 64 211 93, 050 57 021 40.

- pma

വായിക്കുക: ,

Comments Off on മലയാളി സമാജത്തിൽ വിന്റര്‍ ക്യാമ്പ് 18 മുതല്‍

തൊട്ടാവാടി : കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു

December 14th, 2014

thottavadi-prasakthi-environmental-camp-ePathram
അബുദാബി : കുട്ടി കൾക്ക് കൃഷിയിൽ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യ വുമായി അബുദാബി മലയാളി സമാജവും പ്രസക്തിയും ചേർന്ന് ‘തൊട്ടാവാടി’ കുട്ടി കളുടെ ക്യാമ്പ് സംഘടിപ്പിച്ചു. ചെടി നടലും വെള്ളം പകരലും മരങ്ങളെ പ്പറ്റിയുള്ള ക്ലാസു കളുമെല്ലാം കുട്ടികൾക്ക് പുത്തൻ അനുഭവമായി.

ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും ചെടി കളുടെ തൈകളും വിതരണം ചെയ്തു. കുട്ടികളുടെ നേതൃത്വ ത്തിൽ നിർമ്മിച്ച പത്രം ”തൊട്ടാവാടി” കവി അസ്മോ പുത്തൻചിറ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ നസീർ പാങ്ങോടിന് നൽകി ഉദ്ഘാടനം ചെയ്തു.

പ്രസന്ന, ജാസിർ എരമംഗലം, രമേഷ് നായർ, വിജയ ലക്ഷ്മി പള്ളത്ത്, റൂഷ് മെഹർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ക്യാമ്പിന്റെ ഉദ്ഘാടനം സമാജം പ്രസിഡന്റ് ഷിബു വർഗീസ്‌ നിർവ്വഹിച്ചു. ഫൈസൽ ബാവ അദ്ധ്യക്ഷത വഹിച്ചു. സമാജം വനിതാ കണ്‍വീനർ ഡോ. രേഖ ജയകുമാർ ആശംസാ പ്രസംഗം നടത്തി. അജി രാധാകൃഷ്ണൻ സ്വാഗതവും മുഹമ്മദ്‌ അസ്ലം നന്ദിയും പറഞ്ഞു .

- pma

വായിക്കുക: , ,

Comments Off on തൊട്ടാവാടി : കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു

കെ. എം. സി. സി. ‘മാറ്റ് കലോത്സവം’ ഇസ്ലാമിക് സെന്ററില്‍

December 11th, 2014

അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന കലോത്സവം ‘മാറ്റ് 2014’ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഡിസംബർ 11 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന കലോത്സവ ത്തില്‍ മുന്നൂറോളം കലാ പ്രതിഭ കള്‍ പങ്കെടുക്കും.

പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് കെ. ടി. റബീയുള്ള ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. നടന്‍ സിദ്ദിഖ് മുഖ്യാതിഥി ആയിരിക്കും. ഫൈസല്‍ എളേറ്റില്‍, അന്‍സാര്‍, സജ്‌ല സലിം, ബാദ്ഷ, സല്‍മാന്‍ ഫാരിസ് എന്നിവര്‍ വിധി നിര്‍ണയവും അവതരണവും നടത്തും.

അബുദാബി യിലെ പ്രവാസി മലയാളി കള്‍ക്കിട യില്‍ നടക്കുന്ന വലിയ കലാ വിരുന്നായിരിക്കും ‘മാറ്റ് ‘എന്ന്‍ സംഘാടകര്‍ പറഞ്ഞു. റിയാലിറ്റി ഷോ മാതൃക യിലായിരിക്കും പരിപാടി ഒരുക്കുക.

- pma

വായിക്കുക: , ,

Comments Off on കെ. എം. സി. സി. ‘മാറ്റ് കലോത്സവം’ ഇസ്ലാമിക് സെന്ററില്‍

ദേശീയ ദിനം : വസ്ത്ര ധാരണ മത്സരവും സാംസ്കാരിക സമ്മേളനവും

December 2nd, 2014

uae-flag-epathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്‍റെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടി കളോടെ കെ. എസ്. സി. യില്‍ സംഘടിപ്പിക്കും.

ഡിസംബര്‍ 3 ബുധനാഴ്ച വൈകുന്നേരം 8.30 നു നടക്കുന്ന ആഘോഷ പരിപാടി കളില്‍ ചിത്ര പ്രദര്‍ശനം, നൃത്ത നൃത്യങ്ങള്‍, സംഘഗാനം എന്നിവയും സാംസ്കാരിക സമ്മേളനവും നടക്കും.

ദേശീയ ദിനവുമായി ബന്ധപ്പെട്ട് ഏറ്റവും മനോഹരമായി വസ്ത്രം ധരിക്കുന്ന 18 വയസ്സിനു താഴെ യുള്ള കുട്ടികള്‍ക്കായി വസ്ത്ര ധാരണ മത്സരം സംഘടിപ്പിക്കുന്നുണ്ട് എന്നും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കെ. എസ്. സി. ഓഫീസുമായി ബന്ധപ്പെടണം എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ദേശീയ ദിനം : വസ്ത്ര ധാരണ മത്സരവും സാംസ്കാരിക സമ്മേളനവും

അറേബ്യൻ ജീനിയസ് ഹണ്ട് : അബുദാബിയിൽ ഉത്ഘാടനം

December 2nd, 2014

അബുദാബി : ക്വിസ് മാസ്റ്റര്‍ ജി. എസ്. പ്രദീപ്‌ നേതൃത്വം കൊടു ക്കുന്ന ”അറേബ്യൻ ജീനിയസ് ഹണ്ട്” എന്ന ക്വിസ് പരിപാടി ഗൾഫിലെ ഇന്ത്യൻ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിൽ വെച്ച് നടത്തും.

ഈ ക്വിസ് പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബർ പതിനഞ്ചിന് അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടക്കു മെന്ന് ജി. എസ്. പ്രദീപ്‌ അബുദാബി യിൽ നടത്തിയ വാര്‍ത്താ സമ്മേളന ത്തിൽ അറിയിച്ചു.

യു. എ. ഇ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, ബഹറിൻ എന്നീ രാജ്യ ങ്ങളിലെ ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്ക പ്പെടുന്ന വരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ക്വിസ് പ്രോഗ്രാം നടത്തുക.

ഫൈനൽ റൗണ്ടിൽ വിജയി ക്കുന്ന വിദ്യാർത്ഥിക്ക് ഒരു മില്ല്യന്‍ രൂപ സമ്മാന മായി നല്‍കും. ഫൈനൽ റൗണ്ടില്‍ എത്തുന്ന വിദ്യാർത്ഥി കൾക്ക് ഒരു വർഷം നീണ്ട് നിൽക്കുന്ന ആറു വര്‍ക്കു ഷോപ്പു കളിലും പങ്കെടുപ്പിക്കും. മാത്രമല്ല അഞ്ചു ഗള്‍ഫു രാജ്യങ്ങളില്‍ നിന്നുള്ള കുട്ടി കള്‍ക്കും ഇന്ത്യയിലെ ശാസ്ത്ര ജ്ഞൻമാരെ കാണു വാനുള്ള അവസര ങ്ങളും സൃഷ്ടി ക്കുമെന്ന് ജി. എസ്. പ്രദീപ്‌ അറിയിച്ചു.

ക്വിസ് പരിപാടിയുടെ സംഘാടകരായ ഡോക്ടര്‍ സിജി അബ്ദീസോ, തനു താരിഖ് എന്നിവരും വാര്‍ത്താ സമ്മേളന ത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , ,

Comments Off on അറേബ്യൻ ജീനിയസ് ഹണ്ട് : അബുദാബിയിൽ ഉത്ഘാടനം


« Previous Page« Previous « സൗഹൃദ സന്ധ്യ 2014 ശ്രദ്ധേയമായി
Next »Next Page » തിരുവാതിരക്കളി : കെ. എസ്.സി. ക്ക് ഒന്നാം സ്ഥാനം »



  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine