അബുദാബി : സ്‌കൂള്‍ കുട്ടികള്‍ക്ക് ക്രിക്കറ്റ് പരിശീലനം നടത്താന്‍ പുതിയ കളിസ്ഥല ത്തിനായി ഇന്ത്യന്‍ അംബാസഡ റുമായി ചര്‍ച്ച നടത്തുമെന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനും ഐ. പി. എല്‍. ഗവേണിങ് കമ്മിറ്റി അംഗവും കേരളാ ക്രിക്കറ്റ് അസോസി യേഷന്‍ പ്രസിഡന്റുമായ ടി. സി. മാത്യു പറഞ്ഞു.
ഐ. പി. എല്‍. മത്സര ങ്ങളുടെ ഭാഗമായി അബുദാബി യില്‍ എത്തിയ അദ്ദേഹം മുസ്സഫയിലെ എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി യിലെ വിദ്യാര്‍ത്ഥി കളുമായി നടത്തിയ കൂടിക്കാഴ്ച യിലാണ് ഇക്കാര്യം വ്യക്ത മാക്കിയത്.
ക്ളാസ് മുറിയില്‍ മാത്രം ഇരുന്നുകൊണ്ട് വിദ്യാഭ്യാസം പൂര്‍ണമാവില്ല. ഒരു നല്ല വിദ്യാര്‍ഥിക്ക് മാത്രമേ നല്ല കളികാരനാകാനും നല്ല കളിക്കാരനേ നല്ല വിദ്യാര്‍ഥി യാവാനും സാധിക്കൂ എന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ക്രിക്കറ്റുമായി ബന്ധപ്പെട്ട കുട്ടികളുടെ പലതരം ചോദ്യങ്ങള്‍ക്കും അദ്ധേഹം മറുപടി നല്‍കി.
തെരഞ്ഞെടുപ്പ് അടക്കമുള്ള പല കാരണങ്ങളാല്‍ ഇന്ത്യക്ക് പുറത്ത് ഐ. പി. എല്‍. മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചപ്പോള്‍, യു. എ. ഇ. ക്ക് പുറമേ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും പട്ടിക യില്‍ ഉണ്ടായിരുന്നു.
ടിക്കറ്റുകളെല്ലാം ചുരുങ്ങിയ സമയത്തിനുള്ളില്‍ വിറ്റു പോയത് ഇവിടെയുള്ള ജനങ്ങളുടെ ക്രിക്കറ്റിനോടുള്ള താത്പര്യ മാണ് കാണിക്കുന്നത് എന്നും കളിയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി ചെയര്‍മാന്‍ ഡോക്റ്റര്‍ ഫ്രാന്‍സിസ് ക്ളീറ്റസ്, ഡോക്ടര്‍ സിജി അബ്ദീശോ, സ്കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.