പുതിയ അധ്യയന വര്‍ഷത്തിനു തുടക്കമായി

April 2nd, 2014

അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ സ്കൂളു കളില്‍ പുതിയ അധ്യയന വര്‍ഷ ത്തിനു ഏപ്രില്‍ ഒന്നിനു തുടക്ക മായി.

പുത്തൻ വസ്ത്ര ങ്ങളും പുസ്തക ങ്ങളുമായി സ്കൂളു കളിൽ എത്തിയ കുരുന്നുകൾ ആവേശ ത്തിലാണ്.

നാട്ടിലേതിനേക്കാള്‍ രണ്ട് മാസം മുമ്പാണ് ഗള്‍ഫില്‍ അധ്യയന വര്‍ഷം തുടങ്ങുന്നത്. സി. ബി. എസ്. ഇ, കേരള സിലബസ് സ്കൂളുകളും ഇതില്‍ പ്പെടുന്നു. ഏകദേശം രണ്ടു ലക്ഷ ത്തോളം വിദ്യാര്‍ത്ഥി കളാണ് ഈ വര്‍ഷം സ്കൂളു കളില്‍ എത്തി യിരിക്കുന്നത്.
.
വാര്‍ഷിക പരീക്ഷ കഴിഞ്ഞ് മാര്‍ച്ച് 19 നാണ് സ്കൂളുകള്‍ അടച്ചത്. ഏപ്രില്‍ ഒന്നിന് ആരംഭിച്ച ക്ളാസ്സുകള്‍, ഫസ്റ്റ് ടേം പരീക്ഷ കഴിഞ്ഞു ചൂട് ശക്ത മാവുന്ന ജൂണ്‍ അവസാന വാരം അടക്കു കയും ചെയ്യും.

ഇതിനിടെ അബുദാബി യിൽ വില്ലാ സ്കൂളു കളുടെ പ്രവർത്തനം നിരോധിച്ച തിനാൽ നിരവധി കുട്ടികൾ ഗൾഫ്‌ ജീവിതം അവസാനി പ്പിച്ചു നാട്ടിലേക്കു പോയിരുന്നു.

അടച്ചു പൂട്ടിയ വില്ലാ സ്കൂളു കൾക്ക് പ്രവർത്തി ക്കാൻ അബുദാബി എജ്യൂക്കേഷൻ കൌണ്‍സിൽ മുസ്സഫ യിൽ പുതിയ സ്കൂൾ അനുവദിച്ചത് ഏറെ പേർക്ക് ആശ്വാസം നൽകി യിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വില്ലാ സ്കൂളുകള്‍ മുസ്സഫയിലേക്ക് : രക്ഷിതാക്കളുടെ ആശങ്ക ഒഴിഞ്ഞു

March 25th, 2014

abudabi-indian-islahi-islamic-school-closing-ePathram
അബുദാബി : നഗരത്തിലെ വില്ലാ സ്കൂളുകൾ അടച്ചു പൂട്ടാൻ അബുദാബി എജ്യൂക്കേഷന്‍ കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കിയതു പ്രകാരം നിർത്ത ലാക്കിയ സ്കൂളുകൾ ഏപ്രിൽ അവസാന വാരം മുതൽ മുസ്സഫ യിൽ പ്രവർത്തിച്ചു തുടങ്ങും.

സുരക്ഷാ നടപടി കളുടെ ഭാഗ മായി വില്ല കളിലെ സ്കൂളു കളുടെ പ്രവര്‍ത്തനം അവസാനി പ്പിക്കാൻ നിർദ്ദേശം നല്കിയ അബുദാബി എജ്യൂക്കേഷന്‍ കൌണ്‍സില്‍, കുട്ടികളുടെ പഠനം നിലക്കാതിരി ക്കാൻ പുതിയ സര്‍ക്കാര്‍ സ്കൂള്‍ അനുവദിച്ചു.

ഷൈനിംഗ് സ്റ്റാര്‍ ഇന്‍റര്‍ നാഷനല്‍ സ്കൂള്‍ എന്ന പേരിൽ മുസഫ M 12 ലാണ് മോഡൽ സ്കൂളിനു സമീപം സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടം അനുവദിച്ചത്.

അബുദാബി ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂളി ലെയും ലിറ്റില്‍ ഫ്ളവര്‍ സ്കൂളി ലെയും 1400 ഓളം വിദ്യാര്‍ഥികളുടെ പഠനം ഉറപ്പാ ക്കുന്ന തിനായിട്ടാണ് ഈ നടപടി.

കുട്ടികള്‍ക്ക് അവർ പഠിച്ചിരുന്ന സ്കൂളില്‍ ലഭിച്ചിരുന്ന സൗകര്യ ങ്ങള്‍ തുടരുന്ന തിന്‍െറ ഭാഗമായി അധ്യാപകരെയും പുതിയ മാനേജ്മെന്‍റ് ഏറ്റെടുക്കും.

പുതിയ സ്കൂളു മായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ഏതാനും ദിവസ ങ്ങള്‍ക്കുള്ളില്‍ ഇ – മെയില്‍ മുഖേന രക്ഷിതാക്കളെ അറിയിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുട്ടികള്‍ക്കുള്ള കഥാ മത്സരം : വിജയികളെ പ്രഖ്യാപിച്ചു

March 25th, 2014

ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം യു. എ. ഇ. യിലെ എട്ടാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്കായി സംഘടിപ്പിച്ച കഥാ മത്സര വിജയി കളെ പ്രഖ്യാപിച്ചു.

ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്കൂളിലെ അനന്തു ദിനു കുമാറിന്റെ ‘ഒാണത്തുമ്പിയും മുത്തശ്ശിയും വാഴേല പ്രാന്തനും’ എന്ന കഥ യ്ക്കാണ് ഒന്നാം സ്ഥാനം.

ദുബായ് ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സംയുക്താ സുനിലിന്റെ ‘വിചിത്ര മായ വായനശാല’, ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്കൂളിലെ വിമല്‍ തോമസിന്റെ ‘മായാത്ത ഒാര്‍മ്മകള്‍’ എന്നിവ യഥാ ക്രമം രണ്ടും മൂന്നും സ്ഥാന ങ്ങള്‍ നേടി.

പ്രവാസി വിദ്യാര്‍ത്ഥി കളിലെ രചനാ വൈഭവം മുന്‍ നിര്‍ത്തി ഏഴ് വിദ്യാര്‍ത്ഥി കള്‍ക്ക് പ്രത്യേക ജൂറി പുരസ്കാരം നല്‍കും.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രചന കള്‍ നിലവാരം പുലര്‍ത്തി യതായി ജൂറി ചെയര്‍മാന്‍ എസ്. ശ്രീലാല്‍ പറഞ്ഞു.

സുകുമാരന്‍ വെങ്ങാട്, സലീം അയ്യനത്ത് എന്നിവര്‍ അടങ്ങുന്ന ജൂറി യാണ് വിജയികളെ തെരഞ്ഞെടുത്തത്.

പുരസ്കാരങ്ങള്‍ പാം പുസ്തക പ്പുര യുടെ വാര്‍ഷിക ആഘോഷ പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് വിജു സി. പറവൂര്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുട്ടികള്‍ക്കായി ഏകദിന പഠന ക്യാമ്പ് ഷാര്‍ജയില്‍

March 24th, 2014

ഷാര്‍ജ : ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് കുട്ടി കള്‍ക്കായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഏകദിന അവധി ക്കാല ക്യാമ്പായ ചങ്ങാതിക്കൂട്ടം 2014 മാര്‍ച്ച് 28 ന് വെള്ളി യാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഷാര്‍ജ എമിറേറ്റ്‌സ് നാഷ്ണല്‍ സ്‌കൂളില്‍ വെച്ച് നടക്കുന്നു.

വിനോദ ത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടി കള്‍ കൂട്ടിച്ചേര്‍ത്താണ് ചങ്ങാതി ക്കൂട്ടത്തിന്റെ വ്യത്യസ്ഥമായ ഉള്ളടക്കം തയ്യാറാക്കി യിട്ടുള്ളത്.

ശാസ്ത്ര മൂല, സാംസ്‌കാരിക മൂല, നിര്‍മ്മാണ മൂല, അഭിനയ മൂല എന്നിങ്ങനെ യുള്ള വിഭാഗ ങ്ങളില്‍ വിവിധ തരം ശാസ്ത്ര പഠന പ്രവര്‍ത്തന ങ്ങള്‍, ശാസ്ത്ര പരീക്ഷണ ങ്ങള്‍, കളികള്‍, പാട്ടുകള്‍, സംഗിത ശില്പ ശാല, പാവ നിര്‍മ്മാണം, ഒറിഗാമി, കടലാസ് പൂക്കള്‍ നിര്‍മ്മാണം, അഭിനയ ത്തിന്റെ ബാല പാഠങ്ങള്‍ എന്നിങ്ങനെ വിവിധ ങ്ങളായ വിഷയങ്ങള്‍ കൈകാര്യം ചെയ്യും.

ഔപചാരിക വിദ്യാഭ്യാസ ത്തിന്റെ ചട്ട ക്കൂടിന് പുറത്തു നിന്നു കൊണ്ട് ഹൃദ്യ മായ പഠന പ്രവര്‍ത്തന ങ്ങളിലൂടെ ശാസ്ത്ര ബോധ ത്തില്‍ അധിഷ്ഠിത മായ വ്യക്തിത്വ വികസനം സാധ്യ മാക്കുകയാണ് ചങ്ങാതി ക്കൂട്ടം കൊണ്ട് ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് ഉദ്ദേശിക്കുന്നത്.

കളിയും കാര്യവും സമന്വയി പ്പിക്കുന്ന തികച്ചും വ്യത്യസ്ഥത് യാര്‍ന്ന ഈ ഏകദിന അദ്ധ്യയന പരിപാടി യില്‍ പങ്കെടുക്കാനും റജിസ്ട്റേഷനും ബന്ധപ്പെടാനുള്ള നമ്പര്‍ : 050 30 97 209, 056 14 24 900

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തണം : വിദ്യാഭ്യാസ കൗണ്‍സില്‍

March 23rd, 2014

abudhabi-school-bus-ePathram
അബുദാബി : വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സ്വകാര്യ സ്‌കൂളു കള്‍ക്ക് അബുദാബി എഡ്യുക്കേഷണല്‍ കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കി.

സ്‌കൂള്‍ കെട്ടിട ങ്ങളുടെ സുരക്ഷിതത്വം, യാത്രാ സുരക്ഷിതത്വം, ആരോഗ്യ കരമായ ഭക്ഷണ രീതി ഉറപ്പു വരുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ സ്കൂള്‍ അധികൃതര്‍ പാലിക്കേണ്ട തായ കര്‍ശന നിബന്ധന കളെ ഓര്‍മ്മി പ്പിച്ചു കൊണ്ടാണ് ഏപ്രില്‍ ആദ്യ വാര ത്തില്‍ സ്‌കൂള്‍ തുറക്കു ന്നതിന് മുന്നോടി യായി നടത്തിയ ശില്പ ശാലയില്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ സ്‌കൂളു കള്‍ക്ക്സുരക്ഷാ നിര്‍േദശ ങ്ങള്‍ നല്‍കിയത്.

മിത മായ നിരക്കില്‍ സുരക്ഷിതവും ഉയര്‍ന്ന നിലവാര ത്തിലുള്ള തുമായ യാത്ര വിദ്യാര്‍ഥി കള്‍ക്കായി ലഭ്യമാക്കേണ്ട തുണ്ട്. യാത്ര യിലെ സുരക്ഷി തത്വത്തെ ക്കുറിച്ച് കുട്ടികളില്‍ ബോധ വത്കരണം നടത്തണം.

രക്ഷിതാക്കളുമായി ബസ്സു കളുടെ സമയ ക്രമത്തെ ക്കുറിച്ചും ഫീസ് നിരക്ക്, റൂട്ട് തുടങ്ങിയ കാര്യങ്ങളെ ക്കുറിച്ചും കൃത്യമായ ആശയ വിനിമയം നടക്കണം. വാഹന ങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തേണ്ടതും സ്‌കൂളു കളുടെ ചുമതല യാണെന്ന് ശില്പ ശാല യില്‍ അറിയിച്ചു.

കുട്ടികള്‍ക്കിട യിലും സ്‌കൂള്‍ ജീവന ക്കാര്‍ക്കിട യിലും ആരോഗ്യ കരമായ ഭക്ഷണ ശീലം വളര്‍ത്തേണ്ട തുണ്ട്. ശുചിത്വ ത്തെക്കുറിച്ചും സ്‌കൂളില്‍ ബോധ വത്കരണം നടത്തണം.

സ്‌കൂള്‍ പ്രവര്‍ത്തന സമയ ങ്ങളില്‍ നഴ്‌സിന്റെ സേവനം നിര്‍ബന്ധ മാണ്. നിരീക്ഷണ ക്യാമറ അടക്ക മുള്ള സുരക്ഷാ സംവിധാന ങ്ങള്‍ കുറ്റമറ്റത് ആയിരിക്കണം. എങ്കിലും ക്ലാസ് മുറി കളിലും വാഷ്‌ റൂമു കളിലും ലോക്കറു കളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ പാടില്ല എന്നും കൗണ്‍സില്‍ വ്യക്ത മാക്കി.

കുട്ടി കളുടെ ആരോഗ്യം, സുരക്ഷ, കെട്ടിട ങ്ങളുടെ ഗുണ നില വാരം, വാഹന ങ്ങളുടെ നിലവാരം ഉറപ്പു വരുത്തല്‍, ബസ് സൂപ്പര്‍ വൈസര്‍ മാര്‍ അടക്കമുള്ള ജീവനക്കാരെ നിയോഗിക്കല്‍ തുടങ്ങിയവ ശില്പ ശാലയില്‍ ചര്‍ച്ച ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ട്രാഫിക് ബോധവല്‍കരണ ക്യാമ്പ്
Next »Next Page » കുട്ടികള്‍ക്കായി ഏകദിന പഠന ക്യാമ്പ് ഷാര്‍ജയില്‍ »



  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine