അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ‘വേനല്‍ ത്തുമ്പികള്‍2015’ ന് വര്‍ണ്ണാഭമായ പരിപാടി കളോടെ തുടക്കമായി. മൂന്നാഴ്ച്ചക്കാലം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ അബുദാബി യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നുള്ള നൂറോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. കുട്ടികളുടെ ഘോഷ യാത്രയോടെ കെ. എസ്. സി. അങ്കണ ത്തില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
കുട്ടികളിലെ കലാപരമായ കഴിവുകള്‍ പരിപോഷി പ്പിക്കാനും അതിലൂടെ ക്രിയാത്മക മായ പ്രവര്‍ത്തന ങ്ങള്‍ക്ക് മുന്‍തൂക്കം നല്കാനുമായിട്ടാണ് വേനല്‍ ത്തുമ്പികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ചിത്രകല, കരകൗശല വസ്തു ക്കളുടെ നിര്‍മാണം, നാടന്‍ പാട്ടുകള്‍, ശാസ്ത്ര പ്രവര്‍ത്തന ങ്ങള്‍ എന്നിവയെല്ലാം ക്യാമ്പില്‍ കുട്ടികളുടെ അഭിരുചി കള്‍ക്കനുസരിച്ച് പരിശീലിപ്പിക്കും. നാടക പ്രവര്‍ത്തകന്‍ അഴീക്കോടന്‍ ചന്ദ്രന്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.