ഡോ. ശശി തരൂര്‍ കുട്ടികളുമായി സംവദിക്കും

November 6th, 2016

sasi-tharoor-ePathram
അബുദാബി : ക്രിയേറ്റിവ് എജുക്കേഷൻ സർവ്വീസും (സി. ഇ. എസ്), മുസ്‌ലിം എജ്യു ക്കേഷൻ സൊസൈറ്റി (എം. ഇ. എസ്.) അബു ദാബി കമ്മിറ്റി യും സംയുക്ത മായി അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ സംഘടി പ്പിക്കുന്ന സെമി നാറിന്റെ ഭാഗ മായി നടക്കുന്ന സംവാദ ത്തില്‍ ഡോ. ശശി തരൂര്‍ സംസാ രിക്കും.

നവംബർ 6 ഞായ റാഴ്ച്ച വൈകുന്നേരം 6 മണി മുതൽ നടക്കുന്ന പരിപാടി യില്‍ അബുദാബി യിലെ വിവിധ സ്കൂ ളു കളില്‍ നിന്നു മായി നൂറോളം കുട്ടി കളും സംബ ന്ധിക്കും. തുടര്‍ന്ന് ‘ഡ്രോപ് എവരിതിംഗ് ആന്റ് റീഡ്’ (DEAR) എന്ന വിഷയ ത്തെ അധി കരിച്ച് ഡോ. ശശി തരൂര്‍ പ്രഭാഷണം നടത്തും.

യു. എ. ഇ. സര്‍ക്കാറിന്റെ വായനാ വര്‍ഷ ആചരണ വുമായി ബന്ധപ്പെട്ട് സംഘടി പ്പിക്കുന്ന ‘READ TODAY, LEAD TOMORROW’ എന്ന പരി പാടി യില്‍ യു. എ. ഇ. ധന കാര്യ വകുപ്പ് മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി ഖൂറി, സ്വദേശി എഴുത്തു കാരനും ‘റാഗ്‌സ് ടു റിച്ചസ്’ എന്ന പുസ്‌തക ത്തിന്റെ കർത്താ വുമായ മുഹമ്മദ് അബ്‌ദുൽ ജലീൽ അൽ ഫാഹിം, എം. ഇ. എസ്. പ്രസിഡന്റ് ഫസല്‍ ഗഫൂര്‍, സി. ഇ. എസ്. ഇന്റര്‍ നാഷണല്‍ വിദ്യാ ഭ്യാസ ഉപദേശ കൻ ഡേവിഡ് വില്യംസ്, കെ. കെ. അഷറഫ് എന്നി വരും സംബന്ധിക്കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വായനാ വർഷം : എം. ഇ. എസ്. സെമിനാർ അബുദാബി യിൽ

November 3rd, 2016

read-today-lead-tomorrow-mes-seminar-press-meet-ePathram
അബുദാബി : യു. എ. ഇ. സർക്കാരിന്റെ വായന വർഷ ആചരണ ത്തിന് പിന്തുണ നൽകി ക്കൊണ്ട് ക്രിയേറ്റിവ് എജുക്കേഷൻ സർവ്വീസും (സി. ഇ. എസ്) എം. ഇ. എസ്. അബു ദാബി കമ്മിറ്റി യും സംയുക്ത മായി ‘READ TODAY, LEAD TOMORROW’ എന്ന പേരിൽ സെമിനാർ സംഘടി പ്പിക്കുന്നു.

അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ 2016 നവംബർ 6 ഞായറാഴ്ച്ച വൈകുന്നേരം 6 : 30 മുതൽ നടക്കുന്ന സെമിനാറിൽ യു. എ. ഇ. ധന കാര്യ വകുപ്പ് മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി ഖൂറി, ഡോ. ശശി തരൂർ എം. പി., സ്വദേശി എഴുത്തു കാരൻ മുഹമ്മദ് അബ്ദുൽ ജലീൽ അൽ ഫാഹിം, എം. ഇ. എസ്. പ്രസിഡന്റ് ഫസൽ ഗഫൂർ, വിദ്യാഭ്യാസ ഉപദേശ കൻ ഡേവിഡ് വില്യംസ് എന്നിവർ സംബന്ധിക്കും എന്ന് എം. ഇ. എസ്. ഭാര വാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

സെമിനാറിന് മുന്നോടി യായി വൈകുന്നേരം 6 മണി മുതൽ അബുദാബി യിലെ സ്‌കൂൾ കുട്ടി കൾ ക്കാ യി ശശി തരൂരു മായുള്ള സംവാദ പരിപാടി യും നടക്കും.

വാർത്താ സമ്മേളന ത്തിൽ സി. ഇ. എസ്. മാനേജിംഗ് ഡയറക്‌ടർ കെ. കെ അഷ്‌റഫ്, എം. ഇ. എസ്. വൈസ് പ്രസിഡന്റ് പി. പി. ഷാഫി, പ്രോഗ്രാം കൺ വീനർ കെ. എച്ച്. താഹിർ, ഡേവിഡ് വില്യംസ് എന്നിവർ സംബ ന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാജിദ ഉമര്‍ ഹാജി സ്മാരക അവാര്‍ഡ് പ്രഖ്യാപിച്ചു

October 25th, 2016

rsc-educational-award-for-aysha-hennah-fathima-misbah-ePathram.jpg
ദുബായ് : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) നാഷണല്‍ സാഹിത്യോത്സ വിനോട് അനു ബന്ധി ച്ച് നല്‍കി വരുന്ന ‘സാജിദ ഉമര്‍ ഹാജി സ്മാരക അവാര്‍ഡ്’ ജേതാക്കളെ പ്രഖ്യാ പിച്ചു.

ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ യുടെ കീഴില്‍ നടത്ത പ്പെടുന്ന പൊതു പരീക്ഷ കളില്‍ യു. എ. ഇ. യില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥി കള്‍ ക്കാണ് അവാര്‍ഡ് നല്‍കുന്നത്.

അഞ്ചാം ക്ലാസ്സില്‍ 573 മാര്‍ക്ക് നേടിയ ആയിഷ ഹന്നത്ത്, ഏഴാം ക്ലാസ്സില്‍ 573 മാര്‍ക്ക് വീതം നേടിയ ഫാത്തിമ മിസ്ബ തസ്നീം, ഫാത്തിമ മിന്‍ഹ തസ്നി, പത്താം ക്ലാസ്സി ല്‍ 279 മാര്‍ക്ക് നേടിയ ജുമാന ജെബിന്‍ എന്നി വരാണ് ഈ വര്‍ഷ ത്തെ അവാര്‍ഡിന് അര്‍ഹ രായവർ.

ദുബായ് മര്‍ക്കസു സഖാഫത്തി സ്സുന്നിയ്യ മദ്രസ യിലെ വിദ്യാര്‍ത്ഥി കളാണ് ഇവർ. ആര്‍. എസ്. സി. നാഷണല്‍ ചെയര്‍ മാര്‍ അബൂബക്കര്‍ അസ്ഹരി യാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

ഒക്ടോബര്‍ 28 വെള്ളി യാഴ്ച അല്‍ ഐന്‍ വഫാ സ്‌ക്വയ റില്‍ നടക്കുന്ന നാഷണല്‍ സാഹിത്യോത്സവ് വേദി യില്‍ ജേതാക്കള്‍ക്കുള്ള അവാര്‍ഡു കൾ സമ്മാ നിക്കും.

വിശദ വിവര ങ്ങള്‍ക്ക് : 055 7255 632.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആര്‍. എസ്. സി. നാഷണല്‍ സാഹിത്യോത്സവ് വെള്ളിയാഴ്ച അല്‍ ഐനില്‍

October 25th, 2016

rsc-logo-risala-national-sahithyolsav-2016-ePathram
അല്‍ ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) എട്ടാമത് നാഷണല്‍ സാഹിത്യോ ത്സവ്  2016 ഒക്ടോബര്‍ 28 വെള്ളി യാഴ്ച അല്‍ ഐനിൽ വെച്ച് നടക്കും.

കഴിഞ്ഞ രണ്ടു മാസ മായി നടന്ന ഇരു നൂറോളം സാഹിത്യോത്സവ് മത്സര ങ്ങളിൽ നിന്നും തെര ഞ്ഞെടു ക്കപ്പെട്ട 500 മത്സരാർ ത്ഥികൾ 46 ഇന ങ്ങളി ലായി മാറ്റുരക്കും.

വിശദ വിവരങ്ങൾക്ക് 055 884 4829

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അക്കാദമിക് സിറ്റി വിദ്യാഭ്യാസ പുരസ്‌കാരം മലയാളി വിദ്യാർത്ഥി കൾക്ക്

October 24th, 2016

fakhra-habeeb-rabeeha-abbas-educational-award-winners-ePathram
അബുദാബി : ദുബായ് ഇന്റർ നാഷണൽ അക്കാദമിക് സിറ്റി യുടെ വിദ്യാഭ്യാസ പുരസ്‌കാര ത്തിന് മലയാളി കളായ ഫഹറ ഹബീബും, റബീഹ അബ്ബാസും തെര ഞ്ഞെടു ക്ക പ്പെട്ടു.

മണിപ്പാൽ യൂണി വേഴ്‌സിറ്റി യുടെ ദുബായ് ക്യാമ്പ സ്സിലെ BSc ബയോ ടെക്‌നോ ളജി പരീക്ഷ യിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി യാണ് ഇരുവരും ഒന്നാം സ്ഥനം നേടിയത്.

അബുദാബി യിൽ താമസിക്കുന്ന പയ്യന്നൂർ കാറമേൽ സ്വദേശി ഹബീബ് റഹ്മാന്റേയും, സൽമ ഹബീബി ന്റേയും മകളാണ് ഫഹറ. മലപ്പുറം കോട്ടക്കൽ സ്വദേശി കളായ പി. എം. അബ്ബാസ്, റഷീദ ദമ്പതി കളുടെ മകളാണ് റബീഹ.

– വാര്‍ത്ത അയച്ചത് : വി. ടി. വി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യയിലെ വിദ്യാർത്ഥി കൾക്ക് ഇത്തിഹാദ് എയർ വേയ്‌സിന്റെ സഹായം
Next »Next Page » അബുദാബി പൊലീസ് സൈക്കിളിൽ പട്രോളിംഗ് »



  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine