അബുദാബി : ലോക പരിസ്ഥിതി ദിനാചരണ ത്തിന്റെ ഭാഗ മായി ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ സഹകരണ ത്തോടെ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച ‘അസ്ട്രോണമി ഈവനിംഗില്‍’ ശാസ്ത്ര പുരോഗതിയെ കുറിച്ചുള്ള ബോധവല്‍കരണ ക്ലാസ്സു കളും ചൊവ്വാ ദൌത്യത്തെ കുറിച്ചുള്ള വിവിധ പ്രദര്‍ശന ങ്ങളും നടന്നു.
ചൊവ്വാ ഗ്രഹത്തെ ക്കുറിച്ച് സാധാരണക്കാരില്‍ നില നില്‍ക്കുന്ന തെറ്റിദ്ധാരണ കള്‍ നീക്കുവാനും കുട്ടി കളില്‍ ശാസ്ത്ര അഭി രുചിയും ശാസ്ത്ര ബോധവും അന്വേഷണാത്മ കതയും വളര്‍ത്തി എടുക്കുവാനും കൂടിയാണ് പ്ലാനറ്റോറിയം ഷോ അടക്കം വിവിധ പരിപാടി കള്‍ സംഘടി പ്പിച്ചത്.
ഇതോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സാമൂഹ്യ ബോധവല്‍കരണ പരിപാടി കള്‍ക്ക് അബുദാബി കമ്മ്യൂണിറ്റി പോലീസ് നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്തു വിജയി കള്‍ ആയവര്‍ക്ക് സമ്മാന ങ്ങളും നല്‍കി.
ലോക പരിസ്ഥിതി ദിനാചരണ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അസ്ട്രോണമി ഈവനിംഗില്‍ കുട്ടികളും രക്ഷിതാക്കളും അടക്കം നൂറു കണക്കിന് പേരാണ് സംബന്ധിച്ചത്.
ശാസ്ത്ര വിഷയ ങ്ങളില്‍ കുട്ടികള്‍ കാണിക്കുന്ന പ്രത്യേക താല്പര്യം കണക്കി ലെടുത്ത് വരും വര്‍ഷ ങ്ങളില്‍ കൂടുതല്‍ വിപുല മായ പദ്ധതി കള്‍ ആവിഷ്കരിക്കും എന്നും വിശദാംശ ങ്ങള്‍ അറിയുവാന്‍ തങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കണം എന്നും പരിപാടി ക്ക് നേതൃത്വം നല്‍കിയ ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ സി. ഇ. ഒ. ഹസ്സന്‍ അല്‍ ഹരീരി പറഞ്ഞു.