അസ്ട്രോണമി ഈവനിംഗ് ശ്രദ്ധേയമായി

June 6th, 2015

logo-dubai-astronomy-group-ePathram
അബുദാബി : ലോക പരിസ്ഥിതി ദിനാചരണ ത്തിന്റെ ഭാഗ മായി ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ സഹകരണ ത്തോടെ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച ‘അസ്ട്രോണമി ഈവനിംഗില്‍’ ശാസ്ത്ര പുരോഗതിയെ കുറിച്ചുള്ള ബോധവല്‍കരണ ക്ലാസ്സു കളും ചൊവ്വാ ദൌത്യത്തെ കുറിച്ചുള്ള വിവിധ പ്രദര്‍ശന ങ്ങളും നടന്നു.

ചൊവ്വാ ഗ്രഹത്തെ ക്കുറിച്ച് സാധാരണക്കാരില്‍ നില നില്‍ക്കുന്ന തെറ്റിദ്ധാരണ കള്‍ നീക്കുവാനും കുട്ടി കളില്‍ ശാസ്ത്ര അഭി രുചിയും ശാസ്ത്ര ബോധവും അന്വേഷണാത്മ കതയും വളര്‍ത്തി എടുക്കുവാനും കൂടിയാണ് പ്ലാനറ്റോറിയം ഷോ അടക്കം വിവിധ പരിപാടി കള്‍ സംഘടി പ്പിച്ചത്.

ഇതോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സാമൂഹ്യ ബോധവല്‍കരണ പരിപാടി കള്‍ക്ക് അബുദാബി കമ്മ്യൂണിറ്റി പോലീസ് നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്തു വിജയി കള്‍ ആയവര്‍ക്ക് സമ്മാന ങ്ങളും നല്‍കി.

ലോക പരിസ്ഥിതി ദിനാചരണ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അസ്ട്രോണമി ഈവനിംഗില്‍ കുട്ടികളും രക്ഷിതാക്കളും അടക്കം നൂറു കണക്കിന് പേരാണ് സംബന്ധിച്ചത്.

ശാസ്ത്ര വിഷയ ങ്ങളില്‍ കുട്ടികള്‍ കാണിക്കുന്ന പ്രത്യേക താല്പര്യം കണക്കി ലെടുത്ത് വരും വര്‍ഷ ങ്ങളില്‍ കൂടുതല്‍ വിപുല മായ പദ്ധതി കള്‍ ആവിഷ്കരിക്കും എന്നും വിശദാംശ ങ്ങള്‍ അറിയുവാന്‍ തങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കണം എന്നും പരിപാടി ക്ക് നേതൃത്വം നല്‍കിയ ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ സി. ഇ. ഒ. ഹസ്സന്‍ അല്‍ ഹരീരി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on അസ്ട്രോണമി ഈവനിംഗ് ശ്രദ്ധേയമായി

പരിസ്ഥിതി ദിനാചരണം കെ. എസ്. സി. യില്‍

June 5th, 2015

world-environmental-day-class-for-children-ePathram അബുദാബി : ലോക പരിസ്ഥിതി ദിന ത്തില്‍ കേരള സോഷ്യൽ സെന്ററിൽ കുട്ടി കള്‍ ക്കായി വിവിധ പരിപാടി കള്‍ സംഘടി പ്പിക്കുന്നു. ജൂണ്‍ 5 ശനിയാഴ്ച വൈകുന്നേരം ഏഴര മണിക്ക് കെ. എസ്. സി. ബാല വേദിയും ശക്തി ബാല സംഘവും സംയുക്തമായി ഒരുക്കുന്ന ‘ബാലോല്‍സവം’ എന്ന പരിപാടി യില്‍ പരിസ്ഥിതി ദിന ത്തോട് അനുബന്ധിച്ച് ശാസ്ത്ര പ്രദര്‍ശ നവും ചിത്ര രചനാ മത്സര ങ്ങളും നടക്കും. പ്രമുഖ ഗായകന്‍ വി. ടി. മുരളി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും.

ചൊവ്വാ പര്യ വേഷണ ത്തിന് ഉപയോ ഗിച്ച റോബോട്ട് അടക്കമുള്ള ഉപകരണ ങ്ങളും പ്ലാനിറ്റോറിയവും ഉള്‍പ്പെടുത്തി ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ നേതൃത്വ ത്തിൽ കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ ‘അസ്ട്രോണമി ഇവനിംഗ്’ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ വ്യാഴാഴ്ച ഒരുക്കിയിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പരിസ്ഥിതി ദിനാചരണം കെ. എസ്. സി. യില്‍

കരാട്ടെ ട്രെയിനിംഗ് ക്യാമ്പും പ്രദർശനവും സംഘടിപ്പിച്ചു

May 28th, 2015

winner-karate-camp-ePathram
അബുദാബി : മുസ്സഫ യിലെ വിന്നർ കരാട്ടെ ക്ലബ്‌ സംഘടിപ്പിച്ച യു. എ. ഇ. തല കരാട്ടെ ട്രെയിനിംഗ് ക്യാമ്പിൽ അന്തർ ദേശീയ താര ങ്ങൾ പങ്കെടുത്തു ആയോധന കലയുടെ പ്രത്യേകത കൾ വിശദീ കരിച്ചു കൊണ്ട് ക്ലാസ്സ് എടുത്തു.

ജപ്പാന്‍ ഷോട്ടോക്കാന്‍ കരാട്ടെ ഡോ – കന്നിന്‍ഞ്ചുക്കു ഓര്‍ഗനൈസേ ഷന്‍ സ്ഥാപകനും ഗ്രാൻഡ്‌ മാസ്റ്ററു മായ കൊയ്ചി യമാമുറ, സെൻസായ് കെന്ററോ യമാമുറ, ഷിഹാൻ പരംജിത് സിംഗ് എന്നിവര്‍ ക്ലാസു കൾക്ക് നേതൃത്വം നൽകി.

nazeer-pangod-in-winner-karate-camp-ePathram

മുസ്സഫ യിലെ എമിരേറ്റ്സ് ഫ്യുച്ചർ ആക്കാദമി യിൽ നടന്ന ക്യാമ്പി നു നാഷണല്‍ കോഡിനേറ്റര്‍ സെൻസായ് എം. സലിം അദ്ധ്യക്ഷത വഹിച്ചു.

തായ്ക്വാന്‍ഡോ കരാട്ടെ ഫെഡ റേഷന്‍ ഡയരക്ടര്‍ ക്യാപറ്റൻ മുഹമ്മദ്‌ അബ്ബാസ്‌ ഉല്‍ഘാടനം ചെയ്തു. സെൻസായ് പ്രിന്‍സ് ഹംസ, സെൻസായ് ഹകീം എന്നിവര്‍ സംബന്ധിച്ചു. തുടർന്ന് വിന്നർ ക്ലബ്ബിലെ വിദ്യാര്‍ത്ഥികളുടെ കരാട്ടെ പ്രദർശനവും നടന്നു.

- pma

വായിക്കുക: , ,

Comments Off on കരാട്ടെ ട്രെയിനിംഗ് ക്യാമ്പും പ്രദർശനവും സംഘടിപ്പിച്ചു

വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം

May 28th, 2015

അബുദാബി : നോസ്റ്റാള്‍ജിയ എന്ന കൂട്ടായ്മ യു. എ. ഇ. യിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഒരുക്കുന്ന ചിത്ര രചന, പെയിന്റിംഗ് – കളറിംഗ് മത്സര ങ്ങള്‍ ജൂണ്‍ 12 വെള്ളി യാഴ്ച്ച രാവിലെ 9 :30 മുതല്‍ അബുദാബി മലയാളി സമാജത്തില്‍ വെച്ച് നടത്തും.

18 വയസ് വരെ യുള്ള വിദ്യാര്‍ത്ഥി കളെ നാല് ഗ്രൂപ്പു കളാക്കി തിരിച്ച് ചിത്ര രചന, പെയിന്റിംഗ്, കളറിംഗ്, കൈയ്യെഴുത്ത്, കാലിഗ്രാഫി എന്നീ വിഭാഗ ങ്ങളിലായാണ് മത്സരം.

അപേക്ഷാ ഫോറം nostalgiauae dot com എന്ന സൈറ്റില്‍ ലഭ്യമാണ്. reflections at nostalgiauae dot com എന്ന ഇ – മെയില്‍ വിലാസ ത്തിലോ മലയാളി സമാജം ഓഫീസിലോ ജൂണ്‍ പത്തിന് മുമ്പ് പൂരിപ്പിച്ച ഫോം എത്തി ക്കണം.

വിവരങ്ങള്‍ക്ക് : 050 46 95 607

- pma

വായിക്കുക: , ,

Comments Off on വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം

വിജയ കിരീടം ചൂടി ഏഷ്യന്‍ സ്കൂൾ

May 26th, 2015

അബുദാബി : സി. ബി. എസ്. ഇ. പ്ലസ് ടു പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ മികച്ച വിജയം നേടി ഏഷ്യന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്കൂൾ മുന്നിൽ.

അബുദാബി റുവൈസ്, ബദാ സായിദ് എന്നിവിട ങ്ങളിലെ ഏഷ്യന്‍ സ്‌കൂളു കള്‍ പ്ലസ് ടു പരീക്ഷയില്‍ 100 ശതമാനം വിജയം നേടി. മലയാളി മാനേജ് മെന്റിൽ പ്രവർത്തി ക്കുന്ന രണ്ട് സ്‌കൂളി ലുമായി 60 വിദ്യാര്‍ത്ഥി കളാണ് പരീക്ഷ യ്ക്കിരുന്നത്. 97 ശതമാനം മാര്‍ക്ക് നേടി വരുണ്‍ അഗര്‍വാള്‍ സ്‌കൂളില്‍ ടോപ് സ്‌കോറർ ആയി.

താരിന്തി പ്രമാലക (96 ശതമാനം), അഫ്രീന്‍ മുഹമ്മദ് ന ഈം (95.6), ഗ്രേഷ്മ ബാബു (95.6), സുമ റെഡ്ഡി (93.2), ശിവകിരണ്‍ (90.4), മര്‍വ ഷറഫുദ്ധീന്‍ (93.4), ഷംജാദ് (92.2), മേഹക് തന്‍വീര്‍ (90.8) എന്നിവര്‍ സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥി കളായി.

- pma

വായിക്കുക: , ,

Comments Off on വിജയ കിരീടം ചൂടി ഏഷ്യന്‍ സ്കൂൾ


« Previous Page« Previous « ഫസല്‍ ഇര്‍ഷാദിനെ അനുമോദിച്ചു
Next »Next Page » മഅ്ദിന്‍ വൈസനിയം: മിഡില്‍ ഈസ്റ്റ്തല ഉദ്ഘാടനം അബുദാബിയിൽ »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine