മേയ് ക്യൂൻ 2014 : ഫാഷന്‍ മല്‍സരം

May 28th, 2014

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ വിനോദ വിഭാഗം പെണ്‍കുട്ടി കള്‍ക്കായി സംഘടി പ്പിക്കുന്ന ഫാഷൻ മത്സരം ‘മേയ് ക്യൂൻ 2014’ ഈ മാസം 29നു രാത്രി 8 മണിക്ക് ഐ. എസ്. സി. ഓഡിറ്റൊ റിയ ത്തിൽ അവതരിപ്പിക്കും.

എൻ. എം. സി. ഹെൽത്ത് കെയർ – യു. എ.ഇ. എക്സ്ചേഞ്ചും സംയുക്ത മായി അവതരിപ്പിക്കുന്ന ‘മേയ് ക്യൂൻ 2014’ ന്റെ വിധി കർത്താവായി എത്തുന്നത് മനശ്ശാസ്ത്രജ്ഞയും അഭിനേത്രി യുമായ പാര്‍വതി.

ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് 5000, 3000, 2000 ദിര്‍ഹം വീതം കാഷ് അവാര്‍ഡും ആകർഷക ങ്ങളായ സമ്മാന ങ്ങളും ലഭിക്കും.

പ്രൊഫഷനൽ ഡി ജെ യും സംഘ നൃത്തങ്ങളും മാറ്റ് കൂട്ടുന്ന പരിപാടി യിലേ ക്കുള്ള പ്രവേശനം സൗജന്യമായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് : 02 – 673 00 66, 050 – 611 32 50

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അല്‍ഐന്‍ ജൂനിയര്‍ പ്രീമിയര്‍ ലീഗ് വിജയികള്‍

May 27th, 2014

അബുദാബി : അല്‍ ഐന്‍ ജൂനിയര്‍ സ്‌കൂളിന്റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച ജൂനിയര്‍ പ്രീമിയര്‍ ലീഗ് മത്സര ങ്ങള്‍ സമാപിച്ചു.

പന്ത്രണ്ട് വയസ്സിന് താഴെ പ്രായ മുള്ള കുട്ടി കളുടെ ഒന്‍പത് ടീമു കളാണ് ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സര ങ്ങളില്‍ പങ്കെടുത്തത്.

ഫുട്‌ബോളില്‍ അല്‍ ഐന്‍ മലയാളിസമാജം, വേള്‍ഡ് ലിങ്കിനെ പരാജയ പ്പെടുത്തി ചാമ്പ്യന്മാരായി. ക്രിക്കറ്റ് മത്സര ത്തില്‍ വേള്‍ഡ് ലിങ്കിനെ പരാജയ പ്പെടുത്തി എ. ജെ. ബോയ്‌സും ചാമ്പ്യന്മാരായി.

സമാപന ചടങ്ങില്‍ അല്‍ ഐന്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ശശി സ്റ്റീഫന്‍ മുഖ്യ അതിഥി ആയിരുന്നു. എ. ജെ. ഗ്രൂപ്പ് ചെയര്‍മാന്‍ അര്‍ഷാദ് ഷെരീഫ്, ബ്ലൂസ്റ്റാര്‍ സെക്രട്ടറി ആനന്ദ് പവിത്രന്‍, ഐ. എസ്. സി. ജോയന്റ് സെക്രട്ടറി റസല്‍ സാലി എന്നിവര്‍ ട്രോഫി കള്‍ വിതരണം ചെയ്തു.

മികച്ച ഫുട്‌ബോള്‍ കളി ക്കാരനായി ബ്ലൂ സ്റ്റാറിന്റെ അബ്ദുള്ളയും ക്രിക്കറ്റിലെ മികച്ച കളിക്കാരായി വേള്‍ഡ് ലിങ്കി ന്റെ സെമിയെയും സമാജ ത്തിന്റെ അര്‍ഷാദി നെയും തെരഞ്ഞെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.ബി.എസ്.ഇ. പത്താം തരം : യു.എ.ഇ. യിലെ സ്കൂളുകളിൽ ഉന്നത വിജയം

May 22nd, 2014

kerala-students-epathram
അബുദാബി : സി. ബി. എസ്. ഇ. പത്താം തരം പരീക്ഷാ ഫലം പ്രഖ്യാപിച്ച പ്പോൾ യു. എ. ഇ. യിലെ ഇന്ത്യൻ സ്കൂളു കൾക്ക് മികച്ച വിജയം.

അബുദാബി മുസ്സഫയിലെ മോഡൽ സ്കൂൾ, എമിരേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി, അൽ നൂർ ഇന്ത്യൻ സ്കൂൾ എന്നിവിട ങ്ങളിലാണ് നൂറു ശതമാനം വിജയവുമായി മുന്നിൽ നില്ക്കുന്നത്.

മോഡൽ സ്കൂളിൽ നിന്നും 30 ആണ്‍ കുട്ടികളും 47 പെണ്‍ കുട്ടികളുമാണ് സി. ബി. എസ്. ഇ. പത്താം തരം പരീക്ഷ എഴുതിയത്.

ഈ 77 പേരിൽ 27 വിദ്യാർത്ഥികൾ 90 ശതമാന ത്തിനു മുകളിൽ മാർക്ക് നേടിയപ്പോൾ 8 പേർ എല്ലാ വിഷയ ങ്ങളിലും A ഗ്രേഡ് നേടി നേടി ഒന്നാമതെത്തി.

ഇതിലൂടെ ഈ വർഷവും നൂറു ശതമാനം വിജയ വുമായി മോഡൽ സ്കൂൾ കിരീടം നില നിർത്തി.

എമിരേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി (EFIA) യിലെ 124 കുട്ടികളും ഉയർന്ന മാർക്കോടെ വിജയം നേടി. ഇതിൽ11 പേർ A ഗ്രേഡ് നേടി കരസ്ഥമാക്കി.

തുടർച്ച യായ പത്താം വർഷവും മുഴുവൻ വിദ്യാർഥി കളെയും വിജയി പ്പിച്ച് അൽ നൂർ ഇന്ത്യൻ സ്കൂൾ വിജയ കിരീടം നില നിർത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭരതാഞ്ജലി ശ്രദ്ധേയമായി

May 19th, 2014

bharathanjali-inauguration-actor-sethu-g-pillai-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്ററിൽ ക്ളാസ്സിക്ക് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഭരതാഞ്ജലി യിൽ പതിനാലു കുട്ടി കളുടെ അരങ്ങേറ്റം നടന്നു.

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നീ വിഭാഗ ങ്ങളിലാണ് അരങ്ങേറ്റം നടന്നത്. കലാമണ്ഡലം സരോജിനി, ദേവൻ അന്തിക്കാട്‌, ജോബി മാത്യു, തുടങ്ങിയ നൃത്ത – സംഗീത അധ്യാപകർ പരിപാടി കൾക്ക് നേതൃത്വം നല്കി.

classic-institute-bharathanjali-2014-ePathram

തമിഴ് ചലച്ചിത്ര നടന്‍ സേതു ജി.പിള്ള ചടങ്ങ്‌ ഉത്ഘാടനം ചെയ്തു. ഐ എസ് സി പ്രസിഡന്റ് ഡി. നടരാജൻ, ജനറൽ സെക്രട്ടറി ആർ. വിനോദ്, മോഹൻ ദാസ്‌ ഗുരുവായൂർ, സയ്യിദ് അഫ്സോർ നാഷ്, വാസു കുറുങ്ങോട്ട്‌ തുടങ്ങിയവർ സംബന്ധിച്ചു.

ശാഹിധനി വാസു സ്വാഗതവും ഷർമ്മിലി നാഷ് നന്ദിയും പറഞ്ഞു. കുട്ടികളും രക്ഷിതാ ക്കളും കലാ സാംസ്കാരിക പ്രവർത്ത കരും അടക്കം നിരവധി പേർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ളബ്ബ് താരങ്ങള്‍ അബുദാബിയില്‍

May 16th, 2014

manchester-city-football-club-heroes-ePathram
അബുദാബി : ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ളബ്ബ് താരങ്ങള്‍ അബുദാബി യില്‍ എത്തി.

അല്‍ ഐനിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയ ത്തില്‍ അല്‍ ഐന്‍ ഫുട്ബാള്‍ ക്ളബുമായി നടക്കുന്ന സൗഹൃദ മത്സര ത്തില്‍ പങ്കെടുക്കുന്ന തിനായാണ് MCFC താര ങ്ങള്‍ എത്തിയത്.

യു. എ. ഇ. ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വ ത്തിലുള്ള ടീം ആണ് മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ളബ്ബ്.

ഇതിലെ യൂറോപ്യൻ താരങ്ങളായ സാമിർ നസ്റി, മാത്തിയ, സ്റ്റീവൻ ജൊവെറ്റിക് എന്നിവർ അബുദാബി മറീനാ മാളിൽ കാത്തു നിന്ന കുട്ടി കള്‍ അടക്കമുള്ള വിവിധ ദേശ ക്കാരായ ഫുട്ബോൾ പ്രേമി കളുമായും ആരാധകരു മായും സംവദിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്ളസ്സ് ടു ഫലം : മോഡല്‍ സ്കൂള്‍ വിജയ കിരീടം നില നിർത്തി
Next »Next Page » ലുലുവിൽ മാംഗോ മാനിയ »



  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine