അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. തല അത്ലറ്റിക് മീറ്റ്, അബുദാബി ഓഫീസേഴ്‌സ്ക്ലബില്‍ ഫെബ്രുവരി 7 വെള്ളിയാഴ്ച നടക്കും.
വിവിധ എമിറേറ്റു കളില്‍ നിന്നായി 300-ഓളം പേര്‍ കായിക മത്സര ങ്ങളില്‍ പങ്കെടുക്കും.
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. തല അത്ലറ്റിക് മീറ്റ്, അബുദാബി ഓഫീസേഴ്‌സ്ക്ലബില്‍ ഫെബ്രുവരി 7 വെള്ളിയാഴ്ച നടക്കും.
വിവിധ എമിറേറ്റു കളില്‍ നിന്നായി 300-ഓളം പേര്‍ കായിക മത്സര ങ്ങളില്‍ പങ്കെടുക്കും.
- pma
വായിക്കുക: കായികം, കുട്ടികള്‍, മലയാളി സമാജം
ഷാര്‍ജ : മലയാള ഭാഷ യുടെ പ്രചാരണാര്‍ഥം പാം പുസ്തക പ്പുര യു. എ. ഇ. യിലെ മലയാളി വിദ്യാര്‍ഥി കള്‍ക്കായി നടത്തിയ കഥാ രചനാ മത്സരം ശ്രദ്ധേയമായി.
‘മറക്കാനാവാത്ത അവധിക്കാല കാഴ്ചകള്‍’ എന്ന വിഷയ ത്തില്‍ നടന്ന രചന കളില്‍ ഗൃഹാതുരതയും കേരളവും വേരറ്റു പോകുന്ന ബന്ധ ങ്ങളുമെല്ലാം നിറഞ്ഞു നിന്നു.
സാമൂഹിക പ്രവര്‍ത്തകന്‍ സബാ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ അലവിക്കുട്ടി കഥാ ക്ലാസ് നടത്തി. സലീം അയ്യനത്ത് അധ്യക്ഷത വഹിച്ചു.
കമലാസനന്‍, ശേഖര്‍, സുകുമാരന്‍ വെങ്ങാട്, വിജു. വി. നായര്‍, അജിത്, വിജു.സി. പരവൂര്‍, വെള്ളിയോടന്‍ എന്നിവര്‍ സംബന്ധിച്ചു.
- pma
വായിക്കുക: കുട്ടികള്‍, ഷാര്‍ജ, സംഘടന, സാഹിത്യം
ഷാര്‍ജ : കുട്ടികള്‍ക്കായി പ്രസക്തി ഷാര്‍ജ യില്‍ സംഘടിപ്പിച്ച ‘തൊട്ടാവാടി’ പരിസ്ഥിതി ക്യാമ്പ് വിനോദ ത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നു. നഴ്‌സറി തലം മുതല്‍ പത്താം ക്ലാസ്സു വരെ യുള്ള കുട്ടി കളാണ് ക്യാമ്പില്‍ പങ്കെടുത്തത്.
ക്യാമ്പ് ഡയറക്ടര്‍ ഡോ. ഷീജാ ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസക്തി ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ നവാസ്, പരിസ്ഥിതി പ്രവര്‍ത്ത കരായ പ്രസന്നാ വേണു, ജാസ്സിര്‍ എരമംഗലം, രഹ്ന നൗഷാദ്, കെ. ജി. അഭിലാഷ്, ജെയ്ബി എന്‍. ജേക്കബ്, ദീപു ജയന്‍, ജയമോള്‍ അജി എന്നിവര്‍ വിവിധ പഠന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്കി.
മാതൃ ഭാഷാ പഠനം, കുട്ടികളുടെ സ്വഭാവവും കൗമാര ത്തിലെ സവിശേഷത കളും എന്നീ വിഷയ ങ്ങളില്‍ രക്ഷാ കര്‍ത്താക്കള്‍ പങ്കെടുത്ത ചര്‍ച്ചയും സംഘടി പ്പിച്ചിരുന്നു. അജി രാധാ കൃഷ്ണന്‍ മോഡറേറ്റര്‍ ആയിരുന്നു.
കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ‘മാഡം ക്യൂറി’ എന്ന മലയാളം ഡോക്യുമെന്‍ററിയുടെ സി. ഡി. യും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഇ. ജെ. റോയിച്ചന്‍, നിഷ അഭിലാഷ്, ജാസ്മിന്‍ നവാസ്, ജോണ്‍ വര്‍ഗീസ്, ബാബു തോമസ്, ലിജി രഞ്ജിത്ത് എന്നിവര്‍ വിതരണം ചെയ്തു.
- pma
വായിക്കുക: കുട്ടികള്‍, പരിസ്ഥിതി, ഷാര്‍ജ
അബുദാബി : കുട്ടികളില്‍ പരിസ്ഥിതി ആഭിമുഖ്യം വളര്‍ത്താന്‍ ‘തൊട്ടാവാടി’ എന്ന പേരില്‍ പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ അബുദാബി ഖാലിദിയ പാര്‍ക്കിലാണ് ക്യാമ്പ് നടക്കുക.
കേരള ത്തിലെ ചെടികള്‍ എന്ന വിഷയ ത്തിലുള്ള ക്ലാസ്, സസ്യ ങ്ങളുടെ പേരുകള്‍ ചേര്‍ത്തു വച്ച കളികള്‍, ഔഷധ സസ്യങ്ങള്‍, സസ്യ ങ്ങളെ തിരിച്ചറിയല്‍ എന്നീ വര്‍ക് ഷോപ്പു കള്‍ എന്നിവ യാണ് ക്യാമ്പിലെ പ്രധാന ഇനങ്ങള്‍
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക രായ സുജിത്ത് നമ്പ്യാര്‍, പ്രസന്ന വേണു, ഫൈസല്‍ ബാവ, രമേശ് നായര്‍, ജാസ്സിര്‍ എരമംഗലം എന്നിവര്‍ നേതൃത്വം നല്കുന്ന ക്യാമ്പില്‍ പ്രവേശനം സൗജന്യ മായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, മറ്റ് സമ്മാനങ്ങളും നല്‍കും.
- pma
വായിക്കുക: കുട്ടികള്‍, പരിസ്ഥിതി, പ്രവാസി, വിദ്യാഭ്യാസം
അബുദാബി : മുസ്സഫയിലെ ഭാരതീയ വിദ്യാ ഭവന്‍ സ്കൂളിന്റെ (ഭവന്‍സ്) നാലാം വാര്‍ഷിക ആഘോഷങ്ങള്‍ ജനുവരി 30 വ്യാഴാഴ്ച 4.30 ന് അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.
മുന്‍ മന്ത്രിയും എം. പി. യുമായ മണിശങ്കര്‍ അയ്യര്‍ മുഖ്യ അതിഥി ആയിരിക്കും.
വാര്‍ഷിക ആഘോഷങ്ങ ളുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളന ത്തിന് ശേഷം വിദ്യാര്‍ത്ഥി കളുടെ കലാ പരിപാടികള്‍ അരങ്ങേറും.
- pma
വായിക്കുക: ആഘോഷം, കുട്ടികള്‍, വിദ്യാഭ്യാസം