മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ളബ്ബ് താരങ്ങള്‍ അബുദാബിയില്‍

May 16th, 2014

manchester-city-football-club-heroes-ePathram
അബുദാബി : ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ളബ്ബ് താരങ്ങള്‍ അബുദാബി യില്‍ എത്തി.

അല്‍ ഐനിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയ ത്തില്‍ അല്‍ ഐന്‍ ഫുട്ബാള്‍ ക്ളബുമായി നടക്കുന്ന സൗഹൃദ മത്സര ത്തില്‍ പങ്കെടുക്കുന്ന തിനായാണ് MCFC താര ങ്ങള്‍ എത്തിയത്.

യു. എ. ഇ. ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വ ത്തിലുള്ള ടീം ആണ് മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ളബ്ബ്.

ഇതിലെ യൂറോപ്യൻ താരങ്ങളായ സാമിർ നസ്റി, മാത്തിയ, സ്റ്റീവൻ ജൊവെറ്റിക് എന്നിവർ അബുദാബി മറീനാ മാളിൽ കാത്തു നിന്ന കുട്ടി കള്‍ അടക്കമുള്ള വിവിധ ദേശ ക്കാരായ ഫുട്ബോൾ പ്രേമി കളുമായും ആരാധകരു മായും സംവദിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്ളസ്സ് ടു ഫലം : മോഡല്‍ സ്കൂള്‍ വിജയ കിരീടം നില നിർത്തി

May 15th, 2014

അബുദാബി : മുസ്സഫയിലെ മോഡൽ സ്കൂളിൽ നിന്നും ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയ 82വിദ്യാർഥി കളും ഉന്നത വിജയം കരസ്ഥ മാക്കി.

സയൻസ് വിഭാഗ ത്തിൽ 45 കുട്ടികളും കൊമേഴ്സ്‌ വിഭാഗ ത്തിൽ 37 പേരു മാണ് പരീക്ഷക്കിരുന്നത്.

98.75% മാർക്ക് നേടി ആയിഷാ സൽമ അബ്ദുള്ള സയൻസ് വിഭാഗ ത്തിൽ യു. എ. ഇ യിലെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൊമേഴ്സ്‌ വിഭാഗ ത്തിൽ 95 % മാർക്ക് നേടി ശാഹിനാ ബാനു, യു. എ. ഇ യിലെ രണ്ടാം സ്ഥാന ത്തിനു അർഹയായി.

ശില്പ ടെറൻസ്‌, നഫ്ല നൗഷാദ്, അനശ്വര, നിഷ്മ എന്നിവർ എല്ലാ വിഷയ ങ്ങളിലും എ പ്ളസ് കരസ്ഥ മാക്കി.

തിളക്കമാർന്ന വിജയം നേടിയ വിദ്യാർഥി കൾക്ക് സ്കൂൾ പ്രിൻസിപ്പൽ ഡോകടർ വി. വി. അബ്ദുൽ ഖാദറും മറ്റു അദ്ധ്യാപകരും ചേർന്ന് ട്രോഫി കളും മെഡലുകളും സമ്മാനിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കല യുവജനോല്‍സവം : അനുഷ്ക വിജു കലാതിലകം

May 12th, 2014

അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ യായ കല സംഘടിപ്പിച്ച യുവ ജനോല്‍സവ ത്തില്‍ അബുദാബി ഭവന്‍സ് സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനി അനുഷ്ക വിജു കലാ തിലക മായി തെരഞ്ഞെടുക്കപ്പെട്ടു.

കേരള സോഷ്യല്‍ സെന്ററില്‍ നടന്ന യുവജനോല്‍സവ ത്തില്‍ ഭാരത നാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, പ്രച്ഛന്ന വേഷം എന്നിവ യില്‍ ഒന്നാം സ്ഥാനവും നാടോടി നൃത്ത ത്തില്‍ രണ്ടാം സ്ഥാനവും നേടി യാണ് തൃശൂര്‍ വലപ്പാട് സ്വദേശി വിജു പ്രഭാകരന്റെയും സാലി യുടെയും മകള്‍ അനുഷ്ക കലാതിലക പട്ടം നേടിയത്.

യു എ ഇ തല ത്തില്‍ നടന്ന കലോല്‍സവ ത്തില്‍ വിവിധ എമിരേറ്റു കളിലെ സ്കൂളുകളിൽ നിന്നായി നൂറു കണക്കിന് വിദ്യാര്‍ഥികള്‍ മത്സരിച്ചു.

6 – 9 വയസു കാരുടെ വിഭാഗ ത്തില്‍ അഞ്ജന സുബ്രഹ്മണ്യം, 12-15 വയസു കാരുടെ വിഭാഗ ത്തില്‍ ശാലിനി ശശികുമാര്‍, 15-18 പ്രായ ക്കാരുടെ വിഭാഗ ത്തില്‍ അമല്‍ ബഷീര്‍ എന്നിവര്‍ വ്യക്തി ഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

കലാമണ്ഡലം രാജലക്ഷ്മി, കലാമണ്ഡലം അംബിക എന്നിവരുടെ നേതൃത്വ ത്തിലായിരുന്നു വിധി നിര്‍ണയം. കല അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന കേരളീയം 2014ല്‍ കലാ പ്രതിഭ കള്‍ക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ സോഷ്യല്‍ സെന്റര്‍ യൂത്ത് ഫെസ്റ്റ്

May 8th, 2014

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന നാല് ദിവസത്തെ ‘യൂത്ത് ഫെസ്റ്റ് ‘ മെയ് 8 വ്യാഴാഴ്ച വൈകുന്നേരം ആരംഭിക്കും.

യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി 500 വിദ്യാര്‍ഥി കളാണ് നൃത്ത ഇനങ്ങളിലും സംഗീതത്തിലും ഉപകരണ സംഗീത ത്തിലും അഭിനയത്തിലും പ്രസംഗ ത്തിലും മാറ്റുരയ്ക്കുക.

ഇന്ത്യ സോഷ്യല്‍ സെന്ററിലെ വിവിധ വേദി കളിലായിട്ടാണ് കലാ മത്സരങ്ങള്‍ അരങ്ങേറുക .

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എല്ലാവര്‍ക്കും യു. എ. ഇ. യില്‍ തുല്യ പരിഗണന : ശൈഖ് നഹ്യാന്‍

May 4th, 2014

sheikh-nahyan-bin-mubarak-al-nehyan-inaugurate-international-day-of-non-violence-ePathram

അബുദാബി : സ്വദേശി കള്‍ക്കും വിദേശി കള്‍ക്കും യു. എ. ഇ. യില്‍ തുല്യ പരിഗണന യാണെന്നും യു. എ. ഇ. യിലെ ഇന്ത്യന്‍ സമൂഹ ത്തിന്റെ നിസ്തുല സംഭാവന കള്‍ ഈ രാജ്യ ത്തിന്റെ വികസന ത്തില്‍ നിര്‍ണ്ണായകമാണ് എന്നും യു. എ. ഇ. സാംസ്‌കാരിക യുവജന ക്ഷേമ, സാമൂഹിക വികസ ന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ നാല്പതാം വാര്‍ഷിക ആഘോഷ ത്തിന്റെ സമാപന സമ്മേളനം  ഉല്‍ ഘാടനം  ചെയ്തു സംസാരിക്കുക യായിരുന്നു ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്.

സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന പൊതു സമ്മേളന ത്തില്‍ സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, ഇന്ത്യന്‍ സ്ഥാനപതി. ടി. പി. സീതാറാം, എം. എ. യൂസഫലി തുടങ്ങിയവര്‍ മുഖ്യ അതിഥികള്‍ ആയിരുന്നു.

വിദേശത്തു നിന്ന് ഓണ്‍ ലൈന്‍ വഴി വോട്ടു ചെയ്യാനുള്ള സൗകര്യം വരും തെരഞ്ഞെടുപ്പുകളില്‍ യാഥാര്‍ത്ഥ്യം ആവു മെന്നു മുഖ്യ പ്രാസംഗി കനായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി സൂചിപ്പിച്ചു.

പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോക്ടര്‍ ഷംസീര്‍ വയലില്‍, പ്രവാസി വോട്ടിനു വേണ്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചു കഴിഞ്ഞു. പ്രവാസി സമൂഹ ത്തിന് വിദേശത്തു നിന്ന് വോട്ടു ചെയ്യാന്‍ സാധ്യമായാല്‍ അത് കേരള ത്തില്‍ ഉണ്ടാക്കുന്ന ചലനം പ്രവചനാ തീത മായിരിക്കും എന്നും മന്ത്രി പറഞ്ഞു.

പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവായ ഡോക്ടര്‍ ഷംസീര്‍ വയലിലിനെയും ‘ടൈംസ് നൗ’ ചാനല്‍ പുരസ്‌കാര ജേതാക്ക ളായ കെ. മുരളീധരന്‍, വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ഇതോട് അനുബന്ധിച്ച് സെന്റര്‍ മാനേജിംഗ് കമ്മിറ്റി യുടെ പ്രവര്‍ത്തന ഉല്‍ഘാടനവും സെന്റര്‍ ബാല വേദിയുടെ വിവിധ കലാ പരിപാടികളും നടന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സോഷ്യല്‍ ഫോറം കുടുംബ സംഗമം നടത്തി
Next »Next Page » പാം സര്‍ഗ സംഗമവും വാര്‍ഷികാഘോഷവും »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine