കെ. എം. സി. സി. കരിയർ ഗൈഡൻസ് മീറ്റ്

May 22nd, 2023

dubai-kmcc-logo-big-epathram
ദുബായ് : മെഡിക്കൽ, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകളില്‍ ചേരാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടി കരിയർ ഗൈഡൻസ് മീറ്റ് സംഘടിപ്പിക്കുവാൻ ദുബായ് കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

2023 ജൂൺ 3 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 8 മണി വരെ ദുബായ് കെ. എം. സി. സി. അബുഹയിൽ ആസ്ഥാനത്തെ പി. എ. ഇബ്രാഹിം ഹാജി സ്മാരക ഹാളില്‍ വെച്ച് യുണിക് വേൾഡ് എന്ന സ്ഥാപന ത്തിന്‍റെ സഹകരണത്തോടെയാണ് പരിപാടി സംഘടി പ്പിക്കുന്നത്.

കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ജമാൽ മനയത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ, ജില്ലാ ഭാര വാഹി കളായ ഗഫൂർ പട്ടിക്കര, ബഷീർ സൈയ്ത്, മുസ്തഫ വടുതല തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളി മംഗലം സ്വാഗതവും ട്രഷറർ സമദ് ചാമക്കാല നന്ദിയും പറഞ്ഞു.

കരിയർ ഗൈഡൻസ് മീറ്റിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : 050 454 3895.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മലപ്പുറം ഫെസ്റ്റ്-2023 ‘മഹിതം മലപ്പുറം’ ബ്രോഷര്‍ പ്രകാശനം ചെയ്തു

May 12th, 2023

logo-mahitham-malappuram-kmcc-fest-2023-ePathram
അബുദാബി : മഹിതം മലപ്പുറം എന്ന പേരിൽ അബുദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന മലപ്പുറം ഫെസ്റ്റ്-2023 എന്ന പ്രോഗ്രാമിന്‍റെ ബ്രോഷർ പ്രകാശനം ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി ടി. കെ. അബ്ദുസ്സലാം നിർവ്വഹിച്ചു.

2023 ജൂൺ 17, 18. (ശനി, ഞായര്‍) തിയ്യതികളിൽ ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ ഒരുക്കുന്ന ‘മഹിതം മലപ്പുറം’ എന്ന മലപ്പുറം ഫെസ്റ്റ്-2023, ദേശ സ്നേഹത്തിനും സാമുദായിക ഐക്യത്തിനും കേൾവി കേട്ട മലപ്പുറ ത്തിന്‍റെ സാംസ്‌കാരിക കലാ കായിക പാരമ്പര്യവും രുചി വൈവിധ്യങ്ങളും പ്രവാസ ലോകത്തിനു പകര്‍ന്നു നല്‍കും എന്നു സംഘാടകര്‍ അറിയിച്ചു.

കെ. എം. സി. സി. നേതാക്കളായ ഹംസ ഹാജി പാറയിൽ, ഹിദായത്ത്, റഷീദലി മമ്പാട്, ബിരാൻ കുട്ടി, കുഞ്ഞിപ്പ മോങ്ങം, സി. കെ. ഹുസൈൻ, ബഷീർ വറ്റലൂർ, ഹസ്സൻ അരിക്കൻ, ഷംസുദ്ധീൻ, മുനിർ എടയൂർ, നൗഷാദ് തൃപ്രങ്ങോട്, സാൽമി പരപ്പനങ്ങാടി, ഷമീർ പുറത്തൂർ, നാസർ വൈലത്തൂർ, സിറാജ് ആതവനാട്, ഷാഹിർ തുടങ്ങിയവര്‍ സംബന്ധിച്ചു.

മലപ്പുറം ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് അസീസ് കാളിയാടൻ അദ്ധ്യക്ഷ വഹിച്ചു. സെക്രട്ടറി ഹംസ കോയ സ്വഗതവും അഷ്റഫ് അലി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യാത്രക്കാരുടെ ആശങ്ക അകറ്റണം : കെ. എം. സി. സി.

May 4th, 2023

go-first-sudden-flight-cancellation-ePathram
അബുദാബി : വിമാന സര്‍വ്വീസുകള്‍ പലതും നിര്‍ത്തല്‍ ചെയ്തു യാത്രക്കാരെ ആശങ്കയില്‍ ആക്കുന്ന ഗോ ഫസ്റ്റ് എയര്‍ ലൈന്‍ നടപടി പ്രതിഷേധാര്‍ഹം എന്ന് അബുദാബി സംസ്ഥാന കെ. എം. സി. സി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി യാത്രക്കാരുടെ ആശങ്ക അകറ്റണം എന്നും കെ. എം. സി. സി. വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

യാത്രയുടെ മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം സര്‍വ്വീസ് റദ്ദ് ചെയ്യുന്നതായി അറിയിക്കുന്നതു കാരണം പ്രവാസികള്‍ക്ക് കടുത്ത മാനസിക പ്രയാസവും വലിയ സാമ്പത്തിക ബാദ്ധ്യതയും വരുത്തി വെക്കുന്നു. നേരെത്തെ തന്നെ ഗോ ഫസ്റ്റ് എയര്‍ ലൈന്‍ ടിക്കറ്റ് എടുത്തവര്‍ ഇപ്പോള്‍ മറ്റൊരു കമ്പനിയുടെ ടിക്കറ്റ് എടുക്കുന്നതിന് ഇരട്ടിയില്‍ അധികം പണം നല്‍കേണ്ടതായ അവസ്ഥയാണ്.

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ഗോ ഫസ്റ്റ് എയര്‍ ലൈന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കി. വരും ദിവസ ങ്ങളിലും ഇത് തുടരും എന്നു തന്നെയാണ് പ്രവാസി സമൂഹം ആശങ്കപ്പെടുന്നത്.

അവധിക്കാലം എത്തുന്നതോടെ നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ അവസ്ഥ കൂടുതല്‍ ദുരിത പൂര്‍ണ്ണമായിമാറും. അതു കൊണ്ടു തന്നെ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര – കേരള സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണം എന്നും വിദേശ വിമാന കമ്പനികള്‍ക്ക് അധിക സര്‍വ്വീസ് നടത്തുവാന്‍ ഉടന്‍ അനുമതി നല്‍കണം എന്നും വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്ന പ്രവണതക്ക് അറുതി വരുത്തണം. പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണം എന്നും അബുദാബി സംസ്ഥാന കെ. എം. സി. സി. ആവശ്യപ്പെട്ടു. Image Credit : Twitter

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

റമദാൻ റിലീഫ് വിതരണം

April 19th, 2023

kmcc-thriprangodu-ramadan-releif-ePathram
അബുദാബി : കെ. എം. സി. സി. തൃപ്രങ്ങോട് പഞ്ചായത്ത് ആറാമത് റമദാൻ റിലീഫ് വിതരണം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. തിരൂർ സി. എച്ച്. സെന്‍റര്‍, പുറതത്തൂർ സി. എച്ച്. സെന്‍റര്‍, തൃപ്രങ്ങോട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കും നല്‍കി വരാറുള്ള ധന സഹായവും വിതരണം ചെയ്തു.

മദ്രസ്സ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങിൽ ആദരിച്ചു. ആലത്തിയൂർ എരിഞ്ഞിക്കത്ത് ബാപ്പുട്ടി ഹാജി നഗറിൽ വെച്ച് നടന്ന ചടങ്ങില്‍ എം. മുസ്തഫ ഹാജി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച തസ്കിയത് ക്യാമ്പിനു അസിം ചെമ്പ്ര നേതൃത്വം നല്‍കി. ബാപ്പുട്ടി ഹാജി അനുസ്മരണം പി. കെ. ഖമറുദ്ധീന്‍ നിര്‍വ്വഹിച്ചു.

ഫൈസൽ ഇടശേരി, ബാവ ഹാജി, ഹമീദ്, മുജീബ് പുളക്കൽ, ഹംസ, സലാം പുറത്തൂർ, നാസർ, നാസിക് ഷൗക്കത്ത് എന്നിവർ സംസാരിച്ചു അഷ്റഫ് ആലുക്കൽ സ്വാഗതവും ഹുസൈൻ പുല്ലത്ത് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭാഷാ സമര അനുസ്മരണവും ഇഫ്താർ സംഗമവും

April 10th, 2023

malappuram-kmcc-remembering-majeed-rahman-kunjippa-ePathram

അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. റമദാൻ പതിനേഴിന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ ഭാഷാ സമര അനുസ്മര ണവും ഇഫ്താർ സംഗമവും സംഘടി പ്പിച്ചു. അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തി. യു. അബ്ദുള്ള ഫാറൂഖി ഇഫ്താര്‍ സംഗമം ഉത്ഘാടനം ചെയ്തു.

ഭാഷാ സമര അനുസ്മരണ ഭാഗമായി മലപ്പുറം ജില്ലാ കെ. എം. സി. സി. പുറത്തിറക്കിയ മജീദ് – റഹ്‌മാൻ – കുഞ്ഞിപ്പ ഭാഷാ സമര ഡോക്യുമെന്‍ററിയുടെ പ്രദർശനവും നടന്നു.

ജില്ലാ കമ്മിറ്റി പ്രിസിഡണ്ട് അസീസ് കാളിയാടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹംസക്കോയ സ്വാഗതവും ട്രഷറർ അഷ്‌റഫലി നന്ദിയും പറഞ്ഞു. അബ്ദുള്ള ഫൈസി പ്രാർത്ഥനക്കു നേതൃത്വം നല്‍കി.

ജില്ലാ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞിപ്പ മോങ്ങം, സി. കെ. ഹുസ്സൈൻ, ബഷീർ വറ്റല്ലൂർ, നൗഷാദ് തൃപ്പങ്ങോട്, ഷാഹിദ്, സിറാജ് ആതവനാട്, ഹസ്സൻ, ശംസുദ്ധീൻ പെരിന്തൽമണ്ണ, സമീർ പുറത്തൂർ, മുനീർ എടയൂർ, എന്‍. പി. നാസർ, സാൽമി പാട്ടശ്ശേരി, എ. വി. ഷാഹിർ, സൈയ്തു മുഹമ്മദ് വട്ടപ്പാറ എന്നിവർ നേതൃത്വം നൽകി. FB Page

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുഖ്യമന്ത്രി പിണറായി വിജയന് മെയ് 7 ന് അബുദാബിയിൽ പൗര സ്വീകരണം
Next »Next Page » ഖുര്‍ ആന്‍ പാരായണ മത്സരം ഐ. എസ്. സി. യില്‍ »



  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine