ഭാഷാ സമര അനുസ്മരണവും ഇഫ്താർ സംഗമവും

April 10th, 2023

malappuram-kmcc-remembering-majeed-rahman-kunjippa-ePathram

അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. റമദാൻ പതിനേഴിന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ ഭാഷാ സമര അനുസ്മര ണവും ഇഫ്താർ സംഗമവും സംഘടി പ്പിച്ചു. അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തി. യു. അബ്ദുള്ള ഫാറൂഖി ഇഫ്താര്‍ സംഗമം ഉത്ഘാടനം ചെയ്തു.

ഭാഷാ സമര അനുസ്മരണ ഭാഗമായി മലപ്പുറം ജില്ലാ കെ. എം. സി. സി. പുറത്തിറക്കിയ മജീദ് – റഹ്‌മാൻ – കുഞ്ഞിപ്പ ഭാഷാ സമര ഡോക്യുമെന്‍ററിയുടെ പ്രദർശനവും നടന്നു.

ജില്ലാ കമ്മിറ്റി പ്രിസിഡണ്ട് അസീസ് കാളിയാടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹംസക്കോയ സ്വാഗതവും ട്രഷറർ അഷ്‌റഫലി നന്ദിയും പറഞ്ഞു. അബ്ദുള്ള ഫൈസി പ്രാർത്ഥനക്കു നേതൃത്വം നല്‍കി.

ജില്ലാ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞിപ്പ മോങ്ങം, സി. കെ. ഹുസ്സൈൻ, ബഷീർ വറ്റല്ലൂർ, നൗഷാദ് തൃപ്പങ്ങോട്, ഷാഹിദ്, സിറാജ് ആതവനാട്, ഹസ്സൻ, ശംസുദ്ധീൻ പെരിന്തൽമണ്ണ, സമീർ പുറത്തൂർ, മുനീർ എടയൂർ, എന്‍. പി. നാസർ, സാൽമി പാട്ടശ്ശേരി, എ. വി. ഷാഹിർ, സൈയ്തു മുഹമ്മദ് വട്ടപ്പാറ എന്നിവർ നേതൃത്വം നൽകി. FB Page

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രി പിണറായി വിജയന് മെയ് 7 ന് അബുദാബിയിൽ പൗര സ്വീകരണം

April 10th, 2023

kerala-chief-minister-pinarayi-vijayan-ePathram
അബുദാബി : യു. എ. ഇ. ഗവണ്മെന്‍റ് സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്‌മെന്‍റ് മീറ്റിൽ പങ്കെടുക്കുവാൻ മെയ്‌ ആദ്യ വാരം അബുദാബിയില്‍ എത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ പൗര സ്വീകരണം നൽകും.

മുഖ്യമന്ത്രി ആയതിനു ശേഷം ആദ്യമായാണ് പിണറായി വിജയൻ അബുദാബിയിൽ പൊതുജന സ്വീകരണം ഏറ്റു വാങ്ങുന്നത്.

അബുദാബി നാഷണൽ തീയ്യേറ്ററിൽ വെച്ച് 2023 മെയ് 7 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന പൊതു യോഗത്തിൽ, രണ്ടാം ഇടതു മുന്നണി സർക്കാറിൻെറ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു കൊണ്ട് പൊതു ജനങ്ങളെ അഭിസംബോധന ചെയ്യും.

സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനു വേണ്ടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം. എ. യൂസഫലി മുഖ്യ രക്ഷാധികാരിയായി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു.

മറ്റു രക്ഷാധികാരികൾ : ഒ. വി. മുസ്തഫ (ഡയറക്ടർ, നോർക്ക), വി. നന്ദ കുമാർ (ഡയറക്ടർ മാർക്കറ്റിംഗ് & കമ്മ്യൂണി ക്കേഷൻ – ലുലു ഗ്രൂപ്പ്), കെ. മുരളീ ധരൻ, (എസ്. എഫ്. സി ഗ്രൂപ്പ്), പി. ബാവ ഹാജി (ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട്), ഡി. നടരാജൻ, (ഐ. എസ്. സി. പ്രസിഡണ്ട്, റഫീക്ക് കയനയിൽ, (മലയാളി സമാജം പ്രസിഡണ്ട്), മുബാറക് മുസ്തഫ (അൽ ഐൻ ഐ. എസ്. സി. പ്രസിഡണ്ട്), പി. പത്മ നാഭൻ, ബാബു വടകര, ബി. യേശു ശീലൻ, ഗണേഷ് ബാബു, രാജൻ അമ്പലത്തറ, കുഞ്ഞി രാമൻ നായർ,

ചെയർമാൻ : അഡ്വ. അൻസാരി സൈനുദ്ധീൻ, വൈസ് ചെയർമാൻമാർ : സലിം ചിറക്കൽ, എ. കെ. ബീരാൻ കുട്ടി, റോയ് വർഗ്ഗീസ്, ടി. കെ. മനോജ്. അജിത് ജോൺസൺ, നിർമ്മൽ ചിയ്യാരത്ത്, സൂരജ് പ്രഭാകർ, എം. കെ. സജീവൻ, ഇ. കെ. സലാം, പി. ചന്ദ്രശേഖരൻ, ഷുക്കൂറലി കല്ലിങ്കൽ, ഹമീദ് പരപ്പ, പി. എം. ഫാറൂക്ക്, പി. എം. ഹമീദലി.

കൺവീനർമാർ : വി. പി. കൃഷ്ണകുമാർ, ഷെറീൻ വിജയൻ, സഫറുള്ള പാലപ്പെട്ടി, ടോമിച്ചൻ, ഫസൽ കുന്ദംകുളം, ടി. കെ. അബ്ദുസ്സലാം, കെ. വി. രാജൻ, ഇഖ്ബാൽ എന്നിവര്‍.

കേരള സോഷ്യൽ സെന്‍ററിൽ വിളിച്ചു ചേർത്ത സംഘാടക സമിതി രൂപീകരണ യോഗത്തിൽ കെ. എസ്. സി. പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ അദ്ധ്യക്ഷത വഹിച്ചു. അബുദാബിയിലെ വിവിധ അംഗീകൃത – സാംസ്കാരിക സംഘടനാ സാരഥികളും കൂട്ടായ്മ കളുടെയും പ്രതിനിധികൾ പങ്കെടുത്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.

April 6th, 2023

abudhabi-kmcc-logo-ePathram അബുദാബി : സൗത്ത് സോൺ ഏരിയ കെ. എം. സി. സി. കമ്മിറ്റികളുടെ നേതൃത്വ ത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ സംയുക്ത ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

അബുദാബി സംസ്ഥാന കെ. എം. സി. സി. വൈസ് പ്രസിഡണ്ട് അഷറഫ് പൊന്നാനി ഉത്‌ഘാടനം ചെയ്തു. കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഷാനവാസ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു.

റമദാനും ആരോഗ്യവും എന്ന വിഷയത്തിൽ ആദം & ഈവ് മെഡിക്കൽ സെന്‍ററിലെ ഡോക്ടര്‍. എം. എസ്. സഊദ് ക്ലാസ്സ് എടുത്തു. കോട്ടയം ജില്ലാ കെ. എം. സി. സി. കമ്മിറ്റി പ്രസിഡണ്ട് ഇസ്ഹാഖ് നദ്‌വി ദുആക്കും നസീഹത്തിനും നേതൃത്വം നൽകി.

കെ. എം. സി. സി. നേതാക്കളായ ഷുക്കൂർ അലി കല്ലുങ്ങൽ, കോയ തിരുവത്ര, റഷീദ് പട്ടാമ്പി, അനീസ് മാങ്ങാട്, ഹംസ ഹാജി പാറയിൽ, അബ്ദുൽ സലാം ഒഴൂർ, നിസാമുദ്ദീൻ പനവൂർ തുടങ്ങിയവർ സംബന്ധിച്ചു.

വിവിധ ജില്ലാ ഭാരവാഹികളായ അഹമ്മദ് കബീർ രിഫായി, സുധീർ കളമശ്ശേരി, അൻസാരി അബ്ദുൽ മജീദ്, റസ്സൽ മുഹമ്മദ്, ഫൈസൽ പി. ജെ., ഹാഷിം മേപ്പുറത്ത്, മുഹമ്മദ് ഫൈസൽ, മുഹമ്മദ് ഷബീർ, തുഫൈൽ ബക്കർ, ദാവൂദ് ഷെയ്ഖ്, വിഷ്ണു ദാസ്, സമീർ സുബൈർ കുട്ടി, റിയാസ് അഹ്മദ്, തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.

കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ സത്താർ സ്വാഗതവും ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉന്നത വിജയം നേടിയ സഹർ സലാം, നൗറിൻ സൈനുദ്ദീന്‍ എന്നിവരെ ആദരിച്ചു

April 6th, 2023

dr-sahar-salam-received-memento-of-kmcc-thrishur-committee-ePathram
ദുബായ് : എം. ബി. ബി. എസ്. ബിരുദം ഉയർന്ന മാർക്കോടെ വിജയിച്ച സഹർ സലാം, നൗറിൻ സൈനുദ്ദീൻ എന്നിവർക്ക് ദുബായ് കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആദരം. ദുബായിൽ ചേർന്ന അനുമോദന യോഗത്തിൽ മുസ്ലിം ലീഗ് തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സി. എ. മുഹമ്മദ്‌ റഷീദ്, വിജയികൾക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.

dubai-kmcc-thrishur-committee-memento-presented-dr-nourin-sainudheen-ePathram

ജില്ലാ പ്രസിഡണ്ട് ജമാൽ മനയത്ത്, ദുബായ് കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി സെക്രട്ടറി അഷ്‌റഫ്‌ കൊടുങ്ങല്ലൂർ, ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കിള്ളിമംഗലം, ഓർഗ: സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ സമദ് ചാമക്കാല, ബഷീർ എടശ്ശേരി, മുസ്തഫ വടുതല, മുൻ സംസ്ഥാന കമ്മിറ്റി നേതാക്കള്‍ ഉബൈദ് ചേറ്റുവ, മുഹമ്മദ്‌ വെട്ടുകാട്, അബു ഷമീർ, അസ്‌കർ പുത്തഞ്ചിറ , സത്താർ മാമ്പ്ര എന്നിവർ സംബന്ധിച്ചു.

ദുബായിലെ വ്യവസായ പ്രമുഖരായ ഫൈൻ ടൂൾസ് ഗ്രൂപ്പ് ഡയറക്ടർ അബ്ദുൽ സലാമിന്‍റെയും ഹോട്ട് പാക്ക് ഗ്രൂപ്പ് ഡയറക്ടർ പി. ബി. സൈനുദ്ദീന്‍റെയും മക്കളാണ് ഈ യുവ ഡോക്ടർമാർ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി മാട്ടൂൽ കെ. എം. സി. സി. ക്ക് പുതിയ സാരഥികൾ

January 2nd, 2023

abudhabi-mattool-kmcc-committee-2022-25-ePathram

അബുദാബി : കെ. എം. സി. സി. മെമ്പർ ഷിപ്പ് കാമ്പയിന്‍റെ ഭാഗമായി അബുദാബി മാട്ടൂൽ കെ. എം. സി. സി. യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ആരിഫ്. കെ. വി.(പ്രസിഡണ്ട്), സി. എം. വി. ഫത്താഹ് (ജനറൽ സെക്രട്ടറി), ലത്തീഫ്. എം. (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാര വാഹികള്‍. നൗഷാദ്. പി. പി., ഇഖ്ബാല്‍ സി. എം. കെ., ഷഫീഖ് കെ. പി., അബ്ദുൽ റഹീം, കുഞ്ഞഹമ്മദ് തെക്കുമ്പാട്, (വൈസ് പ്രസിഡണ്ടുമാര്‍). ഇബ്രാഹിം, ഹംദാൻ മുഹമ്മദ്, ആഷിക്, അയ്യൂബ്, സിദ്ധിഖ് (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് മാട്ടൂൽ പഞ്ചായത്ത് പ്രസിഡണ്ട് നസീർ. ബി. മാട്ടൂൽ ഉദ്ഘാടനം ചെയ്തു. യൂസുഫ് സി. എച്ച്. അദ്ധ്യക്ഷത വഹിച്ചു. 1024 അംഗങ്ങളെ ചേർത്ത് യു. എ. ഇ. യി ലെ കെ. എം. സി. സി. ഘടകങ്ങളിൽ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേർത്ത പഞ്ചായത്ത് ഘടകമാണ് അബുദാബി മാട്ടൂൽ കെ. എം. സി. സി. സേവന മികവ് കൊണ്ടും പ്രവർത്തന പദ്ധതിയിലെ വൈവിധ്യം കൊണ്ടും പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയ അബുദാബി മാട്ടൂൽ കെ. എം. സി. സി. 2018-2022 കാലയളവില്‍ വിവിധങ്ങളായ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്.

ലൈവ് മാട്ടൂൽ വിദ്യാഭ്യാസ പദ്ധതി, പ്രളയ ദുരിതാശ്വാസ യജ്ഞം, ഇ. അഹമ്മദ് സാഹിബ് ശുദ്ധജല വിതരണ പദ്ധതി, ഇൽമു സ്വാലിഹ്, ഹൃദയ സ്പര്‍ശം, കരുതൽ, തെളിച്ചം, ഇരിപ്പിടം, ആരോഗ്യ പദ്ധതി തുടങ്ങിയവയും ജില്ലാ തല ഖുര്‍ആന്‍ പാരായണ മത്സരം, എം. പി. എൽ., എം. എസ്. എല്‍. കായിക മത്സരങ്ങള്‍ തുടങ്ങി ഒരു കോടി നാൽപ്പത് ലക്ഷത്തോളം രൂപയുടെ വിവിധങ്ങളായ സാമൂഹ്യ ആരോഗ്യ വിദ്യാ ഭ്യാസ ക്ഷേമ പ്രവര്‍ത്തന ങ്ങളാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടയിൽ അബുദാബി മാട്ടൂൽ കെ. എം. സി. സി. ഗൾഫിലും നാട്ടിലും നടപ്പാക്കിയത്.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മുൻ ജനറല്‍ സെക്രട്ടറി വി. പി. കെ. അബ്ദുളള, അബുദാബി കണ്ണൂർ ജില്ല കെ. എം. സി. സി ആക്ടിംഗ് പ്രസിഡണ്ട് ശിഹാബ് പരിയാരം, വൈസ് പ്രസിഡണ്ട് ഹംസ നടുവില്‍, ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ പരിയാരം, അബു ദാബി കല്ല്യാശേരി മണ്ഡലം കെ. എം. സി. സി. പ്രസിഡണ്ട് അഷ്റഫ് ഹസൈനാർ, സെക്രട്ടറി അലി കുഞ്ഞി, മുഹമ്മദ് അഷ്റഫ് കെ. കെ. എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരളോത്സവത്തിന് വെള്ളിയാഴ്ച കൊടി ഉയരും
Next »Next Page » ഭരതനാട്യം അരങ്ങേറ്റവും വാദ്യ മേള സായാഹ്നവും »



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine