രേഖകള്‍ ഇല്ലാതെ കൊണ്ടു പോയ റിയാല്‍ പിടിച്ചെടുത്തു

October 23rd, 2012

അബൂദാബി : അതിര്‍ത്തി വഴി രേഖകള്‍ ഇല്ലാതെ കടത്തുക യായിരുന്ന 13 ദശ ലക്ഷം സഊദി റിയാല്‍ അബൂദാബി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

സഊദി – യു. എ. ഇ. അതിര്‍ത്തി പങ്കിടുന്ന ഗുവൈഫാത്ത് വഴി കരമാര്‍ഗം എത്തിച്ച തുകയാണ് പിടികൂടിയത്. അതിര്‍ത്തി യില്‍ പതിവു പരിശോധന ക്കിടെ 39 കാരനായ ആഫ്രിക്കന്‍ വംശജന്‍ ഓടിച്ച കാറിനുള്ളില്‍ വന്‍ തോതില്‍ പണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുക യായിരുന്നു.

സീറ്റുകള്‍ക്കടി യിലും അറകള്‍ക്കുള്ളിലു മായിരുന്നു തുകയുണ്ടായിരുന്നത്. പണം എണ്ണി ത്തിട്ടപ്പെടുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണ ത്തിനായി പ്രതിയെയും വാഹന ത്തിലുണ്ടായിരുന്ന കൂട്ടാളിയെയും പബ്‌ളിക് പ്രോസിക്യൂഷനു കൈമാറി.

വിദേശത്തു നിന്ന് രാജ്യത്ത്‌ എത്തുന്നവര്‍ക്കും പോകുന്നവര്‍ക്കും പരമാവധി പണമായി കൈവശം വെക്കാവുന്ന തുക ഒരു ലക്ഷം ദിര്‍ഹമായി യു. എ. ഇ. സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം പരിമിത പ്പെടുത്തിയിരുന്നു. ഇതില്‍ കവിഞ്ഞ തുക കരുതുന്നവര്‍ കൃത്യമായ രേഖ സഹിതം മുന്‍കൂര്‍ അനുമതി യോടെ മാത്രമേ കൊണ്ടുവരാവൂ.

-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ട്രാഫിക്‌ ബോധവത്കരണം : അപകട മരണങ്ങള്‍ കുറഞ്ഞു

October 21st, 2012

zebra-crosing-in-abudhabi-ePathram
അബുദാബി : പോലിസ്‌ നടത്തിയ ബോധവത്കരണവും കര്‍ശനമായ പരിശോധനയും മൂലം തലസ്ഥാന നഗരിയില്‍ അനധികൃതമായി റോഡ്‌ മുറിച്ചു കടക്കുന്ന കാല്‍നട യാത്ര ക്കാരുടെ മരണ ത്തില്‍ 20.7 ശതമാനം വരെ കുറവ് വന്നതായി അബുദാബി പോലീസ് പട്രോളിംഗ് വിഭാഗം അറിയിച്ചു.

2012 ജനുവരി ആദ്യം മുതല്‍ സെപ്റ്റംബര്‍ 31 വരെ 46 പേരാണ് അബുദാബി യില്‍ മരണ പ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മരണപ്പെട്ടവര്‍ 58 പേരാണെന്നും അബുദാബി പോലിസ്‌ പട്രോളിംഗ് വിഭാഗം അറിയിച്ചു.

അപകട ങ്ങളില്‍ മരണമടഞ്ഞ വരില്‍ 65 ശതമാനവും ഏഷ്യ ക്കാരാണ്. അപകട ങ്ങളില്‍ കൂടുതലും പകല്‍ സമയ ങ്ങളിലാണ്.

അബുദാബി നഗര സഭ, ഗതാഗത വകുപ്പ് എന്നിവ യുമായി യോജിച്ചു അബുദബി പോലിസ്‌ ചര്‍ച്ചകള്‍ നടത്തുന്നുമുണ്ട്. അബുദാബി സിറ്റിക്കകത്തും പുറത്തുമായി കാല്‍നട യാത്രക്കാര്‍ക്ക് വേണ്ടി 17 പുതിയ മേല്‍ പാലങ്ങള്‍ നിര്‍മിക്കും. ഇതില്‍ 10 എണ്ണം നഗരസഭ യുടെ മേല്‍നോട്ട ത്തിലും ഏഴെണ്ണം ഗതാഗത വകുപ്പിന്റെ മേല്‍നോട്ട ത്തിലും ആയിരിക്കുമെന്നും അബുദാബി പോലീസ് കേണല്‍ ഹാമിദ് മുബാറക്ക്‌ അല്‍ ഹാമിരി അറിയിച്ചു.


-അബൂബക്കര്‍ പുറത്തീല്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലൈസന്സ്ന റദ്ദു ചെയ്തവര്‍ വാഹനം ഓടിച്ചാല്‍ 3 മാസം ജയിലും പിഴയും

October 15th, 2012

accident-epathram
അബുദാബി : ഈ വര്‍ഷം ജനുവരി ആദ്യം മുതല്‍ ആഗസ്റ്റ്‌ മാസാവസാനം വരെയുള്ള കാലയളവില്‍ 24 ല്‍ കൂടുതല്‍ ബ്ലാക് ക്പോയന്‍റ് ലഭിച്ച 1325 പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. മുന്‍ വര്‍ഷത്തെ ക്കാള്‍ നിയമ ലംഘനം നടത്തുന്നവരില്‍ കുറവ് വന്നിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ ത്തിലെ ട്രാഫിക്‌ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഗെത് ഹസ്സന്‍ അല്‍സാബി പറഞ്ഞു.

ആദ്യ തവണ യാണ് 24 പോയന്റ്‌ ലഭിക്കുന്നത് എങ്കില്‍ മൂന്നു മാസത്തേക്കും രണ്ടാം തവണ യെങ്കില്‍ ആറു മാസ ത്തേക്കും മൂന്നാം തവണ യെങ്കില്‍ ഒരു വര്‍ഷത്തെക്കുമായി ലൈസന്‍സ്‌ റദ്ദു ചെയ്യും. ലൈസന്‍സ് പിടിച്ചെടുത്തവര്‍ വാഹനം ഓടിച്ചാല്‍ മൂന്നു മാസം ജയില്‍ വാസവും 5000 ദിര്‍ഹംസ് പിഴയും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യപിച്ചോ മയക്കു മരുന്ന്‌ പോലുള്ളവ ഉപയോഗിച്ചു വാഹനം ഓടിക്കുക, നമ്പര്‍ പ്ലേറ്റ് ഇല്ലാതെയോ അപകടമുണ്ടാക്കി വാഹനം നിര്‍ത്താതെ പോകുകയോ മത്സരിച്ചുള്ള വാഹനം ഓടിക്കല്‍, ട്രക്കുകള്‍ അനുവദിച്ചതിലും വേഗത യില്‍ പോയാല്‍ 24 പോയന്റിനു പുറമേ പിഴയും ലഭിക്കും.

വാഹനമിടിച്ചു വ്യക്തി മരിക്കുകയും പോലിസ്‌ സിഗ്നല്‍ നല്‍കി വാഹനം നിര്‍ത്താതെ പോയാലും അതി വേഗത യില്‍ വാഹനം ഓടിച്ചാലും 12 ബ്ലാക്ക്‌ പോയന്റിനു പുറമേ പിഴയും ലഭിക്കും.

-അബൂബക്കര്‍ പുറത്തീല്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നവംബര്‍ മുതല്‍ അബൂദാബിയില്‍ ബസ് ചാര്‍ജ് ഇരട്ടിയാകും

October 12th, 2012

new-bus-fares-in-abudhabi-city-bus-ePathram
അബുദാബി : 2012 നവംബര്‍ ഒന്നു മുതല്‍ അബുദാബി യില്‍ ബസ്സ്‌ ചാര്‍ജ്ജ് ഇരട്ടി യാകും. നഗര ത്തിനുള്ളില്‍ സഞ്ചരിക്കാനുള്ള മിനിമം നിരക്ക് ഒരു ദിര്‍ഹ ത്തില്‍ നിന്ന് രണ്ട് ദിര്‍ഹമാക്കും. ഇന്‍റര്‍സിറ്റി ബസ്സുകളില്‍ മിനിമം നിരക്ക് ഇനി 10 ദിര്‍ഹം ആയിരിക്കും എന്നും ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് (ബസ്സ് വിഭാഗം) ജനറല്‍ മാനേജര്‍ സഈദ് മുഹമ്മദ് ഫാദില്‍ അല്‍ ഹമേലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അബുദാബി യില്‍ നിശ്ചിത കാലയളവില്‍ പരിധി കളില്ലാതെ ഉപയോഗി ക്കാവുന്ന ഓജ്‌റ കാര്‍ഡുകള്‍ ഇനി മുതല്‍ അല്‍ഐനിലും ഗര്‍ബിയ യിലും ലഭ്യമാക്കും.

ഒരാഴ്ച കാലാവധിയുള്ള ഓജ്‌റ കാര്‍ഡുകള്‍ 30 ദിര്‍ഹവും ഒരു മാസത്തേക്ക് 80 ദിര്‍ഹവുമായിരിക്കും. 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുമായി റീയ കാര്‍ഡുകളും വിദ്യാര്‍ത്ഥി കള്‍ക്കായി ഹഫ് ലത്തി കാര്‍ഡു കളും ഏര്‍പ്പെടുത്തും.

റീയ കാര്‍ഡ്‌ ഉപയോഗിച്ച് ബസ്സുകളില്‍ സൗജന്യ യാത്ര ചെയ്യാം. വിദ്യാര്‍ത്ഥി കള്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള ഹഫ് ലത്തി കാര്‍ഡുകള്‍ 500 ദിര്‍ഹത്തിന് ലഭിക്കും. കാര്‍ഡുകള്‍ അംഗീകൃത വിതരണ കേന്ദ്ര ങ്ങളിലും അബുദബി യിലെ റെഡ്ക്രസന്‍റ് അതോറിറ്റി സെന്‍ററുകളിലും ലഭിക്കും.

-ഫോട്ടോ : അഫ്സല്‍ ഇമ അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മധ്യാഹ്ന വിശ്രമ നിയമം രാജ്യത്തെ 99 ശതമാനം കമ്പനികളും പാലിച്ചു

October 9th, 2012

uae-labour-in-summer-ePathram
അബുദാബി : യു. എ. ഇ. യിലെ മധ്യാഹ്ന വിശ്രമ നിയമം രാജ്യത്തെ 99 ശതമാനം കമ്പനികളും പാലിച്ചതായി തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 6, 510 കമ്പനി കളില്‍ 166 കമ്പനികള്‍ മാത്രമാണ് നിയമ ലംഘനം നടത്തിയത്‌.

ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചക്ക് 12:30 മുതല്‍ വൈകുന്നേരം മൂന്നു വരെ യായിരുന്നു രാജ്യത്തെ കടുത്ത ചൂടില്‍ നിന്നും തൊഴിലാളി കള്‍ക്ക് രക്ഷ നല്‍കാന്‍ മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ ഉണ്ടായിരുന്നത്.

നിയമം അനുസരിച്ചുള്ള ഉച്ച വിശ്രമം തൊഴിലാളി കള്‍ക്ക് നല്‍ക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനു അധികൃതര്‍ 20, 672 സ്ഥല ങ്ങളിലാണ് പരിശോധന നടത്തിയത്. മന്ത്രാലയം നടത്തിയ പഠന ത്തില്‍ മിക്ക തൊഴിലുടമകളും നിയമം പാലിക്കാന്‍ സന്നദ്ധമാണ്. നിരവധി ബോധ വത്കരണങ്ങളും ഈ കാലയളവില്‍ നടത്തിയിട്ടുമുണ്ട്.

നിയമ ലംഘനം നടത്തുന്ന കമ്പനിക്ക് കഴിഞ്ഞ വര്‍ഷം പതിനായിരം ദിര്‍ഹം പിഴ ഉണ്ടായിരുന്നത് ഈ വര്‍ഷം പതിനഞ്ചായിരം ദിര്‍ഹം ആയി ഉയര്‍ത്തിയിരുന്നു.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തില്‍ – അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മനുഷ്യരിലെ ക്ലോണിംഗ് പരീക്ഷണങ്ങള്‍ക്ക് ഒമാനില്‍ വിലക്ക്
Next »Next Page » സാറ്റലൈറ്റ് വാങ്ക് പടിഞ്ഞാറന്‍ മേഖല യിലെ രണ്ടാം ഘട്ടം സില യില്‍ »



  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine