അബുദാബി : യു.എ.ഇ. യിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന് വില കൂട്ടുന്നതിന് എതിരെ അധികൃതർ മുന്നറിയിപ്പ് നൽകി. വില കൂട്ടുന്നതിന് കനത്ത പിഴ ഈടാക്കും എന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. രാജ്യത്ത് കോഴി ഇറച്ചിക്ക് നേരിയ വില വർദ്ധനവ് അനുവദിച്ച സാഹചര്യത്തിൽ ഹോട്ടലുകൾ തങ്ങളുടെ വില വിവര പട്ടിക പുതുക്കിയ നടപടി അംഗീകരിക്കാൻ ആവില്ല എന്നാണ് അധികൃതരുടെ പക്ഷം. വില വർദ്ധനവിന് അധികൃതരുടെ മുൻകൂർ അനുവാദം വാങ്ങണം എന്നാണ് ചട്ടം. 2006ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം ഇത്തരത്തിൽ അനധികൃതമായി വില വർദ്ധിപ്പിച്ച് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന കച്ചവടക്കാർക്ക് കനത്ത പിഴ നൽകേണ്ടി വരും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം