ഇന്‍റര്‍നെറ്റിലെ പ്രബല സൌഹൃദ ക്കൂട്ടായ്മയായ ഫേസ് ബുക്ക് ഇപ്പോള്‍ ലോകമെമ്പാടും ശ്രദ്ധേയമായി തീര്‍ന്നിരി ക്കുന്ന അവസരത്തില്‍ പിറന്ന മണ്ണിന്റെ മഹിതമായ പൈതൃകം മനസ്സില്‍ സൂക്ഷിച്ചു കൊണ്ട്ട് ലോകത്തിന്റെ വിവിധ കോണുകളില്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളി സുഹൃത്തുക്കള്‍ ഫേസ് ബുക്കില്‍ രൂപീകരി ച്ചിരിക്കുന്ന സാംസ്കാരിക സൌഹൃദ വേദിയാണ് ‘പ്രവാസി മലയാളീസ്’. ഇവിടെ അംഗമാവുന്ന ഓരോരു ത്തര്‍ക്കും അവരുടെ സര്‍ഗ്ഗാത്മക സൃഷ്ടികളെ പരിചയപ്പെടുത്താനുള്ള വേദി കൂടി യായി മാറുകയാണ്. സമകാലിക സംഭവങ്ങളെ ക്കുറിച്ചുള്ള സമഗ്രമായ ആശയ വിനിമയവും സമാന ചിന്താ ഗതി ക്കാരായ സുമനസ്സുകളുടെ സൌഹൃദം ഊട്ടി ഉറപ്പിക്കാനുള്ള അവസരവും കൂടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഫേസ് ബുക്കിലെ പ്രവാസി മലയാളീസില്‍, ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള എഴുനൂറോളം അംഗങ്ങള്‍ വന്നു ചേര്‍ന്നു എന്ന് പറയുമ്പോള്‍ ഈ കൂട്ടായ്മയുടെ ശക്തി തിരിച്ചറിയാം.
അബുദാബി യിലെ രാജേഷ് നമ്പ്യാര്‍ രൂപം നല്‍കിയ പ്രവാസി മലയാളീ സിന്റെ ആകര്‍ഷകമായ ലോഗോ രൂപ കല്‍പന ചെയ്തിരിക്കുന്നത് സിതേഷ് സി. ഗോവിന്ദ് (മണിപ്പാല്‍). രാജ് മോഹന്‍ കന്തസ്വാമി (അഡ്മിന്‍), സച്ചിന്‍ ചമ്പാടന്‍ (ക്രിയേറ്റീവ് ഡയരക്ടര്‍ ). മജി അബ്ബാസ് ( പ്രൊമോഷന്‍ കോഡിനേറ്റര്‍), പി. എം. (ഫോറം കോഡിനേറ്റര്‍), സത്താര്‍ കാഞ്ഞങ്ങാട് തുടങ്ങിയവരും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിലെ അംഗങ്ങള്‍ കൂടുതല്‍ പേരും യു. എ. ഇ യില്‍ നിന്നുള്ള വരാണു എന്നത് കൊണ്ട് തന്നെ, ദുബായില്‍ ഒരു ഒത്തു ചേരല്‍ ആലോചിച്ചു കഴിഞ്ഞു. അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഫേസ്ബുക്കിലെ പ്രഗല്‍ഭരായ സാംസ്കാരിക പ്രവര്‍ത്തകരെയും കൂടെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ ഒരു കുടുംബ സംഗമം ആയിരിക്കും ഈ ഒത്തു ചേരല്‍ എന്ന് പ്രവാസി മലയാളീസ് അമരക്കാരന്‍ രാജേഷ് നമ്പ്യാര്‍ അറിയിച്ചു . .
പ്രവാസി മലയാളീസ് ഇവിടെ സന്ദര്‍ശിക്കാം :
http://www.facebook.com/group.php?gid=170951328674#
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി