കൈരളി കള്‍ച്ചറല്‍ ഫോറം പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു

June 3rd, 2015

npcc-honoring-varkkala-devakumar-ePathram
അബുദാബി : മുസ്സഫ എന്‍. പി. സി. സി. യിലെ തൊഴിലാളി കളുടെ കലാ – സാംസ്കാരിക കൂട്ടായ്മയായ കൈരളി കള്‍ച്ചറല്‍ ഫോറം പതിനഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് എന്‍. പി. സി. സി. അങ്കണ ത്തില്‍ സംഘടി പ്പിച്ച സാംസ്കാരിക സമ്മേളനം ഇന്ത്യന്‍ എംബസ്സി സെക്കന്ഡ് സെക്രട്ടറി ഡി. എസ്. മീണ ഉത്ഘാടനം ചെയ്തു.

എന്‍. പി. സി. സി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ക്വീല്‍ മാദി, നാസര്‍ മുഹമ്മദ്‌ അല്‍ദീനി, മുതാസം റിഷേ, കെ. ബി. മുരളി, രാജന്‍ ചെറിയാന്‍, കെ. കെ. മൊയ്തീന്‍ കോയ, രമേശ്‌ പയ്യന്നൂര്‍ തുടങ്ങിയവര ആശംസകള്‍ നേര്‍ന്നു.

അടൂര്‍ ഭാസി ഫൌണ്ടേഷന്‍ പുരസ്കാര ജേതാവും കൈരളി കള്‍ച്ചറല്‍ ഫോറം സീനിയര്‍ അംഗവുമായ വര്‍ക്കല ദേവകുമാറിനെ ചടങ്ങില്‍ ആദരിച്ചു. ഫോറം പ്രസിഡണ്ട് മുസ്തഫ മാവിലായി അദ്ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി എസ്. അനില്‍ കുമാര്‍ സ്വാഗതവും കോശി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on കൈരളി കള്‍ച്ചറല്‍ ഫോറം പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു

പുതിയ തലമുറയെ ഗ്രന്ഥ ശാല കളിലേക്ക് ആകർഷിക്കണം

June 2nd, 2015

അബുദാബി : പുതിയ തലമുറയെ വായന യുടെ ലോക ത്തേക്ക് ആകർഷി ക്കുവാൻ ഗ്രന്ഥ ശാലാ പ്രവർത്തന ങ്ങളിലൂടെ സാധിക്ക ക്കണം എന്ന് പി. എസ്‌. സി. ചെയർമാനും കാലടി സംസ്‌കൃത സർവ കലാ ശാലാ മുൻ വൈസ് ചാൻസലറു മായ ഡോ. കെ. എസ്. രാധാ കൃഷ്‌ണൻ.

അബുദാബി മലയാളി സമാജ ത്തിലെ ലൈബ്രറി സന്ദർശിച്ച ശേഷം സംസാരിക്കുക യായിരുന്നു അദ്ദേഹം. പുതിയ തലമുറ പുസ്‌തക വായന യിൽ നിന്ന് അകലുന്നു. ഇലക്ട്രോണിക് ലൈബ്രറി യിലൂടെ പുതിയ തല മുറ യിലേക്ക് വായനാ താൽപര്യം വർദ്ധിപ്പിക്കുവാനുള്ള പ്രവർത്തന ങ്ങളാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

സമാജത്തിന്റെ പ്രവര്‍ത്തന രൂപരേഖ, സമാജം ലൈബ്രറേറി യന്‍ ജെറിന്‍ കുര്യന്‍ ജേക്കബ് വിശദീകരിച്ചു. പ്രസിഡന്റ് യേശു ശീലന്‍, വൈസ് പ്രസിഡന്റ് പി. ടി. റഫീഖ്, സെക്രട്ടറി സതീഷ് കുമാര്‍, ട്രഷറര്‍ ഫസലുദ്ദീന്‍, ചീഫ് കോഡിനേറ്റര്‍ എ. എം. അന്‍സാര്‍, വനിതാ കണ്‍വീനര്‍ ലിജി ജോബിസ്, വനിതാ കോഡിനേറ്റര്‍ നൗഷി, അഷറഫ് പട്ടാമ്പി, ദശപുത്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on പുതിയ തലമുറയെ ഗ്രന്ഥ ശാല കളിലേക്ക് ആകർഷിക്കണം

അസ്‌മോ ഇല്ലാത്ത ആദ്യ ‘കോലായ’

May 29th, 2015

asmo-remembering-kolaya-new-logo-ePathram
അബുദാബി : സാഹിത്യ സാംസ്കാരിക പ്രവര്‍ത്ത കര്‍ക്കായി കവി അസ്മോ പുത്തഞ്ചിറ ഒരുക്കി യിരുന്ന ‘കോലായ’ യുടെ ഒത്തു ചേരല്‍ അബുദാബി കേരള സോഷ്യൽ സെന്ററിൽ അദ്ദേഹ ത്തിന്റെ കൂട്ടുകാരുടെ നേതൃത്വ ത്തിൽ നടന്നു.

poet-asmo-puthenchira-ePathram

അസ്മോ ഇല്ലാത്ത ആദ്യത്തെ കോലായ, കവി യുടെ വേർപാടിന്റെ നൊമ്പര ത്തിൽ ഇടറിയ ശബ്‌ദ ത്തോടെ യാണ് എല്ലാവരും അസ്‌മോയെ പറ്റി സംസാരിച്ചത്. പലർക്കും സംസാരം മുഴുമിപ്പിക്കാന്‍ ആയില്ല.

പണ്ട് ഇറങ്ങിയ തന്റെ ‘കാലം’ എന്ന ഇൻലൻഡ് മാസിക യിൽ വന്ന വാണിഭം എന്ന അസ്‌മോ യുടെ കുഞ്ഞു കവിത വായിച്ചാണ് ഫൈസൽ ബാവ ആ ഓർമകളിലേക്ക് ഇറങ്ങി യത്. ജാനിബ് ജമാലും നസീർ പാങ്ങോടും ചൊല്ലിയ കവിതകൾ ഹൃദയ ത്തിൽ തട്ടി. ഏറെ കാലത്തെ സൗഹൃദ ത്തിന്റെ വേരിനെ കുറിച്ചാണ് കവി കമറുദ്ദീൻ ആമയം സംസാരി ച്ചത്.

സാജിദ് മരക്കാറിനു പറഞ്ഞു തുടങ്ങാനെ കഴിഞ്ഞുള്ളു. ഗദ്ഗദത്തോടെ അവസാനി പ്പിക്കുമ്പോൾ വേദനി ക്കുന്ന ഓർമ കളിലേക്ക് നിശബ്ദ നായി ഇറങ്ങി നടക്കുക യായിരുന്നു. അഡ്വ. റഫീക്ക് തന്റെ മകനു മായുള്ള അസ്മോയുടെ ആത്മ ബന്ധത്തെ യാണ് ഓർമിച്ചത്. ഫൈസലും നിഷയും തങ്ങളു മായുള്ള ബന്ധം എത്ര ആഴ ത്തില്‍ ആയിരുന്നു എന്നും ഒരു മരണം വലിയ ഒരു ശൂന്യത നൽകിയത് എന്നും ഓര്‍മ്മിച്ചു.

ടി. എ. ശശി, കൃഷ്‌ണകുമാർ, അജി രാധാകൃഷ്‌ണൻ, നിഷാദ്, തോമസ്, ജോഷി, റഹ്‌മത്തലി, അഹമ്മദ്‌ കുട്ടി ശാന്തിപറമ്പിൽ, മണികണ്‌ഠൻ, ധനേഷ് തുടങ്ങീ ഒത്തു കൂടിയവരുടെ എല്ലാം വാക്കിലും മനസ്സിലും അസ്മോ നിറഞ്ഞു.

അസ്‌മോയ്ക്ക് ജീവിച്ചിരിക്കുമ്പോൾ വേണ്ട പരിഗണന നൽകാത്ത തിന്റെ ഈർഷ്യ വി. ടി. വി. ദാമോദരൻ, സൈനുദ്ദീൻ ഖുറൈഷി എന്നിവർ മറച്ചു വച്ചില്ല. ചിത്രകാരൻ ശശിന്‍സാ അസ്‌മോ യുടെ ചിത്രം വരച്ചതു മായാണ് എത്തിയത്. അസ്‌മോ ഒട്ടും ഔപചാരികത ഇല്ലാതെ തുടർന്നു വന്ന മാതൃക യിൽ എല്ലാ മാസവും ഒത്തു ചേരാനും സാഹിത്യ സൃഷ്‌ടികൾ ചർച്ചക്ക് എടുക്കാനും തീരുമാനമായി.

ചിത്രകാരൻ രാജീവ് മുളക്കുഴ തയാറാക്കിയ കോലായയുടെ പുതിയ ലോഗോ എല്ലാവരും ചേർന്ന് പ്രകാശനം ചെയ്‌തു. ജൂൺ 10 ബുധനാഴ്‌ച വീണ്ടും കോലായ ചേരാനും തീരുമാനിച്ചു.

- pma

വായിക്കുക: , , , ,

Comments Off on അസ്‌മോ ഇല്ലാത്ത ആദ്യ ‘കോലായ’

കവി അസ്മോ പുത്തന്‍‌ചിറ മരണപ്പെട്ടു

May 11th, 2015

poet-asmo-puthenchira-ePathram
അബുദാബി : പ്രമുഖ കവി അസ്മോ പുത്തന്‍‌ചിറ മരണപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം ഏഴര മണിയോടെ അബുദാബി മുസ്സഫ യിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിക്കുക യായിരുന്നു. (62 വയസ്സായിരുന്നു). പോലീസ് എത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹം ശൈഖ് ഖലീഫ ആശുപത്രി യിലേക്ക് മാറ്റി യിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ മാള ക്കു സമീപം പുത്തഞ്ചിറ ഗ്രാമത്തില്‍ ഉമ്മര്‍ – ആയിഷ ദമ്പതി കളുടെ മകനായ അസ്മോ 1974 മുതല്‍ അബുദാബി യില്‍ ജോലി ചെയ്യുന്നു. ഭാര്യ റസിയ.

മലയാള ത്തിലെ പ്രമുഖ ദിനപ്പത്ര ങ്ങളിലും മാസിക കളിലും കവിത കള്‍ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. 70 കവിത കള്‍ ഉള്‍പ്പെടുത്തി ‘ചിരിക്കുരുതി’ എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.

അബുദാബി യിലെ കോലായ എന്ന സാഹിത്യ കൂട്ടായ്മയുടെ അമരക്കാരന്‍ ആയിരുന്നു. ഷാര്‍ജ യിലെ പാം പുസ്തകപ്പുര യുടെ അക്ഷരമുദ്ര പുരസ്‌കാരം അടക്കം നിരവധി അംഗീകാര ങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

- pma

വായിക്കുക: ,

Comments Off on കവി അസ്മോ പുത്തന്‍‌ചിറ മരണപ്പെട്ടു

യുവജനോത്സവം കൊടിയിറങ്ങി

May 11th, 2015

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ മൂന്നു ദിവസ ങ്ങളി ലായി നടക്കുന്ന യു. എ. ഇ. തല ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവലിനു സമാപന മായി.

യു. എ. ഇ. യിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി കൾക്കായി സംഘടി പ്പിച്ച യുവ ജനോൽസവ ത്തിൽ അഞ്ചു വേദി കളി ലായി നടന്ന മൽസര ങ്ങളിൽ മൂന്നൂറിലേറെ കുട്ടി കളാണ് മാറ്റുരച്ചത്.

നാട്ടില്‍ നിന്നും എത്തിയ പ്രമുഖ കലാ കാരന്മാര്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ സൂര്യ മഹാദേവൻ പിള്ള ഐ. എസ്. സി. പ്രതിഭ യായും ശ്രിയ സാബു ഐ. എസ്. സി. തിലക് ആയും തെരഞ്ഞെടുക്കപ്പെട്ടു.

വയസ്സിന്റെ അടിസ്ഥാന ത്തില്‍ കുട്ടികളെ അഞ്ച് ഗ്രൂപ്പു കളായി തരം തിരിച്ചാണ് മത്സരങ്ങള്‍ നടന്നത്. സമാപന ചടങ്ങിൽ പ്രമുഖ കഥാ കൃത്ത്‌ സേതു മുഖ്യാതിഥി ആയിരുന്നു.

ഐ. എസ്. സി. പ്രസിഡന്റ് രമേശ് പണിക്കർ, ജനറൽ സെക്രട്ടറി എം. എ. അബ്ദുൽ സലാം, യുവജനോൽസവം കോ-ഓർഡിനേറ്റർ കെ. അനിൽ കുമാർ എന്നിവർ സമാപന ചടങ്ങിൽ സംബന്ധിച്ചു. കമ്മിറ്റി ഭാര വാഹി കൾ വിജയി കൾക്കു ട്രോഫി കളും സർട്ടി ഫിക്കറ്റു കളും വിതരണം ചെയ്തു.

- pma

വായിക്കുക: , , , , ,

Comments Off on യുവജനോത്സവം കൊടിയിറങ്ങി


« Previous Page« Previous « ബാച്ച് ചാവക്കാട് പുനസ്സംഘടിപ്പിച്ചു
Next »Next Page » ഖത്തറില്‍ മലയാളികള്‍ യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു »



  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine