അബുദാബി : പ്രവാസി കള്‍ക്കായി നോര്‍ക്ക – റൂട്ട്സ് പ്രഖ്യാപിച്ച പ്രവാസി പുരസ്കാര ത്തിന് അപേക്ഷി ക്കാനുള്ള സമയം ദീര്‍ഘിപ്പിച്ചു.
പ്രവാസി സാഹിത്യ പുരസ്കാരം, പ്രവാസി മാധ്യമ പുരസ്കാരം, പ്രവാസി സാമൂഹിക പുരസ്കാരം എന്നീ വിഭാഗ ങ്ങളിലാണ് 2012-ലെ നോര്‍ക്ക – റൂട്ട്സ് പ്രവാസി പുരസ്കാര ങ്ങള് നല്‍കുന്നത്.
വിദേശത്തും അന്യ സംസ്ഥാന ങ്ങളിലുമുള്ള പ്രവാസി മലയാളി കള്‍ 2010-ലും 2011-ലും 2012-ലും പ്രസിദ്ധീകരിച്ച നോവല്‍, കഥ എന്നിവ പ്രവാസി സാഹിത്യ പുരസ്കാര ങ്ങള്‍ക്കായി പരിഗണി ക്കുന്നതാണ്.
മാധ്യമ പുരസ്കാര ങ്ങള്‍ക്കായി പത്ര മാധ്യമം, ദൃശ്യ മാധ്യമം, ശ്രവ്യ മാധ്യമം എന്നീ വിഭാഗ ങ്ങളില്‍ അപേക്ഷകള്‍ നല്കാ വുന്നതാണ്.
2010 ജനവരി ഒന്ന് മുതല്‍ 2012 ഡിസംബര്‍ 31 വരെ മലയാള പത്ര മാധ്യമ ങ്ങളില്‍ പ്രസിദ്ധ പ്പെടുത്തിയിട്ടുള്ള പ്രവാസി മലയാളി കളെ സംബന്ധിക്കുന്ന ഏറ്റവും മികച്ച ന്യൂസ് ഫീച്ചറിനും മലയാള ദൃശ്യ- ശ്രവ്യ മാധ്യമ ങ്ങളില്‍ സംപ്രേക്ഷണം ചെയ്ത പ്രവാസി വിഷയ ങ്ങള് സംബന്ധിച്ച് നിര്‍മിച്ച പരിപാടി കളും ആയിരിക്കും മാധ്യമ പുരസ്കാര ത്തിനായി പരിഗണിക്കുന്നത്.
വിദേശത്തെ പ്രവാസികള്‍ക്കിടയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്ക് (പരമാവധി അഞ്ച്പേര്‍ക്ക്) പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പ്രവാസി സാമൂഹിക പുരസ്കാരം നല്‍കുന്നതാണ്. മറ്റ് വിഭാഗങ്ങളില്‍ ഓരോന്നിലും തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തിക്ക് അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും നല്‍കുന്നതാണ്. അതതു മേഖലയിലെ പ്രഗത്ഭരുള്പ്പെടുന്ന ജൂറിയാവും അവാര്‍ഡുകള്‍ നിര്‍ണയിക്കുക.
കഥ, നോവല്‍ വിഭാഗ ങ്ങളില്‍ പുരസ്കാര ങ്ങള്‍ക്ക് അപേക്ഷി ക്കുന്നവര് രചന കളുടെ മൂന്ന് പകര്‍പ്പുകളും പ്രവാസി പത്ര -ദൃശ്യ – ശ്രവ്യ മാധ്യമ പുരസ്കാര ങ്ങള്‍ക്ക് അപേക്ഷി ക്കുന്നവര് നിര്‍മിച്ച പരിപാടി കളുടെ മൂന്ന് പകര്‍പ്പു കളും പ്രവാസി സാമൂഹിക പുരസ്കാര ങ്ങള്‍ക്ക് അപേക്ഷി ക്കുന്നവര് നടത്തിയ പ്രവര്ത്ത നങ്ങള്‍ പ്രതിപാദിക്കുന്ന രേഖ കളുടെ മൂന്ന് പകര്‍പ്പുകളും അപേക്ഷ യോടൊപ്പം സമര്പ്പി ക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷയും വിശദ മായ ബയോഡാറ്റയും മറ്റ് അനുബന്ധ രേഖ കളും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക – റൂട്ട്സ്, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസ ത്തില്‍ 2013 ഫിബ്രവരി 28 നകം സമര്പ്പി ക്കേണ്ടതാണ്.
അപേക്ഷാ ഫോറവും കൂടുതല്‍ വിവര ങ്ങളും നോര്‍ക്ക – റൂട്ട്സ് വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം സമര്പ്പി ക്കേണ്ട തായ രേഖക ളെ കുറിച്ചു ഇവിടെ അറിയാം .