ദുബായ് : ഭാവനാ ആര്‍ട്‌സ് സൊസൈറ്റി, മിഡ്‌സീ ഷിപ്പിംഗ് കമ്പനിയും സംയുക്തമായി റോയല്‍ പാലസ് ഹോട്ടലില്‍ കഥയരങ്ങ് സംഘടിപ്പിച്ചു.
‘ഭാവന കഥയരങ്ങ്- 2011 എന്ന പേരില്‍ നടന്ന പരിപാടി യില്‍ ഒന്നാം സമ്മാനം നേടിയ രാജു ഇരിങ്ങല്‍ രചിച്ച ‘നിരപരാധി എന്ന അശ്ലീല കഥ’ ഭാവന കലാ വിഭാഗം സെക്രട്ടറി ഷാനവാസ് ചാവക്കാട് അവതരി പ്പിച്ചു. രാജു വിനുള്ള അവാര്‍ഡ് ഷാനവാസ് ഏറ്റുവാങ്ങി.
രണ്ടാം സമ്മാനം നേടിയ സി. പി. അനില്‍ കുമാറിന്‍റെ ‘വൈഖരി’, മൂന്നാം സമ്മാനം കിട്ടിയ സോണിയ റഫീക്കിന്‍റെ ‘കാലാന്തരങ്ങള്‍’ എന്നിവ കഥാകൃത്തുക്കള്‍ തന്നെ അവതരിപ്പിച്ചു.
ജോസ് ആന്റണി കുരീപ്പുഴ, തോമസ് ചെറിയാന്‍, അജിത് കുമാര്‍ എന്നിവര്‍ സമ്മാനാര്‍ഹമായ കഥകള്‍ വിലയിരുത്തി സംസാരിച്ചു. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. താജ്മഹലിന് ഓര്‍മ്മ ക്കുറിപ്പ്, രാവണ പുത്രി എന്നീ കവിതകള്‍ ശിവപ്രസാദ്, വിപുല്‍ കുമാര്‍ എന്നിവര്‍ ആലപിച്ചു.
കെ. ത്രിനാഥ് അദ്ധ്യക്ഷത വഹിച്ചു. സുലൈമാന്‍ തണ്ടിലം സ്വാഗതവും ഖാലിദ് തൊയക്കാവ് നന്ദിയും പറഞ്ഞു.