അബുദാബി : മലയാളി സമാജം സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന റമദാന്‍ ഇസ്ലാമിക് സാഹിത്യ മത്സരം ആഗസ്ത് 18, 19 തിയ്യതി കളില്‍ രാത്രി 9.30 മുതല്‍ നടക്കും. ഖുറാന്‍ പാരായണം, പ്രസംഗ മത്സരം, ഇസ്ലാമിക് ക്വിസ്, ഇസ്ലാമിക ഭക്തി ഗാനാലാപനം എന്നിവ യിലാണ് മത്സരങ്ങള്‍.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അപേക്ഷാ ഫോം ലഭിക്കുന്നതിനും മറ്റ് വിശദ വിവര ങ്ങള്‍ക്കും സമാജം ഓഫീസു മായോ സാഹിത്യ വിഭാഗം സെക്രട്ടറി എം. യു. ഇര്‍ഷാദു മായോ 02-55 37 600, 050-51 51 365 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.