അബുദാബി : ശക്തി തിയ്യേറ്റേഴ്‌സിന്‍റെ 2011 – 2012 പ്രവര്‍ത്തനോദ്ഘാടനം ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ജേതാവ് കെ. പി. രാമനുണ്ണി നിര്‍വ്വഹിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ശക്തി പ്രസിഡന്‍റ് പി. പദ്മനാഭന്‍റെ അദ്ധ്യക്ഷത യില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ബെന്യാമിന്‍, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ വി. ടി. മുരളി എന്നിവര്‍ മുഖ്യാതിഥി കളായിരിക്കും.
പ്രമുഖ നാടക സംവിധായകന്‍ സാംകുട്ടി പൊട്ടങ്കരി, ശക്തി യുടെ സ്ഥാപക വൈസ് പ്രസിഡന്‍റ് ഒ. വി. മുസ്തഫ, ഗണേഷ് ബാബു, അബുദാബി യിലെ അംഗീകൃത സംഘടനകളുടെ പ്രസിഡന്റുമാര്‍, വിവിധ അമച്വര്‍ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

തുടര്‍ന്ന് ദല ദുബൈ വനിതാ വിഭാഗം അവതരിപ്പിക്കുന്ന ശിങ്കാരി മേളവും വൈവിധ്യമാര്‍ന്ന കലാപരിപാടി കളും അരങ്ങേറും.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 



 അബുദാബി : യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി പുറത്തിറക്കുന്ന വാര്‍ഷിക പതിപ്പിലേക്ക് യു. എ. ഇ. യിലെ മലയാളി എഴുത്തു കാരില്‍ നിന്ന് കഥ, കവിത, ലേഖനം, അനുഭവ ക്കുറിപ്പുകള്‍ എന്നിവ ക്ഷണി ക്കുന്നു. സൃഷ്ടികള്‍ നവംബര്‍ 30  നു മുന്‍പ് പോസ്റ്റില്‍ അയക്കണം. 

























 