‘ഉന്മത്തതകളുടെ ക്രാഷ് ലാന്‍ഡിങ്ങുകള്‍’ പ്രകാശനം ശനിയാഴ്ച

July 22nd, 2011

cover-unmathathakalude-crash-landings-ePathram
അബുദാബി : പ്രവാസി എഴുത്തുകാരില്‍ ശ്രദ്ധേയനായ രാജേഷ്‌ ചിത്തിര യുടെ ‘ഉന്മത്തതകളുടെ ക്രാഷ് ലാന്‍ഡിങ്ങുകള്‍’ എന്ന കൃതി യുടെ പ്രകാശനം തിരുവന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടക്കും.

ജൂലായ്‌ 23 ശനിയാഴ്ച ഉച്ചക്ക്‌ 2 മണിക്ക് ഒരുക്കുന്ന സൗഹൃദ ക്കൂട്ടായ്മ യില്‍ വെച്ച് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍, പ്രൊ. ഡി. വിനയ ചന്ദ്രന് നല്കി ക്കൊണ്ടായിരിക്കും സൈകതം ബുക്സ്‌ പ്രസിദ്ധീ കരിച്ച ‘ഉന്മത്തതകളുടെ ക്രാഷ് ലാന്‍ഡിങ്ങുകള്‍’ പ്രകാശനം ചെയ്യുക. കവി എം. ആര്‍. വിഷ്ണു പ്രസാദ്‌ പുസ്തക പരിചയം നടത്തും.

ബ്ലോഗര്‍ കൂടിയായ രാജേഷ്‌ ചിത്തിര യുടെ ‘ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍’ എന്ന രചന, സൗഹൃദം ഡോട്ട് കോം ഓണ്‍ ലൈനിലൂടെ നടത്തിയ സാഹിത്യ മത്സര ത്തില്‍ മികച്ച കവിത ക്കുള്ള അവാര്‍ഡ്‌ നേടി യിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുസ്തക പ്രകാശനം

July 21st, 2011

jaleel-ramanthali-new-book-cover-ePathram
അബുദാബി : ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്ത കനുമായ ജലീല്‍ രാമന്തളി യുടെ പത്താമത്തെ പുസ്തകമായ ‘മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും’ പ്രകാശനം ചെയ്യുന്നു.

ജൂലായ്‌ 22 വെള്ളിയാഴ്ച വൈകീട്ട് 8.30 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സില്‍ വെച്ച് യു. എ. ഇ. യിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ശൈഖ അല്‍ മസ്കരി, പാര്‍ക്കോ ഗ്രൂപ്പ്‌ കമ്പനീസ്‌ ചെയര്‍മാന്‍ പി. എ. റഹിമാന് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്യും.

ഗ്രീന്‍ വോയ്സ് യു. എ. ഇ. ചാപ്ടര്‍ പ്രസിദ്ധീകരിക്കുന്ന 300 പേജുകളുള്ള ഈ പുസ്തകം തികച്ചു സൌജന്യ മായിട്ടാണ് വായനക്കാരില്‍ എത്തിക്കുന്നത്.

ജലീല്‍ രാമന്തളി യുടെ ശൈഖ് സായിദ്‌, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍ എന്നിവയും സൗജന്യ മായി തന്നെയാണ് വായനക്കാരില്‍ എത്തിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം എഫ് ഹുസൈന്‍ സ്മരണയും കുഴൂര്‍ വിത്സന്റെ കവിതകളുടെ സി ഡി പ്രകാശനവും

July 21st, 2011

അബു ദാബി: കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ ജൂലെ 22 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ -8. വരെ കെ. എസ്. സി. സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു യു എ ഇ യില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ചിത്രങ്ങള്‍ വരക്കുന്നു. കുട്ടികളും വനിതകളും തങ്ങളുടെ രചനകള്‍ കൊണ്ട് ഈ പരിപാടിക്ക് പിന്തുണ നല്‍കും. പ്രമുഖ ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കും .തുടര്‍ന്ന് പ്രമുഖ കലാ നിരൂപകന്‍ വത്സലന്‍ മുഖ്യ പ്രഭാഷണം നടത്തും. സദസ്സില്‍ നിന്ന് ഹുസൈന്‍ സ്മരണ പറയാനും ഉള്ള അവസരം നല്‍കും.

എട്ടുമണിയോടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കവിയുമായ കുഴൂര്‍ വിത്സന്റെ കാവ്യസമാഹാരത്തിന്റെ സി ഡി പ്രകാശനവും കവിതകളുടെ ചൊല്‍ കാഴ്ചയും ഉണ്ടാകും.
താല്പര്യമുള്ളവര്‍ സെന്റര്‍ സാഹിത്യ വിഭാഗം സെക്രടറി സുരേഷ് പാടൂറിനെ നമ്പരില്‍ ബന്ധപ്പെടുക. 050 5708191

-

വായിക്കുക: , ,

1 അഭിപ്രായം »

ഭാവന യുടെ ‘കഥയരങ്ങ്’ ദുബായില്‍

July 21st, 2011

bhavana-arts-logo-epathramദുബായ് : ഭാവനാ ആര്‍ട്‌സ് സൊസൈറ്റി, മിഡ്‌സീ ഷിപ്പിംഗ് കമ്പനി യുടെ സഹകരണ ത്തോടെ സംഘടിപ്പിക്കുന്ന ‘കഥയരങ്ങ്’ ദുബായിലെ ഖിസൈഡ് റോയല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടക്കും.

ജൂലായ് 22 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്ന കഥയരങ്ങില്‍ പ്രമുഖ സാഹിത്യ കാരന്മാരും, സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

ഈ ചടങ്ങില്‍ ഭാവന യുടെ കഥാരചനാ മത്സര ത്തിന്‍റെ വിജയി കളെയും പ്രഖ്യാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാവനാ ആര്‍ട്സ് സൊസൈറ്റി സാഹിത്യ വിഭാഗം സെക്രട്ടറി ഷാനവാസ് ചാവക്കാടു മായി ബന്ധപ്പെടുക. : 050 73 83 524

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എഴുത്തും വായനയും മനുഷ്യ മനസ്സുകളെ സംസ്‌കരിക്കും : അംബികാസുതന്‍ മാങ്ങാട്

July 20th, 2011

ambikasudhan-mangad-in-shakthi-abudhabi-ePathram
അബുദാബി : എഴുത്തും വായനയും മനുഷ്യനെ നല്ലനില യിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഉതകും വിധം വലിയ ഒരളവില്‍ സംസ്‌കരിക്കും എന്ന് പ്രശസ്ത ചെറു കഥാകൃത്തും നോവലിസ്റ്റുമായ അംബികാ സുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു.

അബുദാബി ശക്തി തിയ്യറ്റേഴ്‌സ് ‘വായനയും സമകാലീന സമൂഹവും’ എന്ന വിഷയത്തെ ആസ്പദമാക്കി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുക യായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ നവോത്ഥാന മുന്നേറ്റ ങ്ങളില്‍ തകഴി, ബഷീര്‍, ഉറൂബ്, എസ്. കെ. പൊറ്റക്കാട്, കേശവ ദേവ്, പൊന്‍കുന്നം വര്‍ക്കി എന്നിവരെ പോലെയുള്ള എഴുത്തുകാര്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്.

ആ അവസ്ഥയില്‍ നിന്നും കാല്‍പനികത യിലേക്കും ആധുനികത യിലേക്കും ഉത്താരാധുനികത യിലേക്കും വഴിമാറിയ മലയാള സാഹിത്യം നവോത്ഥാന കാലത്ത് എന്തിനു വേണ്ടിയാണോ ഉപയോഗി ച്ചിരുന്നത് അതേ രീതിയില്‍ സാമൂഹ്യ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുന്ന രീതിയിലേക്ക് ഇന്ന് മാറിയിട്ടുണ്ട് .

പല തലങ്ങളിലായി പല കാര്യങ്ങളിലും കഥ, കവിത, നോവല്‍ തുടങ്ങിയ സാഹിത്യ ശാഖകള്‍ ഇട പെട്ടിട്ടുണ്ട്. ലോകത്ത് ഇന്നു വരെ ഉണ്ടായിട്ടുള്ള എല്ലാ സാമൂഹിക മാറ്റ ങ്ങളുടേയും പിന്നില്‍ പ്രത്യക്ഷത്തില്‍ അല്ലാതെ തന്നെ സാഹിത്യം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡന്‍റ് റഹിം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും സാഹിത്യ വിഭാഗം ആക്ടിംഗ് സെക്രട്ടറി ശശിഭൂഷന്‍ നന്ദിയും പറഞ്ഞു.

-അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചിതയിലെ വെളിച്ചം: എം. എന്‍. വിജയന്‍ അനുസ്മരണം
Next »Next Page » ‘പ്രണയ ഗാനങ്ങള്‍’ കെ. എസ്. സി. യില്‍ »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine