പ്രസക്തിയുടെ ബുക്ക് സ്റ്റാളും ഇന്‍സ്റ്റന്റ് പോട്രയ്റ്റ് രചനയും ശ്രദ്ധേയമായി

October 28th, 2012

prasakthi-book-fair-in-ksc-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഈദ് ഫെയറിലെ പ്രസക്തിയുടെ ബുക്ക് സ്റ്റാളും ഇന്‍സ്റ്റന്റ് പോട്രയ്റ്റ് രചനയും അബുദാബിയ്ക്ക് നവ്യാനുഭവമായി.

കെ. എസ്. സി. വോളന്റിയര്‍ ക്യാപ്ടന്‍ എം. വി. മോഹനന്‍ ബുക്ക് സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളിയുടെ പോട്രയ്റ്റ് രചന രാജീവ് മുളക്കുഴ നടത്തി. കല പ്രസിഡന്റ് അമര്‍ സിംഗ് ഇന്‍സ്റ്റന്റ് പോട്രയ്റ്റ് രചനാ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് ചിത്രകാരന്മാരുടെ നേതൃത്വ ത്തില്‍ നടന്ന പോട്രയ്റ്റ് രചനയില്‍ ഇ. ജെ. റോയിച്ചന്‍, അജിത്ത് കണ്ണൂര്‍, നദീം മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

prasakthi-book-stall-ksc-eid-fair-2012-ePathram

ഡി. സി. ബുക്സ് ഉള്‍പ്പെടയുള്ള മലയാള ത്തിലെ പ്രമുഖ പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ ബുക്ക് സ്റ്റാളിലുണ്ടാകും. നാനൂറിലേറെ ശീര്‍ഷക ങ്ങളിലായി ആയിര ത്തോളം പുസ്തകങ്ങള്‍ സ്റ്റാളില്‍ വില്പനയ്ക്ക് തയ്യാറാ ക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 28 ഞായറാഴ്ച ഈദ് ഫെയര്‍ അവസാനിക്കും. ഫൈസല്‍ ബാവ, ശശിന്‍സാ, കെ. എം. എം. ഷെരീഫ്, ജെയ്ബി എന്‍. ജേക്കബ്‌, ദീപു ജയന്‍, ശ്രീകണ്ടന്‍, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രസക്തി ബുക്ക് ഫെയറും ഇന്‍സ്റ്റന്റ് പോര്‍ട്രയിറ്റ് രചനയും

October 26th, 2012

അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ചിട്ടുള്ള ഈദ് ഫെയറിനോട് അനുബന്ധിച്ച് ഒക്ടോബര്‍ 26, 27, 28 തീയതി കളില്‍ പ്രമുഖ സാംസ്‌കാരിക സംഘടന യായ പ്രസക്തി ബുക്ക് സ്റ്റാളും ഇന്‍സ്റ്റന്റ് പോര്‍ട്രയിറ്റ് രചനയും സംഘടിപ്പിക്കും.

ഡി. സി. ബുക്‌സ് ഉള്‍പ്പെടയുള്ള മലയാള ത്തിലെ പ്രമുഖ പ്രസാധകരുടെ പ്രസിദ്ധീ കരണങ്ങള്‍ ബുക്ക് സ്റ്റാളിലുണ്ടാകും. നാനൂറിലേറെ ശീര്‍ഷക ങ്ങളിലായി ആയിരത്തോളം പുസ്തകങ്ങള്‍ സ്റ്റാളില്‍ വില്പനയ്ക്ക് തയ്യാറാക്കി യിട്ടുണ്ട്.

വിഖ്യാത സാഹിത്യകാരന്‍ വിക്ടര്‍ യൂഗോയുടെ ‘പാവങ്ങള്‍’ നോവല്‍ പ്രസിദ്ധീ കരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണ പരിപാടി കളുടെ ഭാഗമായി മാതൃഭൂമി ബുക്‌സിന്റെയും ഡി. സി. ബുക്‌സിന്റെയും മലയാള പരിഭാഷകള്‍ പ്രസക്തി ബുക്ക് സ്റ്റാളില്‍ ലഭ്യമാക്കി യിട്ടുണ്ട്.

പ്രമുഖ പ്രവാസി കവികളായ അനൂപ്ചന്ദ്രന്‍, നസീര്‍ കടിക്കാട്, ടി. എ. ശശി, സൈനുദീന്‍ ഖുറൈഷി, രാജേഷ് ചിത്തിര എന്നിവരുടെ കവിതാ സമാഹാര ങ്ങളും ലഭ്യമാണ്.

ആര്‍ട്ടിസ്റ്റ് ആര്‍ട്ട് ഗ്രൂപ്പ് ചിത്ര കാരന്മാരുടെ നേതൃത്വ ത്തില്‍ നടക്കുന്ന ഇന്‍സ്റ്റന്റ് പോട്രയിട്റ്റ് രചനയില്‍ ഇ. ജെ. റോയിച്ചന്‍, രാജീവ് മുളക്കുഴ, നദീം മുസ്തഫ, അജിത്ത് കണ്ണൂര്‍, അനില്‍ താമരശേരി, രാജേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശക്തി തിയേറ്റേഴ്സ് സാഹിത്യ മത്സര വിജയികൾ

October 19th, 2012

sakthi-literary-award-epathram

അബുദാബി : ഒരു മാസം നീണ്ടുനിന്ന അവാര്‍ഡ് സമര്‍പ്പണ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ മത്സര വിജയികളെ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള പ്രഖ്യാപിച്ചു.

‘സാംസ്കാരിക ജീവിതം വര്‍ത്തമാന കാല പ്രതിസന്ധികള്‍’ എന്ന വിഷയത്തെ അധികരിച്ച ലേഖന മത്സരത്തില്‍ അനിതാ റഫീഖ് (അബുദാബി), ഇ. കെ. ദിനേശന്‍ (ദുബൈ), ഗീത കണ്ണന്‍ (അബുദാബി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി.

ചെറുകഥ മത്സരത്തില്‍ സലിം അയ്യനേത്തിന്റെ (ഷാര്‍ജ) ‘എച്ച് ടു ഒ’ ഒന്നാം സ്ഥാനവും വെള്ളിയോടന്റെ (ഷാര്‍ജ) ‘മുത്അ’ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ മൂന്നാം സ്ഥാനം സുനില്‍ മാടമ്പി (അബുദാബി) യുടെ ‘അഫ്ഗാന്റെ ആകാശങ്ങളിലേയ്ക്ക്’ സുകുമാരന്‍ പെങ്ങാട്ടി (ഷാര്‍ജ) ന്റെ ‘കരിന്തിരി’യും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.

കവിതാ മത്സരത്തില്‍ സന്ധ്യ ആര്‍. (ദുബൈ) എഴുതിയ ‘ആഭരണം’ ഒന്നും വണ്ടൂരുണ്ണി (ദമാം) യുടെ ‘നെരിപ്പോടിലമരുന്ന ജന്‍മം’ രണ്ടും രാമചന്ദ്രന്‍ മൊറാഴയുടെ ‘ഇത്രയുമാണ് എന്റെ ഗ്രാമ (നഗര) വിശേഷങ്ങള്‍ നിങ്ങളുടേയും’ മൂന്നും സ്ഥാനങ്ങള്‍ നേടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാമ്രാജ്യത്വത്തിന് എഴുത്തുകാരെ സൃഷ്ടിക്കാനാവില്ല : പിണറായി വിജയന്‍

October 19th, 2012

pinarayi-vijayan-b-sandhya-shakti-thayat-award-epathram

അബുദാബി: സാമ്രാജ്യത്വ ശക്തികള്‍ക്കോ പണാധിപത്യത്തിനോ എഴുത്തുകാരെ സൃഷ്ടിക്കാനാവില്ലെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. അബുദാബി ശക്തി തായാട്ട് അവാര്‍ഡ് ടി. കെ. രാമകൃഷ്ണന്‍ പുരസ്കാര സമര്‍പ്പണം അബുദാബിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോവിയറ്റ് യൂനിയന്‍ നിലവിലുള്ളപ്പോള്‍ മാക്സിം ഗോര്‍ക്കിയും സൊഡൊക്കൊയും ഉയര്‍ന്നു വന്നു. എന്നാല്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്ന് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും സര്‍വ്വതന്ത്ര സ്വതന്ത്രമായ ആ രാജ്യത്തു നിന്ന് ലോകശ്രദ്ധ ആകര്‍ഷിച്ച ഒരു കവിയോ നോവലിസ്റ്റോ ഉണ്ടായിട്ടില്ല. കഥയില്ലാത്ത സംസ്കാരമില്ലാത്ത ധാര്‍മ്മികതയില്ലാത്ത അരാജകത്വം ബാധിച്ച ഒരു തലമുറയാണ് ഇന്ന് ആ രാജ്യത്ത് വളര്‍ന്നു വരുന്നത്.

പാബ്ളൊ നെരൂദയും പിക്കാസൊയും കമ്മ്യൂണിസ്റ്റായിരുന്നു. അവരുടെ സര്‍ഗ്ഗാത്മകതയ്ക്ക് കമ്മ്യൂണിസം തടസ്സമായിരുന്നില്ല. എന്നാല്‍ ഇന്ന് എഴുത്തുകാരനേയും കലാകാരനേയും ഇടതുപക്ഷത്തിനെതിരെ തിരിക്കാന്‍ ചില പത്ര മാധ്യമ മുതലാളിമാര്‍ ശ്രമിക്കുകയാണ്. ഇടതുപക്ഷ എഴുത്തുകാരെ തിരസ്കരിക്കുവാനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നു.

ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാര്‍ക്ക് സാമ്പത്തിക സഹായവും സ്ഥാനമാനങ്ങളും നല്‍കി വിലക്കെടുക്കാമെന്നാണ് ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്.

പഴയ അന്ധകാരത്തിലേയ്ക്ക് തള്ളാന്‍ മാത്രം നിലവാരമുള്ള കൃതികള്‍ ഉണ്ടാവുകയും അതിന് അവാര്‍ഡുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന കുത്സിത ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ സര്‍ഗ്ഗാത്മകതയെ തിരിച്ചറിഞ്ഞ് നല്ല എഴുത്തുകാരെ സൃഷ്ടിക്കാനുള്ള ഒരു ദൌത്യമാണ് അബുദാബി ശക്തി അവാര്‍ഡിലൂടെ ശക്തി തിയറ്റേഴ്സ് ചെയ്തു വരുന്നത്. ഇത് സമൂഹത്തെ മുന്നോട്ട് നയിക്കാനുതകുന്ന സര്‍ഗ്ഗാത്മകതയാണ്.

അധ:സ്ഥിതരെന്നു മുദ്ര കുത്തി ക്ഷേത്രത്തിനടുത്തു കൂടി വഴി നടക്കാന്‍ കഴിയാത്ത കാലം നമുക്കുണ്ടായിരുന്നു. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ മാറ്റങ്ങളുടെ നാഴികക്കല്ലായി മാറി. മാറു മറയ്ക്കാനുള്ള അവകാശം നേടിയതും, കല്ലുമാല പൊട്ടിച്ചെറിയാനും കഴിഞ്ഞത് ഇത്തരം പോരാട്ടങ്ങളിലൂടെയാണ്. ഈ മുന്നേറ്റങ്ങളേയും നേട്ടങ്ങളേയും കരി വാരി തേക്കാനാണ് ചിലര്‍ ശ്രമിച്ചു വരുന്നത്. ഇതിനായി സാഹിത്യത്തേയും പത്ര വാരികകളേയും ചിലര്‍ ഉപയോഗിച്ചു വരുന്നുവെന്ന് പിണറായി ആരോപിച്ചു.

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കപ്പെട്ടിരുന്ന അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണത്തിനു ഇതാദ്യമായാണ് അബുദാബി ആതിഥ്യമരുളിയത്.

അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡ് ദാന ചടങ്ങില്‍ യു. എ. ഇ. യുടെ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് മുഖ്യാതിഥിയായിരുന്നു. അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തി.

പ്രൊഫ. എം. കെ. സാനു, ഡോ. ബി. സന്ധ്യ കജട, പ്രൊഫ. പാപ്പുട്ടി, ഡോ. പി. എസ്. രാധാകൃഷ്ണൻ, മേലൂര്‍ വാസുദേവൻ, ടി. പി. വേണുഗോപാല്‍, വിപിൻ, ഡോ. ആരിഫലി കൊളത്ത്ക്കാട്ട് എന്നീ അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.

എം. കെ. ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ പത്മശ്രീ എം. എ. യൂസുഫലി, എൻ. എം. സി. ഗ്രൂപ്പ് ഗ്ളോബല്‍ ഓപ്പറേറ്റിങ്ങ് മാനേജര്‍ പ്രമോദ് മാങ്ങാട്, ജെമിനി ബില്‍ഡിങ്ങ് മറ്റീരിയല്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഗണേഷ് ബാബു, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍, ടി. ആര്‍. അജയന്‍, ഒ. വി. മുസ്തഫ, മൂസ മാസ്റ്റര്‍, എം. ആര്‍. സോമൻ, കൊച്ചുകൃഷ്ണൻ, രഘുനാഥ് ഊരുപൊയ്ക, എൻ. ഐ. മുഹമ്മദ് കുട്ടി, വിജയന്‍ കൊറ്റിക്കല്‍, എം. യു. വാസു, വി. പി. കൃഷ്ണകുമാര്‍, രമണി രാജന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അവാര്‍ഡ് കമ്മിറ്റി സംഘാടക സമിതി ചെയര്‍മാന്‍ എൻ. വി. മോഹനന്‍ സ്വാഗതവും ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് പി. പദ്മനാഭന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗോപാലകൃഷ്ണ മാരാരും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചു.

(അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് സത്യധാര : പ്രചാരണ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച്ച അബൂദാബിയില്‍

October 18th, 2012

gulf-sathyadhara-magazine-releasing-decleration-ePathram
അബൂദാബി : അടുത്ത ജനുവരി യില്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന ‘ഗള്‍ഫ് സത്യധാര’ മാസിക യുടെ പ്രചാരണ പ്രവര്‍ത്തന ങ്ങളുടെ പ്രഥമ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 18 വ്യാഴാഴ്ച്ച രാത്രി 8 ന് അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടക്കും.

ധാര്‍മ്മികത യുടെ കരുത്തിനു വേണ്ടി ധീരമായ എഴുത്തിലൂടെ വായനയുടെ ലോകത്ത് ജ്വലിച്ച് നില്‍ക്കുന്ന മലയാള ത്തിലെ പ്രമുഖ ദ്വൈവാരിക യായ സത്യധാര യുടെ ഗള്‍ഫ് പതിപ്പ് ഗള്‍ഫ് സത്യധാര പ്രഖ്യാപനം, സത്യധാര ഡയറക്ടര്‍ കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

കേരള ത്തില്‍ ഇറങ്ങുന്നതില്‍ നിന്നും വ്യത്യസ്ത മായിട്ടായിരിക്കും ‘ഗള്‍ഫ് സത്യധാര’ യിലെ ഉള്ളടക്കങ്ങള്‍ എന്നും പേജുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവു ഉണ്ടാവുമെന്നും കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ അറിയിച്ചു.

തുടക്ക ത്തില്‍ ദുബായില്‍ നിന്നാണ് പ്രസിദ്ധീകരിക്കാന്‍ നിശ്ചിയിച്ചിരിക്കുന്നത് എങ്കിലും യു. എ. ഇ. യിലെ മറ്റു എമിറേറ്റു കളിലും കൂടാതെ ഒമാനിലും ലഭ്യമാവും. പിന്നീട് ഘട്ടം ഘട്ടമായി ജി. സി. സി. യിലെ മറ്റു എല്ലാ രാജ്യങ്ങളിലും ലഭ്യമാവുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

-അയച്ചു തന്നത് : സാജിദ്‌ രാമന്തളി – അബുദാബി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണം വ്യാഴാഴ്ച
Next »Next Page » മികച്ച പ്രവര്‍ത്തകര്‍ക്ക് സമ്മാനം നല്‍കി ആദരിച്ചു »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine