അബുദാബി : ‘വായനയുടെ സംഘര്‍ഷം’ എന്ന വിഷയ ത്തില്‍ കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന സാഹിത്യ സംവാദം മാര്‍ച്ച് 24 ഞായറാഴ്ച രാത്രി 8.30ന് കെ. എസ്. സി. മിനി ഹാളില്‍ നടക്കും. പ്രൊ. കെ. ഇ. എന്‍. കുഞ്ഞഹമ്മദ് മുഖ്യാതിഥി ആയിരിക്കും.
അബുദാബി : പ്രസക്തിയും ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പും സംയുക്ത മായി അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടി കളോടെ സാര്‍വ്വ ദേശീയ വനിതാ ദിനം ആചരിച്ചു.
സ്ത്രീ ശക്തി പോസ്റ്റര്‍ പ്രദര്‍ശനം, കാത്തെ കോള്‍വിറ്റ്സ് അനുസ്മരണം, സംഘ ചിത്രരചന, ചരിത്ര ത്തില്‍ ഇടം നേടിയ വനിതകള്‍ എന്ന വിഷയ ത്തില്‍ ചര്‍ച്ച എന്നിവ യായിരുന്നു പ്രധാന പരിപാടികള്‍.
സാംസ്കാരിക പ്രവര്‍ത്തക അഡ്വ: ആയിഷ സക്കീര്‍ ഹുസൈന് വനിതാദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രിയ ദിലീപ്കുമാര് അധ്യക്ഷ യായിരുന്നു. ടി. കൃഷ്ണകുമാര്‍, രാജേഷ് ചിത്തിര എന്നിവര്‍ പ്രസംഗിച്ചു.
‘സ്ത്രീ ശക്തി’ പോസ്റ്റര്‍ പ്രദര്‍ശനം, ഷാഹുല്‍ കൊല്ലങ്കോട് വരച്ച ‘പിച്ചി ചീന്തപ്പെടുന്ന സ്ത്രീ ശരീരവും വ്യക്തിത്വവും’ എന്ന കൊളാഷ് പെയിന്റിംഗ് അനാച്ഛാദനം ചെയ്തു കൊണ്ട് കവയത്രി ദേവസേന ഉദ്ഘാടനം ചെയ്തു.
ചരിത്ര ത്തിലിടം നേടിയ നൂറോളം വനിതാ വ്യക്തിത്വ ങ്ങളെയും സംഭവങ്ങളും വിവരിക്കുന്ന ‘സ്ത്രീ ശക്തി’ പോസ്റ്റര്‍ പ്രദര്‍ശനം വേറിട്ട അനുഭവമായി മാറി.
യുദ്ധ ത്തിന്റെ ഭീകരത യെയും സ്ത്രീ കളുടെയും കുട്ടികളുടെയും പരിതാപ കരമായ സാമൂഹി കാവസ്ഥ യെയും പകര്‍ത്തിയ വിഖ്യാത ജര്‍മ്മന്‍ ചിത്രകാരിയും ശില്പി യുമായ ‘കാത്തെ കോള്‍വിറ്റ്സ്’ അനുസ്മരണ പ്രഭാഷണം ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഇ. ജെ റോയിച്ചന് നടത്തി.
‘ചരിത്ര ത്തില്‍ ഇടം നേടിയ വനിതകള്‍’ എന്ന വിഷയ ത്തില്‍ നടന്ന ചര്‍ച്ച, പ്രമുഖ സാംസ്കാരിക പ്രവര്‍ത്തക പ്രസന്ന വേണു ഉദ്ഘാടനം ചെയ്തു. റൂഷ് മെഹര്‍ വിഷയം അവതരിപ്പിച്ചു. ജെയ്ബി എന്‍. ജേക്കബ്, ഈദ് കമല്‍, മുഹമ്മദലി കല്ലുര്‍മ്മ, മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. പ്രസക്തി വൈസ് പ്രസിഡന്റ് ഫൈസല്‍ ബാവ അധ്യക്ഷനായിരുന്നു.
പ്രസക്തി ജനറല്‍ സെക്രട്ടറി അബ്ദുള്‍ നവാസ്, സുധീഷ് റാം, സുനില്‍ കുമാര്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്കി.
- pma
വായിക്കുക: സംഘടന, സാംസ്കാരികം, സാഹിത്യം, സ്ത്രീ
അബുദാബി : സാര്‍വ ദേശീയ വനിതാ ദിനം പ്രസക്തിയും ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പും സംയുക്ത മായി മാര്‍ച്ച് 8-ന് രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടി കളോടെ ആചരിക്കും. സ്ത്രീ ശക്തി പോസ്റ്റര്‍ പ്രദര്‍ശനം, കാത്തെ കോള്‍വിറ്റ്സ് അനുസ്മരണം, സംഘ ചിത്രരചന, ചരിത്രത്തില്‍ ഇടം നേടിയ വനിതകള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച തുടങ്ങിയവ യാണ് പ്രധാന പരിപാടികള്‍.
വനിതാ ദിനാ ചരണ പരിപാടി കളുടെ ഔപചാരിക ഉദ്ഘാടനം പ്രമുഖ സാംസ്കാരിക പ്രവര്‍ത്തക ആര്. അയിഷ സക്കീര്‍ഹുസൈന്‍ നിര്‍വഹിക്കും. പ്രിയ ദിലീപ്കുമാര് അധ്യക്ഷത വഹിക്കും. യോഗത്തില്‍ ഇ. ജെ. റോയിച്ചന്, യുദ്ധത്തിന്റെ ഭീകരത യെയും, സ്ത്രീ കളുടെയും കുട്ടികളുടെയും പരിതാപകര മായ സാമൂഹികാ വസ്ഥയെയും പകര്‍ത്തിയ വിഖ്യാത ചിത്ര കാരിയും ശില്പിയുമായ ‘കാത്തെ കോള്‍വിറ്റ്സ്’ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും.
ശ്രദ്ധേയ മായ വനിതാ വ്യക്തിത്വ ങ്ങളെയും സ്ത്രീ മുന്നേറ്റ ങ്ങളെയും പരിചയ പ്പെടുത്തുന്ന ‘സ്ത്രീ ശക്തി’ പോസ്റ്റര്‍പ്രദര്‍ശനം കവയത്രി ദേവസേന ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് അംഗ ങ്ങളുടെ നേതൃത്വത്തില്‍ സംഘ ചിത്രരചന നടക്കും.
ഉച്ചയ്ക്കു ശേഷം 3 മണിക്ക് ‘ചരിത്ര ത്തില്‍ ഇടം നേടിയ വനിത കള്‍’ എന്ന വിഷയ ത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും. പ്രസക്തി വൈസ് പ്രസിഡന്റ് ഫൈസല്‍ ബാവ അധ്യക്ഷത വഹിക്കുന്ന ചര്‍ച്ച യില്‍ റൂഷ് മെഹര്‍ വിഷയം അവതരിപ്പിക്കും. അനന്ത ലക്ഷ്മി ഷരീഫ്, അഷ്റഫ് ചമ്പാട്, ജയ്ബി എന്‍. ജേക്കബ് എന്നിവര്‍ പങ്കെടുക്കും.
- pma
വായിക്കുക: സാംസ്കാരികം, സാഹിത്യം, സ്ത്രീ, സ്ത്രീ വിമോചനം
അബുദാബി : ഗാന്ധിഗ്രാം ബുക്സ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി യുടെ ‘മോഹന്‍ദാസ് മുതല്‍ മഹാത്മാവു വരെ’ എന്ന പുസ്തക ത്തിന്റെ പ്രകാശനം ഗാന്ധി സാഹിത്യ വേദി യുടെ ആഭിമുഖ്യ ത്തില്‍ ഫെബ്രുവരി 27 ബുധനാഴ്ച വൈകിട്ട് 8 മണിക്ക് കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.
ഗാന്ധിജി യുടെ ജീവിത മുഹൂര്‍ത്ത ങ്ങളിലൂടെ കടന്നു പോകുന്ന നിരവധി ചിത്ര ങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. മലയാള ത്തില്‍ ആദ്യ മായാണ് ഇത്തര ത്തിലൊരു പുസ്തകം പ്രസിദ്ധീകരി ക്കുന്നത്. ഗാന്ധി ഗ്രാം ഷാജി പുസ്തകം പ്രകാശനം ചെയ്യും. യു. എ. ഇ. എക്സ്ചേഞ്ച് സി. ഇ. ഒ. വൈ. സുധീര്‍കുമാര്‍ ഷെട്ടി പുസ്തകം ഏറ്റു വാങ്ങും.
ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരന്‍ അധ്യക്ഷത വഹിക്കുന്ന യോഗ ത്തില്‍ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രസംഗിക്കും.
- pma
വായിക്കുക: അബുദാബി, സാംസ്കാരികം, സാഹിത്യം