അബുദാബി : സൗത്താഫ്രിക്കന്‍ സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ പ്രസിഡന്റുമായ നെല്‍സന്‍ മണ്ടേലയുടെ ജന്മ ദിനാഘോഷ ങ്ങളുടെ ഭാഗമായി അദ്ദേഹത്തോടുള്ള ആദര സൂചകമായി മണ്ടേല യെക്കുറിച്ച് തയ്യാറാക്കിയ ലേഖനങ്ങള്‍ സമഹരിച്ച് പുറത്തിറക്കിയ ’67 ഇന്‍സ്പെയ റിംഗ് സ്റ്റോറീസ് ‘എന്ന പുസ്തകം പ്രകാശനം ചെയ്തു.
അബുദാബി സോഫി ടെല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് എം. ഡി. എം. എ. യൂസുഫലിക്ക് യു. എ. ഇ. യിലെ സൗത്താഫ്രിക്കന്‍ അംബാസ്സിഡര്‍ പുസ്തകം നല്‍കി കൊണ്ടാണ് പ്രകാശനം ചെയ്തത്.
മൂവായിരത്തില്‍ ഏറെ അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത 67 ലേഖന ങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബെസ്റ്റ് പാര്‍ട്ടിസിപ്പെന്‍സിനുള്ള സ്കൂള്‍ ലെവല്‍ അവാര്‍ഡ് ബ്രിട്ടീഷ് അംബാസ്സിഡറില്‍ നിന്നും എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍ നാഷണല്‍ അക്കാദമി ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ലീറ്റസ് ഏറ്റു വാങ്ങി. ചടങ്ങില്‍ നാഹ്ഥം ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ഹദ്ദാര്‍, സി. ഇ. ഓ. ജോര്‍ജ്ജ് വി. ഇട്ടി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.