
ഷാര്‍ജ : മലയാള നാട് ആഗോള മലയാളി കൂട്ടായ്മ യുടെ യു. എ. ഇ. ചാപ്റ്റർ മൂന്നാമത് വാർഷികം ‘ഗ്രാമിക-2013‘ ഷാർജ ഇൻഡ്യൻ അസോസി യേഷനിൽ വെച്ച് വിവിധ കലാ സാംസ്കാരിക പരിപാടി കളോടെ ആഘോഷിച്ചു.
‘ദി ഗിൽഡ്’ എന്ന യു. എ. ഇ. യിലെ ചിത്ര കാരന്മാരുടെ കൂട്ടായ്മ, പ്രശസ്ത ചിത്രകാരൻ പ്രമോദ് കുമാറിന്റെ നേതൃത്വ ത്തില്‍ ഒരുക്കിയ ചിത്ര പ്രദർശന ത്തോടെ യാണ് ചടങ്ങുകൾ ആരംഭിച്ചത്.
അന്തരിച്ച സംഗീത സംവിധായകന്‍ രാഘവൻ മാസ്റ്റർക്ക് പ്രണാമം അർപ്പിച്ച് പ്രശസ്ത ഗായകൻ വി. ടി. മുരളി, പാട്ടുപെട്ടി എന്ന പരിപാടി അവതരിപ്പിച്ചു. ‘ശ്രേഷ്ഠ ഭാഷ മലയാളം’ എന്ന വിഷയ ത്തിൽ നടന്ന സെമിനാറിൽ പ്രശസ്ത എഴുത്തു കാരൻ കല്പറ്റ നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. സന്തോഷ് ഋഷികേശ്, പ്രകാശൻ കല്യാണി എന്നിവർ സംസാരിച്ചു.
ഉച്ചക്ക് ശേഷംനടന്ന കഥ – കവി അരങ്ങിൽ കല്പറ്റ നാരായണൻ മാഷിനൊപ്പം യു. എ. ഇ. യിലെ എഴുത്തു കാരായ അസ്മോ പുത്തൻചിറ, അനൂപ് ചന്ദ്രൻ, ടി. ഏ. ശശി, ചാന്ദ്നി ഗാനൻ, ജിലു ജോസഫ്, സോണി ജോസ് വേളൂക്കാരൻ, തോമസ് മേപ്പുള്ളി എന്നിവർ കവിത കളും സലിം അയ്യനത്ത്, സോണിയ റഫീക് എന്നിവർ കഥ കളും അവതരിപ്പിച്ചു. അനിൽകുമാർ സി. പി. മോഡറേറ്റര്‍ ആയിരുന്നു.



ദുബായ് : മുതിർന്ന മാധ്യമ പ്രവർത്ത കനും ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക പ്രസിഡന്റു മായിരുന്ന പി വി വിവേകാനന്ദിന്റെ നിര്യാണ ത്തിൽ ദുബായ് മലയാള സാഹിത്യ വേദി അനുശോചനം രേഖപ്പെടുത്തി.


























