ഷാര്‍ജ : പ്രസക്തി യുടെയും ആർടിസ്റ്റാ ആർട്ട് ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘ ചിത്ര രചനയും സെമിനാറും ഉള്‍പ്പെടെയുള്ള പരിപാടി കളോടെ വിഖ്യാത സാഹിത്യകാരന്‍ വിക്ടര്‍ യൂഗോയുടെ ‘പാവങ്ങള്‍’ നോവല്‍ പ്രസിദ്ധീ കരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികം ആചരിച്ചു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആർടിസ്റ്റാ ആർട്ട് ഗ്രൂപ്പിലെ കലാകാരന്മാർ പാവങ്ങൾ നോവലിലെ വിവിധ സന്ദർഭങ്ങളും യൂഗോ യുടെ ചിത്രവും ക്യാൻവാസിൽ പകർത്തി. ശിവപ്രസാദ് സംഘ ചിത്ര രചന ഉദ്ഘാടനം ചെയ്തു. ഡോ. നിഷ വര്‍ഗീസ്സ്, പ്രിയ ദിലീപ്കുമാര്‍, ഹരീഷ് തചോടി, റോയി മാത്യു, രാജി ചെങ്ങനൂര്‍, രഞ്ജിത്ത് രാമചന്ദ്രന്‍, ഷാഹുല്‍ കൊല്ലങ്ങോട്ട്, ഇ. ജെ. റോയിച്ചന്‍, മുഹമ്മദ് റാഫി, ഷിബില്‍ ഫൈസല്‍, ആദില്‍ സോജന്‍, എന്നിവര്‍ സംഘ ചിത്ര രചന യില്‍ പങ്കെടുത്തു.
ഷിബില്‍ ഫൈസല്‍, ആദില്‍ സോജന്‍ എന്നീ വിദ്യാര്‍ത്ഥി കളുടെ ചിത്ര രചനയും സ്വന്തം രചനയെ ക്കുറിച്ചുള്ള വിശദീകരണവും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.
തുടർന്ന് ‘പാവങ്ങളുടെ നൂറ്റമ്പത് വർഷങ്ങൾ’ എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ നടന്നു. സെമിനാറിൽ കവി ശിവപ്രസാദ്, ആയിഷ സക്കീർ ഹുസ്സൈൻ, അജി രാധാകൃഷ്ണൻ, ഫൈസല്‍ ബാവ എന്നിവർ സംസാരിചു. പ്രസക്തി ജനറൽ സെക്രട്ടറി വി. അബ്ദുൾ നവാസ് അദ്ധ്യക്ഷനായിരുന്നു.
പരിപാടി കള്‍ക്ക് സുധീഷ് റാം, മുഹമ്മദ് ഇക്ബാല്‍, ബാബു തോമസ്, ജയ്ബി എന്‍. ജേക്കബ്, ദീപു ജയന്‍, ശ്രീകണ്ടന്‍, സുനില്‍ കുമാര്‍, അനില്‍ താമരശേരി എന്നിവര്‍ നേതൃത്വം നല്‍കി.