സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു

September 13th, 2013

kolaaya-logo-ePathram
അബുദാബി : കലാ – സാഹിത്യ – സാംസ്കാരിക രംഗത്ത്‌ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന ‘കോലായ’ യുടെ നേതൃത്വ ത്തിൽ ഒരു സാഹിത്യ സുവനീർ ഇറക്കാൻ ഒരുങ്ങുന്നു.

പ്രവാസ സാഹിത്യ രംഗത്ത് അമ്പത് ലക്കങ്ങള്‍ പിന്നിടുന്ന കോലായ ഇറക്കുന്ന സുവനീറിലേക്ക് 40 വരികളിൽ കവിയാതെ കവിത, മൂന്നു പേജിൽ കവിയാതെ ചെറുകഥ, ലേഖനം എന്നീ സൃഷ്ടികൾ ക്ഷണിക്കുന്നു. സൃഷ്ടികൾ ഒക്ടോബർ 10 നു മുമ്പ് kolaya50 at gmail dot com എന്ന ഇ – മെയിൽ വിലാസ ത്തില്‍ ലഭിക്കണം

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കവിതാ സമാഹാരം പ്രകാശനം ചെയ്തു

August 24th, 2013

vaikunneram-book-release-by-ov-usha-ePathram
ഷാര്‍ജ : ഗ്രാമം സാംസ്കാരിക വേദി ദുബായ് ഒരുക്കിയ ചടങ്ങില്‍ വെച്ച് ആനന്ദി രാമചന്ദ്രന്‍ രചിച്ച ‘വൈകുന്നേരം’ എന്ന കവിതാ സമാഹാര ത്തിന്റെ പ്രകാശനം പ്രശസ്ത കവയത്രി ഓ വി ഉഷ, കഥാകൃത്ത് ഷിഹാബുദീന്‍ പൊയ്ത്തും കടവിന് നല്‍കി നിര്‍വ്വഹിച്ചു.

വേദന കളുടെയും വേര്‍പാടു കളു ടെയും ഒറ്റപ്പെടലു കളുടെയും തുരുത്തു കളില്‍ ജീവിതം തേടുന്ന വരുടെ പച്ച യായ ജീവിത യാഥാര്‍ത്ഥ്യ ങ്ങള്‍ അനാവരണം ചെയ്യുന്ന കവിത കളുടെ ഒരു സമാഹാരമാണ് ‘വൈകുന്നേരം’ എന്ന് ഓ വി ഉഷ പറഞ്ഞു.

ഒപ്പം നഷ്ടപ്പെട്ട കാല ത്തെക്കുറിച്ചും പ്രണയത്തെ ക്കുറിച്ചും ഏകാന്തതയെ കുറിച്ചും വാചാലം ആകുന്ന കവിതകള്‍ മനസ്സിന്റെ കോണില്‍ ചില നൊമ്പരങ്ങള്‍ വായന ക്കാരനില്‍ അവശേഷിപ്പിക്കും എന്ന കാര്യ ത്തില്‍ സംശയം ഇല്ല എന്നും ഓ വി ഉഷ പറഞ്ഞു.

കുറച്ചു വരികളില്‍ ഒരുപാടു ചിന്തകള്‍ നിറച്ച കാമ്പുള്ള കവിത കള്‍ ആണ് ആനന്ദി രാമചന്ദ്രന്റെ കവിത കള്‍ എന്ന് ശിഹാബുദീന്‍ പൊയ്ത്തും കടവ് പുസ്തകം ഏറ്റു വാങ്ങി കൊണ്ട് പറഞ്ഞു.

വരികള്‍ വാചാലം ആകുന്നതും അത് വായനക്കാരനെ സ്വന്തം ജീവിത അനുഭവ ങ്ങളിലേക്ക്‌ കൂട്ടി കൊണ്ട് പോവു കയും ചെയ്യുന്നത് വായന ക്കാരനു അനുഭവ പ്പെടുന്ന തര ത്തില്‍ വരികള്‍ കൊണ്ട് വിസ്മയം സൃഷ്ടിക്കാന്‍ എഴുത്തു കാരിക്ക് കഴിഞ്ഞു എന്നും അദേഹം പറഞ്ഞു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സത്യന്‍ മാടാക്കര പുസ്തകം പരിചയ പ്പെടുത്തി. തുടര്‍ന്ന്‍ ‘പുതിയ എഴുത്ത് പുതിയ ജീവിതം’ എന്ന വിഷയ ത്തില്‍ സാഹിത്യ സംവാദവും നടന്നു. സി. പി. അനില്‍ കുമാര്‍ മോഡറേറ്റര്‍ ആയിരുന്നു.

പ്രസിഡന്റ്‌ രഞ്ജിത്ത് രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബിബിത് സ്വാഗതവും ജിതേഷ് കണ്ണോത്ത് നന്ദിയും പറഞ്ഞു .

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി കളുടെ ഇടപെടല്‍ മലയാള സാഹിത്യ ത്തിന് മുതല്‍ ക്കൂട്ട്

August 21st, 2013

ഷാര്‍ജ : സാഹിത്യ ത്തിലെ പ്രവാസ ഇടപെടല്‍ മലയാള സാഹിത്യ പ്രവര്‍ത്തന ങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണെന്നും ഇത്തരം ഗൗരവ പരമായ ഇടപെടല്‍ പുതിയ എഴുത്തിന് ഊര്‍ജം നല്കുമെന്നും പി. എസ്. എം. ഒ. കോളേജ് മലയാള വിഭാഗം മുന്‍ മേധാവി പ്രൊഫ. അലവിക്കുട്ടി അഭിപ്രായപ്പെട്ടു.

സുകുമാരന്‍ വെങ്ങാട്ടിന്റെ www. അശ്വതി. com എന്ന പുസ്തക ത്തിന്റെ ആദ്യ കോപ്പി കെ. വി. ശേഖറിന് നല്കി ക്കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം. പാം സാഹിത്യ സഹകരണ സംഘമാണ് പുസ്തകത്തിന്റെ പ്രസാധകര്‍. വെള്ളിയോടന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടി പ്രൊഫ. മൈക്കിള്‍ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.

സുകുമാരന്‍ വെങ്ങാട്, സലീം അയ്യനത്ത്, ഗഫൂര്‍ പട്ടാമ്പി, സബാ ജോസഫ്, ഷീലാ പോള്‍, ജോസ് ആന്‍റണി, ചാന്ദ്‌നി തുടങ്ങിയവര്‍ സംസാരിച്ചു. സി. പി. അനില്‍ കുമാര്‍ മോഡറേറ്ററായ പുസ്തക ചര്‍ച്ചയില്‍ ശിവപ്രസാദ്, ആര്‍. കെ. പണിക്കര്‍, കമലഹാസനന്‍, സജയന്‍ ഇളനാട്, സുബൈര്‍ വെള്ളിയോട് തുടങ്ങിയവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദല സാഹിത്യോത്സവം ലോഗോ പ്രകാശനംചെയ്തു

August 9th, 2013

dala-logo-epathram
ദുബായ് : യു. എ. ഇ.യിലെ വ്യത്യസ്ത മേഖല കളിലുള്ള എഴുത്തു കാരെയും ആസ്വാദകരെയും ലക്ഷ്യ മാക്കി ദല സംഘടി പ്പിക്കുന്ന സാഹിത്യോത്സവ ത്തിന്റെ ലോഗോ പ്രകാശന കര്‍മ്മം ദല പ്രസിഡന്‍റ് മാത്തുക്കുട്ടി കടോന്‍ നിര്‍വഹിച്ചു.

ആഗസ്ത് 23 വെള്ളിയാഴ്ച ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന പരിപാടി യില്‍ കെ. ഇ. എന്‍. കുഞ്ഞഹമ്മദ്, എന്‍. പ്രഭാവര്‍മ, മധുപാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കഥ, കവിത, നോവല്‍ എന്നീ ശാഖകളില്‍ വ്യത്യസ്ത മേഖല കളില്‍ നടക്കുന്ന സംവാദ ങ്ങള്‍ക്ക് ആമുഖം കുറിക്കുന്ന വിഷയ ങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് അതിഥികള്‍ സംസാരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വരുമ രചനാ മത്സരം : പുരസ്കാരങ്ങള്‍ സമ്മാനിച്ചു

July 9th, 2013

salim-ayyanath-winner-swaruma-story-award-2013-ePathram
ദുബായ് : സ്വരുമ കലാ സാംസ്‌കാരിക വേദി യുടെ പത്താം വാര്‍ഷിക ത്തിന് നടത്തിയ രചനാ മത്സര വിജയി കള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചു. കഥാ രചനാ വിഭാഗ ത്തില്‍ സലീം അയ്യനത്തിന്റെ ‘എച്ച് ടു ഒ’ ഒന്നാം സ്ഥാനം നേടി.

soniya-rafeek-swaruma-award-winner-2013-ePathram

സോണിയാ റഫീഖിന്റെ ‘വെരോളി യിലെ സാധാരണ ക്കാരന്‍’ കഥാ രചനാ വിഭാഗ ത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജു സി. പരവൂരിന്റെ ‘സതീ ദേവിയും ഒരമ്മ യാണ്’ മൂന്നാം സ്ഥാനം നേടിയ കഥ.

കവിതാ രചനാ വിഭാഗ ത്തില്‍ രഘുനന്ദന്‍ മാഷ് രചിച്ച ‘തലയിണ’ ഒന്നാം സ്ഥാനവും ആര്‍. സന്ധ്യ യുടെ ‘ബന്ധങ്ങള്‍’ രണ്ടാം സ്ഥാനവും നേടി.

ബഷീര്‍ തിക്കോടി, ഷാജി ഹനീഫ്, ലത്തീഫ് മമ്മിയൂര്‍, സമദ് മേലടി സുരേന്ദ്രന്‍ മാസ്റ്റര്‍, മംഗലത്ത് മുരളി എന്നിവര്‍ ആയിരുന്നു വിധി കര്‍ത്താക്കള്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആർട്ട്‌ ലാൻഡ്‌ പ്രവര്‍ത്തനം ആരംഭിച്ചു
Next »Next Page » ബോള്‍ഗാട്ടി പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം കേരള ത്തില്‍ മറ്റു പദ്ധതികള്‍ : എം. എ. യൂസുഫലി »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine