അബുദാബി : ഇന്ത്യന്‍ എംബസി സാംസ്കാരിക വിഭാഗ ത്തിന്‍െറ നേതൃത്വ ത്തില്‍ ”ഇസ്ലാമിക് മോണുമെന്‍റ്സ് ഓഫ് ഇന്ത്യ” എന്ന പേരില്‍ ഇന്ത്യ യിലെ ഇസ്ലാമിക ചരിത്ര സ്മാരക ങ്ങളുടെ ഫോട്ടോ പ്രദര്‍ശനം അബുദാബി ഇസ്ലാമിക് സെന്ററില്‍ ആരംഭിച്ചു.
പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ട് വരെ ഇന്ത്യ യില്‍ നിര്‍മിച്ച വിവിധ ഇസ്ലാമിക വാസ്തു വിദ്യകളുടെ ചിത്ര ങ്ങള്‍ പ്രമുഖ ഫോട്ടോ ഗ്രാഫറായ ബിനോയ് കെ. ഭെഹല്‍ പകര്‍ത്തി യതാണ് ഇവിടെ പ്രദര്‍ശി പ്പിച്ചിരി ക്കുന്നത്.
മുഗള്‍ ഭരണ കാലത്ത് നിര്‍മിച്ച കെട്ടിടങ്ങളും ഗുജറാത്ത്, കശ്മീര്‍, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവിട ങ്ങളിലെ ചരിത്ര പ്രസിദ്ധ മായ പള്ളി കളുടെയും ദര്‍ഗ കളുടെയുംചിത്ര ങ്ങളും സ്വദേശി കള്‍ ക്ക് കൂടി മനസ്സി ലാകുന്ന തിന് അറബി ഭാഷ യിലും വിവരണ ങ്ങള്‍ നല്‍കി യിട്ടുണ്ട്.
നമ്മുടെ സാംസ്കാരിക പാരമ്പര്യം വിദേശി കള്‍ക്കു കൂടി പകര്‍ന്നു നല്‍കുന്ന തിനായിട്ടാണ് ഇങ്ങിനെ ഒരു പരിപാടി സംഘടിപ്പിച്ചത് എന്ന്‍ അംബാസ്സിഡര്‍ ടി. പി. സീതാറാം പറഞ്ഞു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന ത്തിനു ശേഷം ഈ ചിത്ര ങ്ങള്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിലെ ലൈബ്രറി യിലേക്ക് സമ്മാനിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, സംഘടന, സാംസ്കാരികം