അബുദാബി : യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ കുറിച്ച് മലയാള ത്തില്‍ തയ്യാറാക്കിയ ‘ശൈഖ് സായിദ് – കാലത്തിന്റെ കരുത്ത്’ എന്ന പുസ്തകം, യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നല്‍കി പ്രകാശനം ചെയ്തു.
സിറാജ് ദിനപ്പത്രം സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ നടന്ന പരിപാടി യില്‍ സിറാജ് ചെയര്‍മാന്‍ കൂടിയായ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, പത്മശ്രീ എം. എ. യൂസുഫലി, പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി, വി. ടി. ബലറാം എം. എല്‍. എ., ഗ്രന്ഥ കര്‍ത്താവ് അബൂബക്കര്‍ സഅദി നെക്രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മഹാനായ ഭരണാധികാരി ശൈഖ് സായിദിനെ കുറിച്ച് പ്രാദേശിക ഭാഷയായ മലയാള ത്തില്‍ പ്രസിദ്ധീകരി ക്കുന്ന രണ്ടാമത് ഗ്രന്ഥമാണു ഇത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജലീല്‍ രാമന്തളി തയ്യാറാക്കി ലോകമെങ്ങുമുള്ള മലയാളി കളുടെ കൈക ളില്‍ സൗജന്യ മായി എത്തിച്ച ‘ശൈഖ് സായിദ്’ എന്ന പുസ്തകം വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടതും മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചതും നിരവധി പുരസ്കാരങ്ങള്‍ കരസ്ഥ മാക്കിയതു മായിരുന്നു.
-ഫോട്ടോ : ഹഫ്സല്‍ അഹ്മ്മദ് – ഇമ അബുദാബി