ദുബായ് : സാമൂഹിക സാംസ്‌കാരിക കലാ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അക്ഷരം സാംസ്‌കാരിക വേദി യുടെ 12- ആം വാര്‍ഷിക ആഘോഷവും അക്ഷരം കവിതാ പുരസ്‌കാര ദാനവും ദുബായ് ഖിസൈസ് തുലിപ് ഹോട്ടലില്‍ വെച്ച് നവംബര്‍ 30 നു നടക്കും.
പ്രശസ്ത ചിത്രകാരനും രാജാ രവി വര്‍മ്മ പുരസ്‌കാര ജേതാവു മായ പ്രൊ. സി. എല്‍. പൊറിഞ്ചുകുട്ടി ഉദ്ഘാടനം ചെയ്യും.
വി. ടി. ബല്‍റാം എം. എല്‍. എ. മുഖ്യാതിഥിയും എഷ്യാ നെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്റ്റര്‍ രമേഷ് പയ്യന്നുര്‍ മുഖ്യ പ്രഭാഷണവും നടത്തുന്ന യോഗ ത്തില്‍ എഴുത്തു കാരന്‍ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിക്കും.