“വ്രതം ആത്മ ഹര്‍ഷ നിലാവ്” പ്രകാശനം ചെയ്തു

June 30th, 2013

ദുബായ് : സാമൂഹ്യ പ്രവര്‍ത്തകനും വാഗ്മിയും എഴുത്തുകാര നുമായ ബഷീര്‍ തിക്കൊടിയുടെ ‘വ്രതം ആത്മ ഹര്‍ഷ നിലാവ്’ എന്ന പുസ്തകം ദുബായ് ഹോളി ഖുറാന്‍ അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ ഇബ്രാഹിം മുഹമ്മദ്‌ ബുമെല്ഹ പ്രകാശനം ചെയ്തു. ബഷീര്‍ തിക്കൊടി യുടെ നാലാ മത്തെ പുസ്തക മാണ് ‘വ്രതം ആത്മ ഹര്‍ഷ നിലാവ്’.

ഡോക്ടര്‍. എം. കെ. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. എം. സി. എ. നാസര്‍ പുസ്തക പരിചയ പ്പെടുത്തി. ഡോ. പി. എ. ഇബ്രാഹിം ഹാജി, ഖാലിദ്‌ ഇബ്രാഹിം മര്‍സൂഖി, അബ്ദുല്‍ അസീസ്‌ സഖാഫി മമ്പാട്, കെ. കെ. മൊയ്ദീന്‍ കോയ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഡോക്ടര്‍ മുഹമ്മദ് കാസിം സ്വാഗതവും സുബൈര്‍ വെള്ളിയോട് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘പാവങ്ങളുടെ നൂറ്റമ്പത് വർഷങ്ങൾ’ : വാര്‍ഷികാചരണം ശ്രദ്ധേയമായി

June 29th, 2013

artista-prasakthi-victor-hugo-les-miserables-group-painting-ePathram
ഷാര്‍ജ : പ്രസക്തി യുടെയും ആർടിസ്റ്റാ ആർട്ട്‌ ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘ ചിത്ര രചനയും സെമിനാറും ഉള്‍പ്പെടെയുള്ള പരിപാടി കളോടെ വിഖ്യാത സാഹിത്യകാരന്‍ വിക്ടര്‍ യൂഗോയുടെ ‘പാവങ്ങള്‍’ നോവല്‍ പ്രസിദ്ധീ കരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികം ആചരിച്ചു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആർടിസ്റ്റാ ആർട്ട്‌ ഗ്രൂപ്പിലെ കലാകാരന്മാർ പാവങ്ങൾ നോവലിലെ വിവിധ സന്ദർഭങ്ങളും യൂഗോ യുടെ ചിത്രവും ക്യാൻവാസിൽ പകർത്തി. ശിവപ്രസാദ് സംഘ ചിത്ര രചന ഉദ്ഘാടനം ചെയ്തു. ഡോ. നിഷ വര്‍ഗീസ്സ്, പ്രിയ ദിലീപ്കുമാര്‍, ഹരീഷ് തചോടി, റോയി മാത്യു, രാജി ചെങ്ങനൂര്‍, രഞ്ജിത്ത് രാമചന്ദ്രന്‍, ഷാഹുല്‍ കൊല്ലങ്ങോട്ട്, ഇ. ജെ. റോയിച്ചന്‍, മുഹമ്മദ്‌ റാഫി, ഷിബില്‍ ഫൈസല്‍, ആദില്‍ സോജന്‍, എന്നിവര്‍ സംഘ ചിത്ര രചന യില്‍ പങ്കെടുത്തു.

ഷിബില്‍ ഫൈസല്‍, ആദില്‍ സോജന്‍ എന്നീ വിദ്യാര്‍ത്ഥി കളുടെ ചിത്ര രചനയും സ്വന്തം രചനയെ ക്കുറിച്ചുള്ള വിശദീകരണവും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.

തുടർന്ന് ‘പാവങ്ങളുടെ നൂറ്റമ്പത് വർഷങ്ങൾ’ എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ നടന്നു. സെമിനാറിൽ കവി ശിവപ്രസാദ്, ആയിഷ സക്കീർ ഹുസ്സൈൻ, അജി രാധാകൃഷ്ണൻ, ഫൈസല്‍ ബാവ എന്നിവർ സംസാരിചു. പ്രസക്തി ജനറൽ സെക്രട്ടറി വി. അബ്ദുൾ നവാസ് അദ്ധ്യക്ഷനായിരുന്നു.

പരിപാടി കള്‍ക്ക് സുധീഷ്‌ റാം, മുഹമ്മദ്‌ ഇക്ബാല്‍, ബാബു തോമസ്‌, ജയ്ബി എന്‍. ജേക്കബ്‌, ദീപു ജയന്‍, ശ്രീകണ്ടന്‍, സുനില്‍ കുമാര്‍, അനില്‍ താമരശേരി എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിദംബര സന്ധ്യ കെ. എസ്. സി. യിൽ

June 27th, 2013

അബുദാബി : കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തിൽ പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത കളുടെ ആലാപവവും ‘ചിദംബര സ്മരണകൾ’ എന്ന കൃതി യുടെ ആസ്വാദനവും ‘ചിദംബര സന്ധ്യ’ എന്ന പേരിൽ 2013 ജൂണ്‍ 29 ശനിയാഴ്ച വൈകീട്ട് 8:30 ന് സംഘടിപ്പിക്കുന്നു.

യു. എ. ഇ. യിലെ പ്രമുഖ കവികളും കാവ്യാസ്വാദകരും പരിപാടി യിൽ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘സംസ്കാരം : മാറുന്ന സങ്കല്‍പ്പവും ചോരുന്ന മൂല്യങ്ങളും’

June 22nd, 2013
അബുദാബി : ശക്തി സംഘടി പ്പിക്കുന്ന സാഹിത്യ  സംവാദം  ‘സംസ്കാരം :  മാറുന്ന സങ്കല്‍പ്പവും ചോരുന്ന മൂല്യങ്ങളും’ എന്ന വിഷയ ത്തില്‍ ജൂണ്‍ 22 ശനിയാഴ്ച രാത്രി 8.30 ന് കേരള സോഷ്യല്‍ സെന്ററില്‍ മാധ്യമ പ്രവര്‍ത്തകന്‍ എ. വി. അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാള ഭാഷാ സെമിനാർ കെ. സ് . സി. യിൽ

June 16th, 2013

അബുദാബി : കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യ ത്തിൽ 2013 ജൂണ്‍ 19 ബുധനാഴ്ച വൈകീട്ട് 8.30ന് മലയാള ഭാഷ സെമിനാർ സംഘടി പ്പിക്കുന്നു.

കോഴിക്കോട് സർവ കലാ ശാല ഫോക് ലോർ പഠന സ്കൂൾ വകുപ്പ് മേധാവി ഡോ. ഇ. കെ. ഗോവിന്ദ വർമ്മ രാജ മുഖ്യാഥിതി ആയിരിക്കും.

മാതൃഭൂമി ഗൾഫ്‌ എഡിഷൻ ബ്യൂറോ മേധാവി പി. പി. ശശീന്ദ്രൻ, റാസൽ ഖൈമ ഇന്ത്യൻ പബ്ലിക് സ്കൂൾ മലയാള വിഭാഗം മേധാവി കെ. രഘുനന്ദനൻ എന്നിവരും പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശാസ്ത്ര – സാങ്കേതിക മികവിന് മാസ്റ്റേഴ്സ് ഡിപ്ളോമ
Next »Next Page » കേരള ത്തിന്റെ വികസന നയം പൊളിച്ചെഴുതണം »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine