സാമ്രാജ്യത്വത്തിന് എഴുത്തുകാരെ സൃഷ്ടിക്കാനാവില്ല : പിണറായി വിജയന്‍

October 19th, 2012

pinarayi-vijayan-b-sandhya-shakti-thayat-award-epathram

അബുദാബി: സാമ്രാജ്യത്വ ശക്തികള്‍ക്കോ പണാധിപത്യത്തിനോ എഴുത്തുകാരെ സൃഷ്ടിക്കാനാവില്ലെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. അബുദാബി ശക്തി തായാട്ട് അവാര്‍ഡ് ടി. കെ. രാമകൃഷ്ണന്‍ പുരസ്കാര സമര്‍പ്പണം അബുദാബിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോവിയറ്റ് യൂനിയന്‍ നിലവിലുള്ളപ്പോള്‍ മാക്സിം ഗോര്‍ക്കിയും സൊഡൊക്കൊയും ഉയര്‍ന്നു വന്നു. എന്നാല്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്ന് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും സര്‍വ്വതന്ത്ര സ്വതന്ത്രമായ ആ രാജ്യത്തു നിന്ന് ലോകശ്രദ്ധ ആകര്‍ഷിച്ച ഒരു കവിയോ നോവലിസ്റ്റോ ഉണ്ടായിട്ടില്ല. കഥയില്ലാത്ത സംസ്കാരമില്ലാത്ത ധാര്‍മ്മികതയില്ലാത്ത അരാജകത്വം ബാധിച്ച ഒരു തലമുറയാണ് ഇന്ന് ആ രാജ്യത്ത് വളര്‍ന്നു വരുന്നത്.

പാബ്ളൊ നെരൂദയും പിക്കാസൊയും കമ്മ്യൂണിസ്റ്റായിരുന്നു. അവരുടെ സര്‍ഗ്ഗാത്മകതയ്ക്ക് കമ്മ്യൂണിസം തടസ്സമായിരുന്നില്ല. എന്നാല്‍ ഇന്ന് എഴുത്തുകാരനേയും കലാകാരനേയും ഇടതുപക്ഷത്തിനെതിരെ തിരിക്കാന്‍ ചില പത്ര മാധ്യമ മുതലാളിമാര്‍ ശ്രമിക്കുകയാണ്. ഇടതുപക്ഷ എഴുത്തുകാരെ തിരസ്കരിക്കുവാനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നു.

ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാര്‍ക്ക് സാമ്പത്തിക സഹായവും സ്ഥാനമാനങ്ങളും നല്‍കി വിലക്കെടുക്കാമെന്നാണ് ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്.

പഴയ അന്ധകാരത്തിലേയ്ക്ക് തള്ളാന്‍ മാത്രം നിലവാരമുള്ള കൃതികള്‍ ഉണ്ടാവുകയും അതിന് അവാര്‍ഡുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന കുത്സിത ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ സര്‍ഗ്ഗാത്മകതയെ തിരിച്ചറിഞ്ഞ് നല്ല എഴുത്തുകാരെ സൃഷ്ടിക്കാനുള്ള ഒരു ദൌത്യമാണ് അബുദാബി ശക്തി അവാര്‍ഡിലൂടെ ശക്തി തിയറ്റേഴ്സ് ചെയ്തു വരുന്നത്. ഇത് സമൂഹത്തെ മുന്നോട്ട് നയിക്കാനുതകുന്ന സര്‍ഗ്ഗാത്മകതയാണ്.

അധ:സ്ഥിതരെന്നു മുദ്ര കുത്തി ക്ഷേത്രത്തിനടുത്തു കൂടി വഴി നടക്കാന്‍ കഴിയാത്ത കാലം നമുക്കുണ്ടായിരുന്നു. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ മാറ്റങ്ങളുടെ നാഴികക്കല്ലായി മാറി. മാറു മറയ്ക്കാനുള്ള അവകാശം നേടിയതും, കല്ലുമാല പൊട്ടിച്ചെറിയാനും കഴിഞ്ഞത് ഇത്തരം പോരാട്ടങ്ങളിലൂടെയാണ്. ഈ മുന്നേറ്റങ്ങളേയും നേട്ടങ്ങളേയും കരി വാരി തേക്കാനാണ് ചിലര്‍ ശ്രമിച്ചു വരുന്നത്. ഇതിനായി സാഹിത്യത്തേയും പത്ര വാരികകളേയും ചിലര്‍ ഉപയോഗിച്ചു വരുന്നുവെന്ന് പിണറായി ആരോപിച്ചു.

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കപ്പെട്ടിരുന്ന അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണത്തിനു ഇതാദ്യമായാണ് അബുദാബി ആതിഥ്യമരുളിയത്.

അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡ് ദാന ചടങ്ങില്‍ യു. എ. ഇ. യുടെ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് മുഖ്യാതിഥിയായിരുന്നു. അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തി.

പ്രൊഫ. എം. കെ. സാനു, ഡോ. ബി. സന്ധ്യ കജട, പ്രൊഫ. പാപ്പുട്ടി, ഡോ. പി. എസ്. രാധാകൃഷ്ണൻ, മേലൂര്‍ വാസുദേവൻ, ടി. പി. വേണുഗോപാല്‍, വിപിൻ, ഡോ. ആരിഫലി കൊളത്ത്ക്കാട്ട് എന്നീ അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.

എം. കെ. ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ പത്മശ്രീ എം. എ. യൂസുഫലി, എൻ. എം. സി. ഗ്രൂപ്പ് ഗ്ളോബല്‍ ഓപ്പറേറ്റിങ്ങ് മാനേജര്‍ പ്രമോദ് മാങ്ങാട്, ജെമിനി ബില്‍ഡിങ്ങ് മറ്റീരിയല്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഗണേഷ് ബാബു, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍, ടി. ആര്‍. അജയന്‍, ഒ. വി. മുസ്തഫ, മൂസ മാസ്റ്റര്‍, എം. ആര്‍. സോമൻ, കൊച്ചുകൃഷ്ണൻ, രഘുനാഥ് ഊരുപൊയ്ക, എൻ. ഐ. മുഹമ്മദ് കുട്ടി, വിജയന്‍ കൊറ്റിക്കല്‍, എം. യു. വാസു, വി. പി. കൃഷ്ണകുമാര്‍, രമണി രാജന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അവാര്‍ഡ് കമ്മിറ്റി സംഘാടക സമിതി ചെയര്‍മാന്‍ എൻ. വി. മോഹനന്‍ സ്വാഗതവും ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് പി. പദ്മനാഭന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗോപാലകൃഷ്ണ മാരാരും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചു.

(അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് സത്യധാര : പ്രചാരണ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച്ച അബൂദാബിയില്‍

October 18th, 2012

gulf-sathyadhara-magazine-releasing-decleration-ePathram
അബൂദാബി : അടുത്ത ജനുവരി യില്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന ‘ഗള്‍ഫ് സത്യധാര’ മാസിക യുടെ പ്രചാരണ പ്രവര്‍ത്തന ങ്ങളുടെ പ്രഥമ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 18 വ്യാഴാഴ്ച്ച രാത്രി 8 ന് അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടക്കും.

ധാര്‍മ്മികത യുടെ കരുത്തിനു വേണ്ടി ധീരമായ എഴുത്തിലൂടെ വായനയുടെ ലോകത്ത് ജ്വലിച്ച് നില്‍ക്കുന്ന മലയാള ത്തിലെ പ്രമുഖ ദ്വൈവാരിക യായ സത്യധാര യുടെ ഗള്‍ഫ് പതിപ്പ് ഗള്‍ഫ് സത്യധാര പ്രഖ്യാപനം, സത്യധാര ഡയറക്ടര്‍ കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

കേരള ത്തില്‍ ഇറങ്ങുന്നതില്‍ നിന്നും വ്യത്യസ്ത മായിട്ടായിരിക്കും ‘ഗള്‍ഫ് സത്യധാര’ യിലെ ഉള്ളടക്കങ്ങള്‍ എന്നും പേജുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവു ഉണ്ടാവുമെന്നും കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ അറിയിച്ചു.

തുടക്ക ത്തില്‍ ദുബായില്‍ നിന്നാണ് പ്രസിദ്ധീകരിക്കാന്‍ നിശ്ചിയിച്ചിരിക്കുന്നത് എങ്കിലും യു. എ. ഇ. യിലെ മറ്റു എമിറേറ്റു കളിലും കൂടാതെ ഒമാനിലും ലഭ്യമാവും. പിന്നീട് ഘട്ടം ഘട്ടമായി ജി. സി. സി. യിലെ മറ്റു എല്ലാ രാജ്യങ്ങളിലും ലഭ്യമാവുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

-അയച്ചു തന്നത് : സാജിദ്‌ രാമന്തളി – അബുദാബി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണം വ്യാഴാഴ്ച

October 18th, 2012

26th-shakthi-thayat-award-night-ePathram
അബുദാബി : ശക്തി തിയ്യേറ്റേഴ്‌സിന്റെ ഇരുപത്തിയാറാമത് അവാര്‍ഡ് സമര്‍പ്പണ പരിപാടി ഒക്ടോബര്‍ 18 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തും.

winners-of-26th-shakthi-thayatt-award-ePathram

ഈ വര്‍ഷത്തെ ജേതാക്കളായ വിപിന്‍ (നോവല്‍), മേലൂര്‍ വാസുദേവന്‍ (കവിത), എ. ശാന്തകുമാര്‍ (നാടകം), ടി. പി. വേണു ഗോപാല്‍ (ചെറുകഥ), ഡോ. ആരിഫ് ആലി കൊളത്തെക്കാട് (വിജ്ഞാന സാഹിത്യം), പ്രൊഫ. എം. കെ. സാനു (ഇതര സാഹിത്യം – സമഗ്ര സംഭാവന), പ്രൊഫ. കെ. പാപ്പുട്ടി, ഡോ. ബി. സന്ധ്യ ഐ. പി. എസ്. (ബാല സാഹിത്യം) എന്നിവര്‍ ശക്തി അവാര്‍ഡുകള്‍ സ്വീകരിക്കും.

തായാട്ട് അവാര്‍ഡ്‌ പി. എസ്. രാധാകൃഷ്ണനും (സാഹിത്യ നിരൂപണം), ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരം കാനായി കുഞ്ഞിരാമനും സമ്മാനിക്കും.

അവാര്‍ഡ് സമര്‍പ്പണ പരിപാടി കളെ കുറിച്ച് വിശദീകരി ക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ പി. കരുണാകരന്‍ എം. പി., പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള, മൂസ്സ മാസ്റ്റര്‍, ശക്തി പ്രസിഡന്റ് പത്മനാഭന്‍, സെക്രട്ടറി കൃഷ്ണകുമാര്‍, ശക്തി അവാര്‍ഡ് ജേതാക്കള്‍ എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗാല പുരസ്കാരങ്ങള്‍ സേതുവിനും പെരുമ്പടവ ത്തിനും ചെമ്മനത്തിനും

October 17th, 2012

ദുബായ്‌ : ദുബായ്‌ ആസ്ഥാനമായ ഗള്‍ഫ്‌ ആര്‍ട്സ്‌ ആന്‍ഡ്‌ ലിറ്റററി അക്കാദമി യുടെ (ഗാല) സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നോവലിസ്റ്റ് സേതുവിനും കാല്‍ നൂറ്റാണ്ടിനിടയില്‍ ഉണ്ടായ സാഹിത്യ കൃതിക്കുള്ള പുരസ്കാരം പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്നാ നോവലിനുമാണ്.

ഒരു ലക്ഷം രൂപ അടങ്ങുന്ന പുരസ്കാരങ്ങള്‍ ഡിസംബര്‍ ഒന്നിന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ സി ജോസഫ് വിതരണം ചെയ്യുമെന്ന് ഗാല ചെയര്‍മാനും വേള്‍ഡ്‌ മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാനുമായ ഐസക്‌ ജോണ്‍ പട്ടാണി പ്പറമ്പില്‍ പറഞ്ഞു.

കുഞ്ചന്‍ നമ്പ്യാരുടെ പേരില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ഹാസ്യ കവിതാ പുരസ്കാരത്തിന് ചെമ്മനം ചാക്കോ അര്‍ഹനായി. അമ്പതിനായിരം രൂപയാണ് അവാര്‍ഡ്‌. മികച്ച പ്രവാസി എഴുത്തു കാരനുള്ള ഇരുപത്തയ്യായിരം രൂപയുടെ അവാര്‍ഡ്‌ ഗഫൂര്‍ പട്ടാമ്പി യുടെ ‘തീമഴയുടെ ആരംഭം’ എന്ന കഥാ സമാഹാര ത്തിനു നല്‍കും.

കേരള സാഹിത്യ അക്കാദമി യുടെ സഹകരണ ത്തോടെ ഗള്‍ഫ്‌ രാജ്യ ങ്ങളിലെ എഴുത്തു കാര്‍ക്ക് വേണ്ടി നവംബര്‍ മുപ്പതിനും ഡിസംബര്‍ ഒന്നിനും ഷാര്‍ജ യില്‍ നടക്കുന്ന സാഹിത്യ ക്യാമ്പില്‍ പ്രമുഖ എഴുത്തുകാര്‍ ക്ലാസ്സുകള്‍ എടുക്കുമെന്ന് ഗാലയുടെ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സി. പി. അറിയിച്ചു.

വിവരങ്ങള്‍ക്ക് : 050 62 12 325

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗാല – വേള്‍ഡ് ‌മലയാളി കൌണ്‍സില്‍ സാഹിത്യ ക്യാമ്പ്‌ ഷാര്‍ജയില്‍

October 13th, 2012

ഷാര്‍ജ : കേരള സാഹിത്യ അക്കാദമിയും വേൾഡ് മലയാളി കൌൺസിലും ദുബായ്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗൾഫ് ആർട്ട്സ് & ലിറ്റററി അക്കാദമിയും (ഗാല) സംയുക്തമായി യു. ഏ. ഇ. യില്‍ മലയാളി എഴുത്തു കാർക്ക് വേണ്ടി കഥ, കവിത, നോവല്‍, നിരൂപണം എന്നീ വിഭാഗ ങ്ങളിലായി സാഹിത്യ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.

കേരള സാഹിത്യ അക്കാദമി യുടെ ചരിത്രത്തില്‍ ആദ്യമായി കേരള ത്തിനു പുറത്ത്‌ സംഘടിപ്പിക്കുന്ന ഈ ക്യാമ്പ്‌ 2012 നവംബർ 16, 17 (വെള്ളി, ശനി) തീയതികളിൽ ഷാർജ യിലുള്ള സബാ ഓഡിറ്റോറിയ ത്തിൽ വച്ചു നടത്തുന്നതാണ്.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ, സെക്രട്ടറി ഗോപാലകൃഷ്ണൻ, നാഷണല്‍ ബുക്ട്രസ്റ്റ് ചെയർമാനും പ്രശസ്ത നോവലിസ്റ്റുമായ സേതു, മലയാള ത്തിന്റെ നർമ്മ കവി ചെമ്മനം ചാക്കോ, പ്രശസ്ത നിരൂപകരായ ഡോ. പി. കെ. രാജശേഖരന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്‌, പ്രശസ്ത കഥാകൃത്ത് ജോസ്‌ പനച്ചിപ്പുറം തുടങ്ങിയവർ ക്യാമ്പില്‍ ക്ലാസ്സുകൾ എടുക്കും.

ജോൺ സാമുവേൽ ക്യാമ്പ്‌ ഡയറക്ടറായും അനിൽകുമാർ സി. പി., സുകുമാരൻ വെങ്ങാട്ട് എന്നിവർ ക്യാമ്പ് കോർഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കുന്നു.

ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും കേരള സാഹിത്യ അക്കാദമി യുടെ സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള എഴുത്തുകാര്‍ തങ്ങളുടെ സാഹിത്യ പ്രവർത്തന ങ്ങളുടെയും രചന കളുടെയും വിവരങ്ങളും ലഘു ജീവചരിത്രവും താഴെ കാണുന്ന ഇ -മെയിലു കളിലേക്ക് ഒക്ടോബർ 31നു മുമ്പ് അയക്കുക. തിരഞ്ഞെടുക്ക പ്പെടുന്നവരെ നേരിട്ട് അറിയിക്കുന്നതായിരിക്കും.

ഇ-മെയില്‍ : anilcp.gala at gmail dot com, sukuvengat at yahoo dot com

കൂടുതല്‍ വിവരങ്ങൾക്ക് വിളിക്കുക : അനിൽകുമാർ സി. പി. – 050 62 12 325, സുകുമാരൻ വെങ്ങാട്ട് – 050 78 74 758

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി കളോടുള്ള അവഗണനക്ക് എതിരെ ശക്തമായ മുന്നേറ്റം ആവശ്യം : കെ. ഇ. ഇസ്മയില്‍
Next »Next Page » പ്രവാസി കുടുംബംഗള്‍ക്ക് സാന്ത്വനമേകി എമിറേറ്റ്സ് ഇന്ത്യ ഫ്രറ്റെര്‍ണിറ്റി ഫോറം »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine