അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രില്‍ 24 മുതല്‍

April 23rd, 2013

abudhabi-international-book-fair-logo-ePathram
അബുദാബി : ഇരുപത്തി മൂന്നാമത്‌ അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രില്‍ 24 മുതല്‍ 29 വരെ അബുദാബി ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ (അഡ്നെക്) നടക്കും. 50 രാജ്യ ങ്ങളില്‍ നിന്നായി ആയിര ത്തോളം പ്രസാധകരും വിവിധ ജി. സി. സി. രാജ്യ ങ്ങളില്‍ നിന്നായി രണ്ടു ലക്ഷം സന്ദര്‍ശകരെ യുമാണ് ഈ വര്‍ഷ ത്തെ പുസ്തക മേളയ്ക്ക് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

അബുദാബി കിരീടാവകാശിയും യു. എ. ഇ. സായുധ സേനാ ഉപ മേധാവി യുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാ കര്‍തൃത്വ ത്തിലുള്ള ഈ മേള, സാഹിത്യ രംഗത്ത് ഗള്‍ഫ്‌ മേഖല യിലെ ഏറ്റവും വലിയ സംരംഭ മാണ്. പ്രശസ്തരായ എഴുത്തുകാര്‍, ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിഭകള്‍, പുതിയ എഴുത്തുകാര്‍ എന്നിവരെല്ലാം പുസ്തകോത്സവ ത്തില്‍ അതിഥികളായി എത്തും.

ഇന്ത്യാ ഗവണ്മെന്റിനു കീഴിലുള്ള നാഷണല്‍ ബുക്ക്‌ ട്രസ്റ്റ് ഓഫ് ഇന്ത്യ,  മലയാള ത്തില്‍ നിന്നും ഡി. സി. ബുക്സ്‌,  മാധ്യമം ദിനപ്പത്രം, സിറാജ് ദിനപ്പത്രം തുടങ്ങിയ വരുടെ അടക്കം നിരവധി ഷോപ്പുകള്‍ ഉണ്ട്.

വെള്ളി ഒഴികെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി പത്തു വരെയാണ് മേള യുടെ പ്രവര്‍ത്തി സമയം. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതലാണ് തുറക്കുക. മേള യുടെ ഭാഗമായി ശൈഖ് സായിദ് പുസ്തക പുരസ്‌കാരം, രാജ്യാന്തര അറബ് സാഹിത്യ പുരസ്‌കാരം എന്നിവയുടെ പ്രഖ്യാപനം ഉണ്ടാകും.

അബുദാബി ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ (അഡ്നെക്) പുസ്തക മേള യില്‍ എത്തുന്ന വര്‍ക്കായി സൌജന്യ വാഹന പാര്‍ക്കിംഗ് സംവിധാനം ഒരുക്കി എന്നും പ്രവേശനം സൌജന്യ മായിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിഷുക്കൈനീട്ടമായി പുസ്തകം നല്‍കി

April 17th, 2013

npcc-kairly-cultural-forum-vishu-kaineettam-ePathram
അബുദാബി : വിഷു ക്കൈനീട്ടമായി പുസ്തകം നല്‍കി കൊണ്ട് കൈരളി കള്‍ച്ചറല്‍ ഫോറം മുസ്സഫ എന്‍. പി. സി. സി. ലേബര്‍ ക്യാമ്പില്‍ സംഘടിപ്പിച്ച വിഷു ആഘോഷം വേറിട്ട അനുഭവമായി.

കൈരളി കള്‍ച്ചറല്‍ ഫോറം ഉപദേശക സമിതി അംഗം കെ. പി. ഇബ്രാഹിം വിഷു കൈനീട്ടമായി ഫോറം സെക്രട്ടറി അനിലിനു പുസ്തകം സമ്മാനിച്ചു.

അഷ്‌റഫ് ചമ്പാട്, ടെറന്‍സ് ഗോമസ്, ഇസ്മായില്‍ കൊല്ലം, അനീഷ്, രാജന്‍ കണ്ണൂര്‍, അനില്‍ പുത്തൂര്‍, റഹ്മാന്‍, അജി, ഇബ്രാഹിം, ഷാജി, കോശി എന്നിവര്‍ സംസാരിച്ചു.

പ്രസിഡന്റ് മുസ്തഫ മാവിലായ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍ സ്വാഗതവും മോഹനന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ഗാനമേള യ്ക്ക് രണ്‍ജിത്ത്, രഹുല്‍ബോസ്, റഹ്മാന്‍, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൈരളി കള്‍ച്ചറല്‍ ഫോറം പന്ത്രണ്ടാം വാര്‍ഷിക ആഘോഷം കെ. ഇ. എന്‍. ഉദ്ഘാടനം ചെയ്തു

March 23rd, 2013

അബുദാബി : മുസഫ യിലെ എന്‍. പി. സി. സി. തൊഴിലാളിക ളുടെ കൂട്ടായ്മ കൈരളി കള്‍ച്ചറല്‍ ഫോറം പന്ത്രണ്ടാം വാര്‍ഷിക വാര്‍ഷിക ആഘോഷങ്ങള്‍ പ്രൊഫസര്‍. കെ. ഇ. എന്‍. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.

കേരളാ സോഷ്യല്‍ സെന്ററില്‍ നടന്ന സാംസ്കാരിക സമ്മേളന ത്തില്‍ കൈരളി കള്‍ച്ചറല്‍ ഫോറം സെക്രട്ടറി അഷ്റഫ് ചമ്പാട് സ്വാഗതം പറഞ്ഞു. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധി കളും ആശംസാ പ്രസംഗ ങ്ങള്‍ നടത്തി.

ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി എന്‍. പി. സി. സി.യിലെ തൊഴിലാളി കളുടെ കുടുംബ ങ്ങള്‍ക്കുള്ള സഹായ ധനം വിതരണം ചെയ്തു. വായനയെ പ്രോല്‍സാഹിപ്പി ക്കുന്നതിന്റെ ഭാഗമായി കൈരളി കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ മികച്ച വായന ക്കാരനുള്ള അവാര്‍ഡ് ഇഖ്ബാലിനു സമ്മാനിച്ചു.

ചെസ്സ്, കാരംസ്, വടം വലി മല്‍സര ങ്ങളില്‍ പങ്കെടുത്തവര്‍ക്കു സമ്മാന ങ്ങള്‍ നല്‍കി. പ്രസിഡന്റ് രാജന്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് അംഗ ങ്ങളുടേയും കുട്ടികളുടേയും വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘വായനയുടെ സംഘര്‍ഷം’ സംവാദം : കെ. ഇ. എന്‍. പങ്കെടുക്കുന്നു

March 22nd, 2013

ken-kunhahammed-epathram

അബുദാബി : ‘വായനയുടെ സംഘര്‍ഷം’ എന്ന വിഷയ ത്തില്‍ കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന സാഹിത്യ സംവാദം മാര്‍ച്ച് 24 ഞായറാഴ്ച രാത്രി 8.30ന് കെ. എസ്. സി. മിനി ഹാളില്‍ നടക്കും. പ്രൊ. കെ. ഇ. എന്‍. കുഞ്ഞഹമ്മദ് മുഖ്യാതിഥി ആയിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാര്‍വ്വ ദേശീയ വനിതാ ദിനം ആചരിച്ചു

March 12th, 2013

അബുദാബി : പ്രസക്തിയും ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പും സംയുക്ത മായി അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടി കളോടെ സാര്‍വ്വ ദേശീയ വനിതാ ദിനം ആചരിച്ചു.

സ്ത്രീ ശക്തി പോസ്റ്റര്‍ പ്രദര്‍ശനം, കാത്തെ കോള്‍വിറ്റ്‌സ് അനുസ്മരണം, സംഘ ചിത്രരചന, ചരിത്ര ത്തില്‍ ഇടം നേടിയ വനിതകള്‍ എന്ന വിഷയ ത്തില്‍ ചര്‍ച്ച എന്നിവ യായിരുന്നു പ്രധാന പരിപാടികള്‍.

സാംസ്‌കാരിക പ്രവര്‍ത്തക അഡ്വ: ആയിഷ സക്കീര്‍ ഹുസൈന്‍ വനിതാദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രിയ ദിലീപ്കുമാര്‍ അധ്യക്ഷ യായിരുന്നു. ടി. കൃഷ്ണകുമാര്‍, രാജേഷ് ചിത്തിര എന്നിവര്‍ പ്രസംഗിച്ചു.

‘സ്ത്രീ ശക്തി’ പോസ്റ്റര്‍ പ്രദര്‍ശനം, ഷാഹുല്‍ കൊല്ലങ്കോട് വരച്ച ‘പിച്ചി ചീന്തപ്പെടുന്ന സ്ത്രീ ശരീരവും വ്യക്തിത്വവും’ എന്ന കൊളാഷ് പെയിന്റിംഗ് അനാച്ഛാദനം ചെയ്തു കൊണ്ട് കവയത്രി ദേവസേന ഉദ്ഘാടനം ചെയ്തു.

ചരിത്ര ത്തിലിടം നേടിയ നൂറോളം വനിതാ വ്യക്തിത്വ ങ്ങളെയും സംഭവങ്ങളും വിവരിക്കുന്ന ‘സ്ത്രീ ശക്തി’ പോസ്റ്റര്‍ പ്രദര്‍ശനം വേറിട്ട അനുഭവമായി മാറി.

യുദ്ധ ത്തിന്റെ ഭീകരത യെയും സ്ത്രീ കളുടെയും കുട്ടികളുടെയും പരിതാപ കരമായ സാമൂഹി കാവസ്ഥ യെയും പകര്‍ത്തിയ വിഖ്യാത ജര്‍മ്മന്‍ ചിത്രകാരിയും ശില്പി യുമായ ‘കാത്തെ കോള്‍വിറ്റ്‌സ്’ അനുസ്മരണ പ്രഭാഷണം ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഇ. ജെ റോയിച്ചന്‍ നടത്തി.

‘ചരിത്ര ത്തില്‍ ഇടം നേടിയ വനിതകള്‍’ എന്ന വിഷയ ത്തില്‍ നടന്ന ചര്‍ച്ച, പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തക പ്രസന്ന വേണു ഉദ്ഘാടനം ചെയ്തു. റൂഷ് മെഹര്‍ വിഷയം അവതരിപ്പിച്ചു. ജെയ്ബി എന്‍. ജേക്കബ്, ഈദ് കമല്‍, മുഹമ്മദലി കല്ലുര്‍മ്മ, മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. പ്രസക്തി വൈസ് പ്രസിഡന്റ് ഫൈസല്‍ ബാവ അധ്യക്ഷനായിരുന്നു.

പ്രസക്തി ജനറല്‍ സെക്രട്ടറി അബ്ദുള്‍ നവാസ്, സുധീഷ് റാം, സുനില്‍ കുമാര്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘ബൈത്തുല്‍ റഹ്മ’ കാമ്പയിന്‍ അബുദാബിയില്‍ സമാപിച്ചു
Next »Next Page » യു. എ. ഇ. മന്ത്രി സഭ പുന:സംഘടിപ്പിച്ചു »



  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine