
ദുബായ് : ആക്ഷേപ ഹാസ്യ ത്തിൽ പൊതിഞ്ഞ ചിരി യുടേയും ചിന്ത കളുടേയും ജീവിത ദർശന ങ്ങളു ടേയും സമാഹാരമായ അജി വിരോധാ ഭാസന്റെ ‘ചില ചന്തി ചിന്തകൾ’ ദുബായിൽ പ്രകാശനം ചെയ്തു.
തുലീപ് ഇൻ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ എഴുത്തു കാരനായ നാസു വിൽ നിന്ന് കിരൺ മേനോൻ പുസ്തകം ഏറ്റു വാങ്ങി. അനിൽ കുമാർ സി. പി. യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഷബീർ സ്വാഗതവും അജി വിരോധാഭാസൻ നന്ദിയും പറഞ്ഞു.
റെംസ് ചെല്ലത്ത് പുസ്തക പരിചയം നടത്തി. യു. ഏ. ഇ.യിലെ സാമൂഹ്യ സംസ്കാരിക മേഖല കളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സൈകതം ബുക്സ് ആണ് പ്രസാധകർ.



ഷാര്‍ജ : കലാ സാംസ്കാരിക കൂട്ടായ്മ യായ ഭാവനാ ആര്‍ട്സ് സൊസൈറ്റി പുതിയ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ് നൗഷാദ് പുന്നത്തല, ജനരൽ സെക്രട്ടറി ലത്തീഫ് മമ്മിയൂര്‍, ട്രഷറര്‍ ആരിദ് വര്‍ക്കല. കലാ വിഭാഗം സെക്രട്ടറി ശശി വെന്നിങ്കല്, വൈസ് പ്രസിഡന്റ് ശങ്കര്‍ വര്‍ക്കല, ജോയിന്റ്റ് സെക്രട്ടറി ഷാജി ഹനീഫ് പൊന്നാനി എന്നിവരെയും പ്രവര്‍ത്തക സമിതി അംഗ ങ്ങളായി കെ. ത്രിനാഥ് , സുലൈമാന്‍ തണ്ടിലം, മധു എന്‍. ആര്, ശശീന്ദ്രന് നായര്‍ പി, ഷാനവാസ് ചാവക്കാട് എന്നിവരെയും തെരഞ്ഞെടുത്തു.
ഷാര്‍ജ : യു. എ. ഇ. യിലെ എഴുത്തു കാര്‍ക്കു വേണ്ടി ഷാര്‍ജ യിലെ പാം പുസ്തകപ്പുര നടത്തിയ അക്ഷര തൂലിക കഥാ മല്‍സര വിജയികളെ പ്രഖ്യാപിച്ചു.

അബുദാബി : 33 ആമത് സമാജം 

























